നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി; താഴേക്ക് പതിച്ച് റിലയന്‍സ് ഓഹരി വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളില്‍ ഒന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ മേധാവിയാകട്ടെ, മുകേഷ് അംബാനിയും. വ്യാഴാഴ്ച്ച റിലയന്‍സിന്റെ 44 -മത് വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ അറിയാനാണ് നിക്ഷേപകര്‍ ഉറ്റുനോക്കിയത്.

 

എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി സംസാരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ റിലയന്‍സിന്റെ ഓഹരി വില 1.41 ശതമാനം ഇടിഞ്ഞ് 2,174.95 രൂപയില്‍ എത്തി. ഒടുവില്‍ 2.61 ശതമാനം നഷ്ടത്തില്‍ 2,147.80 രൂപ എന്ന നിരക്കിലാണ് റിലയന്‍സ് ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചതും.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി; താഴേക്ക് പതിച്ച് റിലയന്‍സ് ഓഹരി വില

5ജി സേവനങ്ങള്‍ എന്നാരംഭിക്കും, കുറഞ്ഞ ചിലവില്‍ 5ജി പിന്തുണയുള്ള മൊബൈലുകളുടെ ഉത്പാദനം, പുതുതലമുറ ബിസിനസുകളിലേക്കുള്ള ചുവടുമാറ്റം, ഓയില്‍-ടു-കെമിക്കല്‍ ബിസിനസിലെ സംഭവവികാസങ്ങള്‍, റീടെയില്‍ ബിസിനസ് ചിത്രം എന്നിവയില്‍ നിക്ഷേപകര്‍ പുലര്‍ത്തിയ അമിതപ്രതീക്ഷകളാണ് ഇവിടെ വിനയായത്.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി; താഴേക്ക് പതിച്ച് റിലയന്‍സ് ഓഹരി വില

ഇതേസമയം വിപ്ലവം കുറിക്കുന്ന ഒരുപിടി പ്രഖ്യാപനങ്ങള്‍ വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി നടത്തിയിട്ടുണ്ട്. ഗൂഗിളുമായി സഹകരിച്ച് പുതിയ 'ജിയോഫോണ്‍ നെക്‌സ്റ്റ്' സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി വൈകാതെ പുറത്തിറക്കും. നൂതന സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തുന്ന ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണായിരിക്കും ജിയോഫോണ്‍ നെക്‌സ്റ്റ്.

ഇന്ത്യയ്ക്കായി പ്രത്യേകം നിര്‍മിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ജിയോണ്‍ഫോണ്‍ നെക്‌സ്റ്റ് എന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈയും റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി; താഴേക്ക് പതിച്ച് റിലയന്‍സ് ഓഹരി വില

ഗൂഗിള്‍ ക്ലൗഡും ജിയോയും തമ്മിലെ 5ജി പങ്കാളിത്തമാണ് മറ്റൊരു സവിശേഷമായ പ്രഖ്യാപനം. ഇതുവഴി കൂടുതല്‍ വേഗമുള്ള ഇന്റര്‍നെറ്റ് ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഗൂഗിള്‍ ക്ലൗഡിന്റെ പുതുതലമുറ സാങ്കേതികവിദ്യ ജിയോയുടെ മറ്റു 5ജി അധിഷ്ഠിത സേവനങ്ങള്‍ക്കും പിന്തുണയര്‍പ്പിക്കും.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുകേഷ് അംബാനി; താഴേക്ക് പതിച്ച് റിലയന്‍സ് ഓഹരി വില

മുകേഷ് അംബാനി നടത്തിയ മറ്റു സുപ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ കാണാം.

