'2ജി മുക്ത ഇന്ത്യ' പ്രഖ്യാപിച്ച് അംബാനി; 1 ജിബിപിഎസ് വേഗവുമായി ജിയോ 5ജി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ 5ജി ടെക്‌നോളജിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്ത് അതിവേഗ 5ജി സാങ്കേതികവിദ്യ സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ കൊടിയും പിടിച്ച് മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ 5ജി ടെക്‌നോളജി നടപ്പിലാക്കാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന പ്രാഥമികഘട്ട പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ ഒരു ജിബി ഡാറ്റ വേഗം കൈവരിക്കാന്‍ ജിയോയ്ക്ക് സാധിച്ചതായാണ് വിവരം. വരും മാസങ്ങളില്‍ ഉയര്‍ന്ന തോതില്‍ 5ജി സാങ്കേതികവിദ്യ കമ്പനി പരീക്ഷിക്കും. ഇതേസമയം, സ്‌പെക്ട്രം ലേലം നടന്നതിന് ശേഷം മാത്രമേ 5ജി സാങ്കേതികവിദ്യ ഔദ്യോഗികമായി ലഭ്യമാക്കുകയുള്ളൂവെന്ന് റിലയന്‍സ് ജിയോ അറിയിച്ചിട്ടുണ്ട്.

 

'2ജി മുക്ത ഇന്ത്യ' പ്രഖ്യാപിച്ച് അംബാനി; 1 ജിബിപിഎസ് വേഗവുമായി ജിയോ 5ജി

പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പുതുതലമുറ 5ജി സാങ്കേതികവിദ്യയും കുറഞ്ഞ ചിലവില്‍ രാജ്യമെങ്ങും എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിലയന്‍സ് മേധാവി മുകേഷ് അംബാനി കഴിഞ്ഞദിവസം സൂചിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ 5ജി സേവനദാതാക്കളായി മാറുകയാണ് റിലയന്‍സ് ജിയോയുടെ ലക്ഷ്യം. ഇതുവഴി 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 300 ദശലക്ഷം ഉപഭോക്താക്കളെ ജിയോയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കമ്പനി കരുതുന്നു. വൈകാതെ ഇന്ത്യയെ 2ജി സാങ്കേതികവിദ്യയില്‍ നിന്നും മുക്തമാക്കുകയാണ് തങ്ങളുടെ പ്രഥമലക്ഷ്യമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതികവിദ്യ ആദ്യഘട്ടത്തില്‍ 1 ജിബിപിഎസ് വേഗം കാഴ്ച്ചവെച്ചതായി റിലയന്‍സ് ജിയോ തന്നെ അറിയിച്ചിട്ടുണ്ട്.

നിലവില്‍ പുതിയ എംഐഎംഓ (മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്) സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഒപ്പം 5ജി നെറ്റ്‌വര്‍ക്ക് വേഗവും പരിധിയും മെച്ചപ്പെടുത്താന്‍ ആവശ്യമായ അനുബന്ധ ഉപകരണങ്ങളും മറ്റും സ്വയം നിര്‍മ്മിക്കാനും ജിയോ ഉദ്ദേശിക്കുന്നു. 5ജി വിപണിയില്‍ ആദ്യമെത്തുക വഴി ആഭ്യന്തര വിപണി കയ്യാളാന്‍ കഴിയുമെന്ന് ജിയോയ്ക്ക് പ്രതീക്ഷയുണ്ട്. ആഭ്യന്തര വിപണി കയ്യടക്കുന്നതിനൊപ്പം 5ജി സാങ്കേതികവിദ്യയും സേവനങ്ങളും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും റിലയന്‍സ് ജിയോയ്ക്ക് ഉദ്ദേശമുണ്ട്.

5ജി സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമാകുന്ന പശ്ചാത്തലത്തില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ മുഖമായ ജിയോ ഐഓടി (ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) അടിസ്ഥാനപ്പെടുത്തി സ്മാര്‍ട്ട് ഹോം സേവനങ്ങള്‍ ലഭ്യമാക്കും. ആരോഗ്യം, വിദ്യാഭ്യാസം, ചില്ലറ വില്‍പ്പന മേഖലകളിലും സ്മാര്‍ട്ട് സേവനങ്ങള്‍ അവതരിപ്പിക്കാന്‍ കമ്പനി പിന്നണിയില്‍ ആലോചിക്കുന്നുണ്ട്. വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് സ്മാര്‍ട്ട് ഉപകരണങ്ങള്‍ കാറുകളില്‍ സ്ഥാപിക്കാനും റിലയന്‍സ് ജിയോ നീക്കം നടത്തും. നേരത്തെ, ഡിസംബര്‍ പാദത്തില്‍ 15.5 ശതമാനം അറ്റാദായ വളര്‍ച്ച റിലയന്‍സ് ജിയോ കാഴ്ച്ചവെച്ചിരുന്നു.

Read more about: jio
English summary

Reliance Jio 5G Records 1 GBPS Speed On Initial Tests; Mukesh Ambani Determined To Make India 2G-Free

Reliance Jio 5G Records 1 GBPS Speed On Initial Tests; Mukesh Ambani Determined To Make India 2G-Free. Read in Malayalam.
Story first published: Tuesday, January 26, 2021, 9:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X