വിപണി കുതിപ്പിലാണ്; എന്നാൽ ഈ 7 നിഫ്റ്റി സ്റ്റോക്കുകള്‍ ജാഗ്രതയോടെ മാത്രം വാങ്ങുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണികളില്‍ രണ്ടു ദിവസമായി നേട്ടത്തിന്റെ പാതയിലാണ്. കഴിഞ്ഞ മൂന്നാഴ്ചയില്‍ നേരിട്ട തിരിച്ചടികളിലെ നഷ്ടം, ഭേദപ്പെട്ട രീതിയില്‍ തിരിച്ചു പിടിച്ചു. ഇന്ന് രാവിലെ റിസര്‍വ് ബാങ്ക്, അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തുന്നില്ലെന്ന് വ്യക്തമാക്കിയതോടെ സൂചികകളും നിര്‍ണായക നിലവാരങ്ങള്‍ പിന്നിട്ടു. ഇതിനിടെ നിഫ്റ്റി ഇൻഡക്സിൽ ഉള്ള ഏഴ് ഓഹരികള്‍, അവയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചെലവേറിയതാണെന്നും തുടര്‍ന്നും ഈ ഓഹരികളിൽ നിക്ഷേപം നടത്തുന്നത് ജാഗ്രതയോടെ വേണമെന്നും വിപണി നിരീക്ഷകര്‍ നിര്‍ദേശിച്ചു.

 

പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ

പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ

ഓഹരികളെ നിക്ഷേപത്തിനായി പരിഗണിക്കണമോയെന്ന് വിലയിരുത്തതിന് നിരവധി മാര്‍ഗങ്ങളുണ്ട്. അത്തരത്തില്‍ കമ്പനികളെ അടിസ്ഥാനപരമായ അവലോകനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമാണ് പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ (P/E) പരിശോധിക്കുന്നത്. പിഇ റേഷ്യോ എന്നും അറിയപ്പെടും. ഇത് ഓഹരി വിലയും ആ കമ്പനിയുടെ വരുമാനവും തമ്മിലുള്ള അനുപാതമാണ്. അതായത്, കമ്പനി നേടുന്ന ആകെ വരുമാനത്തെ ഓഹരിയെണ്ണം കൊണ്ട് ഭാഗിക്കുമ്പോള്‍ ഒരു ഓഹരിയിലു്ള്ള വരുമാനത്തിന്റെ തോത് ലഭിക്കും. ഇതിനെ ഏര്‍ണിങ് പേര്‍ ഷെയര്‍ (EPS) എന്നു പറയുന്നു. ഈ ഇപിഎസിനെ നിലവിലെ ഓഹരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പിഇ റേഷ്യോ ലഭിക്കും. അതായത്, പിഇ റോഷ്യോ= (ഓഹരി വില/ ഇപിഎസ്) എന്ന രീതിയില്‍ കണക്കാക്കും.

Also Read: ഞൊടിയിടയില്‍ ലാഭം 1.14 കോടി; ക്രിപറ്റോ കറന്‍സിയേയും നാണിപ്പിച്ച പെന്നി സ്റ്റോക്ക്; ഇത് കൈവശമുണ്ടോ?

പിഇ റേഷ്യോ വിലയിരുത്തുന്നത്

പിഇ റേഷ്യോ വിലയിരുത്തുന്നത്

പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി കമ്പനിയെ വിലയിരുത്തുന്നത്് എങ്ങനെയെന്ന് ഒരു ഉദാഹരണത്തിലൂടെ നോക്കാം. രണ്ട് സിമന്റ് കമ്പനികളെ, A എന്നും B എന്നും പരിഗണിക്കുക. കമ്പനി A-യുടെ പിഇ റേഷ്യോ 20 എന്നും കമ്പനി B-യുടേത് 10 ആണെന്നും കരുതുക. എങ്കില്‍ കമ്പനി A-യേക്കാള്‍ കമ്പനി B യുടെ ഓഹരി ആയിരിക്കും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങിക്കാന്‍ ചെലവ് കുറവ്. എങ്കിലും വളര്‍ച്ചയുടെ പാതയിലുള്ള കമ്പനിയാണെങ്കിലോ പുതിയ പദ്ധതികളിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്ന അവസരങ്ങളില്‍ പിഇ റേഷ്യോ ഉയര്‍ന്നു നില്‍ക്കാം. അതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെയെങ്കിലും ഹിസ്റ്റോറിക്കല്‍ പിഇ റേഷ്യോ നോക്കുന്നതും നല്ലതായിരിക്കും.

Also Read: 2 ബ്ലൂചിപ് ഫാര്‍മ സ്‌റ്റോക്കുകള്‍ 40% വിലക്കുറവില്‍; ലോക്ക്ഡൗണൊന്നും ബാധിക്കില്ല; വാങ്ങുന്നോ?

