റിലയൻസ് ജിയോ 43-ാം വാർഷിക പൊതുയോഗം: മുകേഷ് അംബാനി കൈവരിച്ച പ്രധാന നേട്ടങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ 43-ാമത് വാർഷിക പൊതുയോഗം കമ്പനിയുടെ അടുത്തിടെ ആരംഭിച്ച വീഡിയോ കോൺഫറൻസിംഗ് സേവനമായ ജിയോമീറ്റ് ഉപയോഗിച്ച് ആരംഭിച്ചു. കമ്പനിയുടെ ആദ്യത്തെ ഓൺലൈൻ എജിഎം ആണ് ഇത്തവണത്തേത്. റിലയൻസ് കൈവരിച്ച പ്രധാന നേട്ടങ്ങൾ അറിയാം.

നിക്ഷേപം
 

നിക്ഷേപം

ഏപ്രിൽ 22 മുതൽ റിലയൻസ് അതിന്റെ അനുബന്ധ കമ്പനിയായ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 25.24 ശതമാനം ഓഹരികൾ 1,18,318.45 കോടി രൂപയ്ക്ക് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള വമ്പൻ നിക്ഷേപകർക്ക് വിറ്റിരുന്നു. സൗദി അരാംകോയുമായുള്ള ആർ‌ഐ‌എല്ലിന്റെ ഓയിൽ-ടു-കെമിക്കൽസ് ഇടപാടിനെക്കുറിച്ചും ഫെയ്‌സ്ബുക്കുമായുള്ള ഇടപാടിനെത്തുടർന്ന് ജിയോമാർട്ടിന്റെ പദ്ധതിയെക്കുറിച്ചും നിക്ഷേപകർ വ്യക്തതയ്ക്കായി കാത്തിരുന്ന വാർഷിക പൊതുയോഗമാണ് ഇത്തവണത്തേത്. മാർച്ച് പകുതി മുതൽ റിലയൻസിന്റെ ഓഹരികൾ 120 ശതമാനത്തിലധികം ഉയർന്നതിനാൽ, ആഗോളതലത്തിൽ വ്യാപാരം നടത്തുന്ന ഏറ്റവും മികച്ച 50 കമ്പനികളുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഇടം നേടി.

കൊറോണ പ്രതിസന്ധി

കൊറോണ പ്രതിസന്ധി

ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവമാണ് കൊറോണ പ്രതിസന്ധിയെന്നും എന്നിരുന്നാലും, കോവിഡ് പ്രതിസന്ധിക്കുശേഷം ഇന്ത്യയും ലോകവും വേഗത്തിൽ പുരോഗതി കൈവരിക്കുമെന്നതിൽ സംശയമില്ലെന്നും ആർ‌ഐ‌എൽ ചെയർമാൻ മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. 150 ബില്യൺ ഡോളറിന്റെ വിപണി മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനിയായി റിലയൻസ് മാറിയെന്നും ആർ‌ഐ‌എൽ ചെയർമാൻ മുകേഷ് അംബാനി.

നിക്ഷേപകർ മുകേഷ് അംബാനിയ്ക്ക് പിന്നാലെ പായാൻ കാരണമെന്ത്? റിലയൻസ് ജിയോയ്ക്ക് ഇത്ര ഡിമാൻഡോ?

ലക്ഷ്യം കൈവരിച്ചു

ലക്ഷ്യം കൈവരിച്ചു

കഴിഞ്ഞ വർഷത്തെ വാർഷിക പൊതുയോഗത്തിൽ കമ്പനിയെ കടബാധ്യതയില്ലാത്തതാക്കി തീർക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം വളരെ നേരത്തെ പൂർത്തീകരിച്ചുവെന്ന് റിപ്പോർട്ടുചെയ്യുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും മുകേഷ്ം അബാനി വ്യക്തമാക്കി. ഇന്ത്യയുടെ ഏറ്റവും വലിയ അവകാശ ഓഹരി വിൽപ്പന റിലയൻസ് പൂർത്തിയാക്കിയെന്നും ആർ‌ഐ‌എൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

റിലയൻസിന് ഇനി കടമില്ല, എന്റെ വാഗ്ദാനം പാലിച്ചു: മുകേഷ് അംബാനി

ഗൂഗിൾ നിക്ഷേപം

ഗൂഗിൾ നിക്ഷേപം

ജിയോ പ്ലാറ്റ്‌ഫോമിലെ 7.7 ശതമാനം ഓഹരികൾക്കായി ഗൂഗിൾ 33,737 കോടി നിക്ഷേപിക്കുമെന്ന് ആർ‌ഐ‌എൽ ചെയർമാൻ മുകേഷ് അംബാനി എജിഎമ്മിൽ പറഞ്ഞു.

ലോകത്തെ ഏറ്റവും സമ്പന്നരായ 10 വ്യക്തികളില്‍ അംബാനിയും; പട്ടികയില്‍ ഉള്‍പ്പെടുന്ന ഏക ഏഷ്യക്കാരന്‍

English summary

Reliance Jio 43rd Annual General Meeting: Major Achievements of Mukesh Ambani | റിലയൻസ് ജിയോ 43-ാം വാർഷിക പൊതുയോഗം: മുകേഷ് അംബാനി കൈവരിച്ച പ്രധാന നേട്ടങ്ങൾ

The 43rd Annual General Meeting of Mukesh Ambani-led Reliance Industries kicked off with the launch of the company's recently launched video conferencing service, jio meet. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X