ഒരു കിലോ ചായപ്പൊടിയ്ക്ക് 75000 രൂപ; റെക്കോർഡ് ലേല വിലയുമായി മനോഹരി ഗോൾഡ് തേയില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനോഹരി ടീ എസ്റ്റേറ്റ് നിർമ്മിക്കുന്ന പ്രശസ്തമായ മനോഹരി ഗോൾഡ് തേയില പൊടി 75,000 രൂപയ്ക്ക് ഗുവാഹത്തി ടീ ലേല കേന്ദ്രത്തിൽ ലേലം ചെയ്തു. തുടർച്ചയായ മൂന്നാം വർഷവും റെക്കോർഡ് വിലയ്ക്കാണ് തേയിലപ്പൊടി ലേലം ചെയ്തത്. 2018 ൽ മനോഹാരി ഗോൾഡ് ടീ ചരിത്രത്തിൽ ആദ്യമായി ഒരു കിലോഗ്രാമിന്, 39,001 രൂപയ്ക്ക് വിറ്റു. വീണ്ടും 2019 ൽ എല്ലാ റെക്കോർഡുകളും തകർത്ത് ഒരു കിലോഗ്രാമിന് 50,000 രൂപയ്ക്ക് വിറ്റു.

കേരളത്തിൽ സ്വർണ വില കുതിച്ചുയർന്നു, ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്ന്

ഒരു കിലോ ചായപ്പൊടിയ്ക്ക് 75000 രൂപ; റെക്കോർഡ് ലേല വിലയുമായി മനോഹരി ഗോൾഡ് തേയില

 

വിഷ്ണു ടീ കമ്പനിയാണ് ഈ വർഷം ഗോൾഡ് ടീ വാങ്ങിയത്. കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് ഏറ്റവും കൂടുതൽ ലേലം വിളിച്ചത്. വിഷ്ണു ടീ കമ്പനിയുടെ ചില്ലറ വിൽപ്പനശാല, വിദേശ വാങ്ങലുകാർ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ "www.9amtea.com" എന്നിവയ്ക്ക് വേണ്ടിയാണ് ചായപ്പൊടി ലേലത്തിലൂടെ വാങ്ങിയത്. ഈ വർഷം 2.5 കിലോഗ്രാം കൈകൊണ്ട് നിർമ്മിച്ച ഗോൾഡ് തേയിലപ്പൊടിയാണ് ഉൽപാദിപ്പിച്ചത്, അതിൽ 1.2 കിലോഗ്രാം ലേലത്തിൽ വിറ്റു.

ബാക്കി തേയിലപ്പൊടി ജിടിഎസി ലോഞ്ച് ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. ലോകത്തിലെ അപൂർവമായ ഈ ചായയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദിബ്രുഗഡിലെ മനോഹാരി ടീ എസ്റ്റേറ്റ് ഡയറക്ടർ പാർത്ത് ലോഹിയ പറഞ്ഞു.

കേരളത്തിൽ പച്ചക്കറികൾക്ക് തറവില, സർക്കാർ കർഷകർക്കൊപ്പമെന്ന് പിണറായി

Read more about: auction price ലേലം വില
English summary

Record Auction Price For Manohari Gold Tea; Rs 75000 Per Kg | ഒരു കിലോ ചായപ്പൊടിയ്ക്ക് 75000 രൂപ; റെക്കോർഡ് ലേല വിലയുമായി മനോഹരി ഗോൾഡ് തേയില

The famous Manohari Gold Tea Powder manufactured by Manohari Tea Estate was auctioned at the Guwahati Tea Auction Center for Rs 75,000. Read in malayalam.
Story first published: Saturday, October 31, 2020, 10:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X