ഇതും ശ്രദ്ധിക്കണം

ഇതും ശ്രദ്ധിക്കണം

പിഇ റേഷ്യോ അടിസ്ഥാനപ്പെടുത്തി എളുപ്പം വരുമാനത്തിന്റെ തോത് മനസിലാക്കാമെങ്കിലും മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാലേ തീരുമാനം കൂടുതല്‍ മികച്ചതാകൂ. ഒരു കമ്പനിക്ക് സമീപഭാവിയില്‍ വരുമാനത്തില്‍ വര്‍ധനവ് നേടാനാവുമെങ്കില്‍ പിഇ റേഷ്യോയെ മാത്രം അടിസ്ഥാനപ്പെടുത്തി അന്തിമ തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുകില്ല. അതിനാല്‍ നിലവിലെ കടത്തിന്റെ തോത്, കമ്പനി പ്രവര്‍ത്തിക്കുന്ന മേഖല. ബിസിനസ് ശൈലി, വളര്‍ച്ചാ സാധ്യത ഒക്കെ പരിഗണിച്ചു വേണം ദീര്‍ഘകാല നിക്ഷേപത്തിന് ഏത് ഓഹിര പരിഗണക്കണമെന്ന അന്തിമ തീരുമാനം എടുക്കാവൂ.

Also Read: ഒമിക്രോണ്‍ വരുമ്പോള്‍ 15% നേട്ടം തരുന്ന സ്‌റ്റോക്ക്; ഏതെന്ന് അറിയാമോ?

7 കമ്പനികള്‍

7 ഓഹരികള്‍

എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടൈറ്റന്‍ കമ്പനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നി ഓഹരികളുടെ പിഇ റേഷ്യോയാണ് കഴിഞ്ഞ 10 വര്‍ഷത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുളള ടൈറ്റന്‍ കമ്പനിയുടെ നിലവിലെ പിഇ റേഷ്യോ 85.1-ഉം കഴിഞ്ഞ 10 വര്‍ഷത്തെ ഹിസ്റ്റോറിക്കല്‍ പിഇ 50.1-ഉം ആയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിലവിലെ പിഇ റേഷ്യോ 23.2-ഉം കഴിഞ്ഞ 10 വര്‍ഷത്തെ ഹിസ്റ്റോറിക്കല്‍ പിഇ 15-ഉം ആയിരുന്നു.

Also Read: 180 ദിവസത്തില്‍ 18% ലാഭം; ഈ ഐടി സ്റ്റോക്ക് വാങ്ങിക്കാമെന്ന് നിര്‍ദേശം

കൂടുതലും ഐടി കമ്പനികള്‍

കൂടുതലും ഐടി കമ്പനികള്‍

ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ നിലവിലെ പിഇ റേഷ്യോ 20.9-ഉം കഴിഞ്ഞ 10 വര്‍ഷത്തെ ഹിസ്റ്റോറിക്കല്‍ പിഇ 11.3 ആയിരുന്നു. ഇന്‍ഫോസിസിന്റെ നിലവിലെ പിഇ റേഷ്യോ 28-ഉം കഴിഞ്ഞ 10 വര്‍ഷത്തെ ഹിസ്റ്റോറിക്കല്‍ പിഇ 17.5 ഉം ആണ്. ടിസിഎസിന്റെ നിലവിലെ പിഇ റേഷ്യോ 30.4-ഉം കഴിഞ്ഞ 10 വര്‍ഷത്തെ ഹിസ്റ്റോറിക്കല്‍ പിഇ 19.8-ഉം ആണ്. വിപ്രോയുടെ നിലവിലെ പിഇ റേഷ്യോ 26.2-ഉം കഴിഞ്ഞ 10 വര്‍ഷത്തെ ഹിസ്റ്റോറിക്കല്‍ പിഇ 15.4-ഉം ആണ്. ടെക് മഹാന്ദ്രയുടെ നിലവിലെ പിഇ റേഷ്യോ 21.6-ഉം കഴിഞ്ഞ 10 വര്‍ഷത്തെ ഹിസ്റ്റോറിക്കല്‍ പിഇ 13.6-ഉം ആണ്.

Also Read: വരുമാനത്തിലും സുരക്ഷയിലും സര്‍ക്കാരിന്റെ ഉറപ്പ്; ആര്‍ഡിജി അക്കൗണ്ട് തുടങ്ങിയില്ലേ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Reliance Infy Wipro Were Among The 7 Nifty Stocks Which Are Expensive Based On PE Ratio

Reliance Infy Wipro Were Among The 7 Nifty Stocks Which Are Expensive Based On PE Ratio
Story first published: Wednesday, December 8, 2021, 15:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X