 • വരുമാനം കൂടുന്നതിന് അനുസരിച്ച് ഓഹരി ഉടമകളുടെ പേഔട്ട് അനുക്രമമായി വര്‍ധിപ്പിക്കാന്‍ കമ്പനി നടപടിയെടുക്കും.
 • അടുത്ത ദശകത്തില്‍ നേരിട്ടും പങ്കാളികള്‍ വഴിയും 200 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ റിലയന്‍ റിലയന്‍സിന് ഇപ്പോള്‍ കെല്‍പ്പുണ്ട്.
 • അടുത്ത 3 മുതല്‍ 5 വര്‍ഷത്തിനകം റിലയന്‍സ് റീടെയില്‍ മൂന്നിരട്ടി വളരും.
 • അടുത്ത 3 വര്‍ഷംകൊണ്ട് റിലയന്‍സ് റീടെയില്‍ 10 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും.
 • അടുത്ത 3 വര്‍ഷംകൊണ്ട് 1 കോടി വില്‍പ്പനക്കാരെ (മര്‍ച്ചന്റ് പാര്‍ട്ണര്‍) ജിയോമാര്‍ട്ട് പ്ലാറ്റ്‌ഫോമിലേക്ക് റിലയന്‍സ് കൊണ്ടുവരും.
 • ഇന്ത്യയില്‍ സമ്പൂര്‍ണ 5ജി അവതരിപ്പിക്കുന്ന ആദ്യ കമ്പനിയാകും റിലയന്‍സ്.
 • ഗൂഗിള്‍ ക്ലൗഡ് സാങ്കേതികവിദ്യ ജിയോ 5ജി ഉപയോഗപ്പെടുത്തും.
 • വൈകാതെ റിലയന്‍സിന്റെ റീടെയില്‍ ബിസിനസ് ഗൂഗിള്‍ ക്ലൗഡിലേക്ക് ചുവടുമാറും.
 • ഗൂഗിളുമായി സഹകരിച്ച് ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണ്‍ --- ജിയോഫോണ്‍ നെക്‌സ്റ്റ് റിലയന്‍സ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 10 മുതല്‍ ജിയോഫോണ്‍ നെക്‌സ്റ്റ് വില്‍പ്പനയ്ക്ക് വരും.
 • പുതിയ 200 മില്യണ്‍ ഉപയോക്താക്കളെക്കൂടി ഉള്‍ക്കൊള്ളാന്‍ ജിയോ നെറ്റ്‌വര്‍ക്കിന് ശേഷിയുണ്ട്.
 • അടുത്ത 3 വര്‍ഷംകൊണ്ട് 75,000 കോടി രൂപ പുതിയ ഗ്രീന്‍ എനര്‍ജി ബിസിനസില്‍ റിലയന്‍സ് വകയിരുത്തും. 10 ലക്ഷത്തില്‍പ്പരം തൊഴിലവസരങ്ങള്‍ ഇക്കാരണത്താല്‍ സൃഷ്ടിക്കപ്പെടും.
 • 2030 ഓടെ ഏറ്റവും കുറഞ്ഞത് 100 GW സൗരോര്‍ജം റിലയന്‍സ് സൃഷ്ടിക്കും.
 • ജമ്‌നാനഗറായിരിക്കും റിലയന്‍സിന്റെ പുതിയ ഊര്‍ജ ബിസിനസിന്റെ കേന്ദ്രം. 5,000 ഏക്കറില്‍ 4 ജിഗാഫാക്ടറികള്‍ നിര്‍മിക്കാനായി 60,000 കോടി രൂപ കമ്പനി ചിലവഴിക്കും.
 • അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍ റിലയന്‍സ് ബോര്‍ഡിലെ സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിക്കും.
 • ഓയില്‍-ടു-കെമിക്കല്‍ ബിസിനസിലെ തന്ത്രപ്രധാനമായ പങ്കാളിയായി ആരാംകോയെ റിലയന്‍സ് പ്രഖ്യാപിച്ചു.
 • കഴിഞ്ഞവര്‍ഷം റിലയന്‍സ് ഓഹരിയുടമകള്‍ നാലിരട്ടി നേട്ടം കൊയ്തു.
 • കഴിഞ്ഞവര്‍ഷം 75,000 തൊഴിലവസരങ്ങള്‍ റിലയന്‍സ് പുതുതായി സൃഷ്ടിച്ചു. 21,044 കോടി രൂപ എക്‌സൈസ് തീരുവകളായി കമ്പനി നല്‍കി. 85,306 കോടി രൂപ ജിഎസ്ടി, മൂല്യവര്‍ധിത നികുതി ഇനങ്ങളിലും 3,213 കോടി രൂപ ആദായനികുതി ഇനത്തിലും കമ്പനി അടച്ചു.
 • കോവിഡ് കാലത്തും റിലയന്‍സ് അത്യഗ്രമായ പ്രകടനമാണ് നടത്തിയത്. കമ്പനിയുടെ സംയോജിത വരുമാനം 5.40 ലക്ഷം കോടി രൂപ തൊട്ടു. പലിശയ്ക്കും മറ്റു നികുതികള്‍ക്കും മുന്‍പുള്ള വരുമാനം 98,000 കോടി രൂപ രേഖപ്പെടുത്തി.

Read more about: reliance mukesh ambani
English summary

Reliance AGM Highlights In Malayalam: RIL Shares Fall 2 Per Cent On Thursday

Reliance AGM Highlights In Malayalam: RIL Shares Fall 2 Per Cent On Thursday. Read in Malayalam.
Story first published: Thursday, June 24, 2021, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X