ബിഗ് ബസാർ ഉൾപ്പെടെ അടങ്ങിയ ഫ്യൂച്ചർ ഗ്രൂപ്പിനെ വാങ്ങാൻ ഒരുങ്ങി റിലയൻസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ റീട്ടെയിൽ വിഭാഗത്തിൽ സ്ഥാനം ഉയർത്താൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ആസ്തി 24,000 മുതൽ 27,000 കോടി രൂപയ്ക്ക് വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബാധ്യതകൾ കൂടി ഉൾപ്പെടുന്നു.

ജൂലൈ 31ന് ശേഷം
 

ജൂലൈ 31ന് ശേഷം

ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ്, ഫ്യൂച്ചർ കൺസ്യൂമർ, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ഫാഷനുകൾ, ഫ്യൂച്ചർ സപ്ലൈ ചെയിൻ, ഫ്യൂച്ചർ മാർക്കറ്റ് നെറ്റ്‌വർക്കുകൾ എന്നിവ ഉൾപ്പെടെ അഞ്ച് ലിസ്റ്റുചെയ്ത എന്റിറ്റികൾ ആസ്തികൾ വിൽക്കുന്നതിന് മുമ്പ് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിൽ (എഫ്ഇഎൽ) ലയിപ്പിക്കുമെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. ജൂലൈ 31 വരെ ആർ‌ഐ‌എൽ കരാർ സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിടില്ലെന്നാണ് വിവരം.

ഗൂഗിളുമായി കൈകോര്‍ത്ത് റിലയന്‍സ് ജിയോ; ചിലവ് കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മിക്കും

ചർച്ചകൾ പുരോഗമിക്കുന്നു

ചർച്ചകൾ പുരോഗമിക്കുന്നു

നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും കരാർ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ സമയമെടുക്കുമെന്നുമാണ് വിവരം. കമ്പനി വെബ്‌സൈറ്റ് അനുസരിച്ച്, ഗ്രൂപ്പിനായുള്ള റീട്ടെയിൽ ഇൻഫ്രാസ്ട്രക്ചർ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് വികസിപ്പിക്കുകയും സ്വന്തമാക്കുകയും പാട്ടത്തിന് നൽകുകയും ചെയ്യുന്നു. ഇൻഷുറൻസ്, ടെക്സ്റ്റൈൽ നിർമ്മാണം, വിതരണ ശൃംഖല, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള സബ്സിഡിയറികളിലും സംയുക്ത സംരംഭങ്ങളിലും ഗ്രൂപ്പ് നിക്ഷേപം നടത്തുന്നുണ്ട്.

ഫെയ്‌സ്ബുക്കിന്റെ വഴിയെ ഗൂഗിളും, റിലയന്‍സ് ജിയോയില്‍ 33,737 കോടി രൂപ നിക്ഷേപിക്കും

1,700ഓളം സ്റ്റോറുകൾ

1,700ഓളം സ്റ്റോറുകൾ

ഇടപാടിന്റെ ഭാഗമായി, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളായ ബിഗ് ബസാർ, ഫുഡ്ഹാൾ, നീലഗിരിസ്, എഫ്ബിബി, സെൻട്രൽ, ഹെറിറ്റേജ് ഫുഡ്സ്, ബ്രാൻഡ് ഫാക്ടറി എന്നിവയിൽ നിന്നുള്ള ഫാഷൻ, പലചരക്ക് റീട്ടെയിൽ ഫോർമാറ്റുകൾ, വസ്ത്ര ബ്രാൻഡുകളായ ലീ കൂപ്പർ, തുടങ്ങിയവയെല്ലാം ആർ‌ഐ‌എൽ ഏറ്റെടുക്കും. 1,700ഓളം സ്റ്റോറുകൾ ആർ‌ഐ‌എൽ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ 5 ജി സേവനവും ഇനി അംബാനിയുടെ കൈകളിൽ

കിഷോർ ബിയാനി

കിഷോർ ബിയാനി

കിഷോർ ബിയാനി സ്ഥാപിച്ച ഫ്യൂച്ചർ ഗ്രൂപ്പ് വർഷങ്ങളായി നേരിട്ട് വരുന്ന കനത്ത കടത്തിന്റെ സമയത്താണ് പുതിയ കരാർ. 2019 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച്, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത കമ്പനികളിലെ കടം 2019 മാർച്ച് 31 വരെ 10,951 കോടിയിൽ നിന്ന് 12,778 കോടി രൂപയായി ഉയർന്നു. 1980 കളുടെ അവസാനം മുതൽ ബിയാനി സംഘടിത ചില്ലറ വ്യാപാരം നടത്തി വരുന്നു. 1991 ൽ ബിയാനി തന്റെ കമ്പനിയുടെ പേര് പാന്റലൂൺ ഫാഷൻ (ഇന്ത്യ) ലിമിറ്റഡ് എന്ന് മാറ്റിയിരുന്നു. 2001ൽ ഇന്ത്യയിലെ ആദ്യത്തെ ബിഗ് ബസാർ സ്റ്റോർ തുറന്നു.

റിലയൻസിന്റെ പദ്ധതി

റിലയൻസിന്റെ പദ്ധതി

ഫാഷൻ, പാദരക്ഷകൾ, പ്രീമിയം ഫാഷൻ, പലചരക്ക്, ആഭരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, കണക്റ്റിവിറ്റി മുതലായവ വിഭജിച്ച് 11,784 സ്റ്റോറുകൾ പ്രവർത്തിപ്പിക്കാനാണ് റിലയൻസ് റീട്ടെയിൽ പദ്ധതിയിടുന്നത്. 2020 സാമ്പത്തിക വർഷം റിലയൻസ് റീട്ടെയിൽ 1.63 ട്രില്യൺ ഡോളർ വിറ്റുവരവ് നേടി. ഫ്യൂച്ചർ റീട്ടെയിൽ ഇന്ത്യയിൽ 7-ഇലവൻ സ്റ്റോറുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി 7-ഇലവൻ ഇങ്കുമായി ഒരു മാസ്റ്റർ ഫ്രാഞ്ചൈസി കരാർ ഒപ്പിട്ടിരുന്നു. എന്നാൽ ഇതുവരെ സ്റ്റോറുകളൊന്നും തുറന്നിട്ടില്ല, എന്നാൽ ഈ ബിസിനസ്സും റിലയൻസിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary

Reliance to buy Future Group, including Big Bazaar: Reports | ബിഗ് ബസാർ ഉൾപ്പെടെ അടങ്ങിയ ഫ്യൂച്ചർ ഗ്രൂപ്പിനെ വാങ്ങാൻ ഒരുങ്ങി റിലയൻസ്

RIL is reportedly planning to buy Future Group's retail assets worth between Rs 24,000 crore and Rs 27,000 crore. Read in malayalam.
Story first published: Tuesday, July 28, 2020, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X