വോഡഫോൺ ഐഡിയ വരിക്കാർക്ക് കിടിലൻ ഓഫറുകളുമായി റെഡ് എക്സ് പ്ലാൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാറുള്ള ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ പ്രീമിയം വരിക്കാർക്ക് ഏറ്റവും പുതിയ പ്ലാനുമായി രം​ഗത്ത്. റെവന്യൂ പെർ യൂസർ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ പ്ലാനുമായി രം​ഗത്തെത്തിയിരിക്കുന്നത്. വിനോദ ആപ്ലിക്കേഷനുകൾ, ബണ്ടിൽഡ് ഇന്റർനാഷണൽ റോമിംഗ് സേവനങ്ങൾ, മികച്ച ഡാറ്റാ വേഗതയുള്ള പരിധിയില്ലാത്ത ഡാറ്റ, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള പ്രവേശനം, ഹാൻഡ്‌സെറ്റുകളിൽ എക്‌സ്‌ക്ലൂസീവ് ഡീലുകൾ, ഹോട്ടൽ ബുക്കിംഗ് എന്നിവയുൾപ്പെടെയുള്ള ഓഫറുകളാണ് പരിമിതമായ ഈ പ്ലാൻ വഴി ഉപഭോക്താക്കകൾക്ക് ലഭിക്കുന്നത്.

 

പോസ്റ്റ്പെയ്ഡ് പ്ലാൻ

പോസ്റ്റ്പെയ്ഡ് പ്ലാൻ

പോസ്റ്റ്പെയ്ഡ് പ്ലാനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രതിമാസം 999 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ടെലികോം മേഖലയിലെ ഓപ്പറേറ്റർമാർ വരുമാന സ്ട്രീമുകൾ വളർത്താൻ പാടുപെടുന്ന സമയത്താണ് പ്രീമിയം ഉപയോക്താക്കൾക്കായി വോഡഫോണിന്റെ പുതിയ ഓഫർ എത്തുന്നത്. 2016 സെപ്റ്റംബറിൽ ജിയോയുടെ പ്രവേശനത്തോടെ താരിഫ് നിരക്ക് കുത്തനെ താഴേക്ക് പോയതാണ് മറ്റ് കമ്പനികൾക്ക് തിരിച്ചടിയായത്.

ജിയോയുടെ വരവ്

ജിയോയുടെ വരവ്

ജിയോയുടെ കടന്നുവരവ് തിരിച്ചടിയായതോടെ വോഡഫോൺ ഇന്ത്യയും ഐഡിയ സെല്ലുലറും 2017 മാർച്ചിൽ ലയനം പ്രഖ്യാപിക്കുകയായിരുന്നു. വോഡഫോൺ ഐഡിയ ഇതുവരെ 22 സർക്കിളുകളിൽ 11ലും നെറ്റ്‌വർക്ക് സംയോജന പ്രക്രിയ പൂർത്തിയാക്കി കഴിഞ്ഞു. ബാക്കിയുള്ളവ 2020 ജൂൺ മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയനം നടന്നിട്ടും വോഡഫോൺ ഐഡിയയ്ക്ക് ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ നല്‍കിയില്ല; എയര്‍ടെല്ലിനും വൊഡഫോണ്‍ ഐഡിയക്കും 3000 കോടി പിഴ

വരിക്കാർ കുറയുന്നു

വരിക്കാർ കുറയുന്നു

ലയനം പൂർത്തിയായതിനുശേഷം, കമ്പനിക്ക് എല്ലാ മാസവും വരിക്കാരെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സജീവ വരിക്കാരുടെ എണ്ണം മാർച്ച് പാദത്തിൽ 334.1 മില്യണിൽ നിന്ന് ജൂൺ പാദത്തിൽ 320 മില്യണായി കുറഞ്ഞു. ജൂൺ പാദത്തിൽ 4,873.9 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ജിയോയ്ക്ക് ചരിത്ര നേട്ടം; വരുമാന വിഹിതത്തില്‍ എയര്‍ട്ടെല്ലിനെ പിറകിലാക്കി ജിയോ രണ്ടാമത്

പുതിയ പ്ലാനിന്റെ ​നേട്ടങ്ങൾ

പുതിയ പ്ലാനിന്റെ ​നേട്ടങ്ങൾ

പുതിയ പ്ലാൻ പരിധിയില്ലാത്ത ഡാറ്റയും 7 ദിവസത്തേക്ക് അന്താരാഷ്ട്ര യാത്രയിൽ കോളുകളും, ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ സൗജന്യ ലോഞ്ച് ആക്സസും ആഗോളതലത്തിൽ ഹോട്ടൽ ബുക്കിംഗിന് കിഴിവും മ്യൂസിയങ്ങളിലേക്കുള്ള ടിക്കറ്റിന് കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ZEE5 എന്നിവയ്ക്കായി ബിൽറ്റ്-ഇൻ സബ്സ്ക്രിപ്ഷനും പ്ലാനിലുണ്ട്.

കുതിപ്പ് തുടര്‍ന്ന് ജിയോ; മൊത്ത വരുമാനത്തില്‍ എയര്‍ടെല്ലും വൊഡഫോണും പിറകില്‍

malayalam.goodreturns.in

English summary

വോഡഫോൺ ഐഡിയ വരിക്കാർക്ക് കിടിലൻ ഓഫറുകളുമായി റെഡ് എക്സ് പ്ലാൻ

Vodafone Idea Premium subscribers get the latest plan. The company has come up with a new plan to improve revenue per user. Read in malayalam.
Story first published: Thursday, November 7, 2019, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X