ബാങ്ക് അക്കൗണ്ട് തുടങ്ങാൻ മതം രേഖപ്പെടുത്തേണ്ടതുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് ബാങ്ക് അക്കൗണ്ട് തുറക്കാൻ മതം രേഖപ്പെടുത്തണമെന്ന നിബന്ധനയില്ല. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളിലോ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ മതം വ്യക്തമാക്കേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ തുറക്കണമെങ്കിൽ മതം വ്യക്തമാക്കണമെന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയായാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്.

 

'ഇന്ത്യൻ പൗരന്മാർ ബാങ്ക് അക്കൗണ്ട് തുറക്കാൻ കെവൈസി ഫോമിൽ മതം രേഖപ്പെടുത്തേണ്ട ആവശ്യമില്ല. നിലവിലെ ഉപഭോക്താക്കളും ഇത് ചെയ്യേണ്ടതില്ല. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും' രാജീവ് കുമാർ ട്വീറ്റ് ചെയ്‌തു. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥലം വാങ്ങാനും ബാങ്ക് അക്കൗണ്ട് തുറക്കാനും 'ഫെമ’ നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അനുവാദം നല്‍കുന്നുണ്ട്. ഇത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

യാത്രക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായി ഐ‌ആർ‌സി‌ടി‌സി

ബാങ്ക് അക്കൗണ്ട് തുടങ്ങാൻ മതം രേഖപ്പെടുത്തേണ്ടതുണ്ടോ?

രാജീവ് കുമാറിന്റെ ട്വീറ്റിന് മറുപടിയായി ഒരു ട്വിറ്റർ ഉപയോക്താവ് എസ്‌ബി‌ഐ അക്കൗണ്ട് തുറക്കുന്നതിനായുള്ള ഫോമിന്റെ പകർപ്പിലെ മതം ആവശ്യപ്പെടുന്ന ഭാഗം ഷെയർചെയ്‌തിരുന്നു. അതിനാൽ തന്നെ ഉപഭോക്താക്കൾ അവരുടെ മതം പരാമർശിക്കേണ്ടിവരുന്ന കെ‌വൈ‌സി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) ഫോമുകളിൽ, ബാങ്കുകൾ ഉടൻ തന്നെ ഒരു പുതിയ കോളം അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

English summary

ബാങ്ക് അക്കൗണ്ട് തുടങ്ങാൻ മതം രേഖപ്പെടുത്തേണ്ടതുണ്ടോ? | Religion not required to open a bank account

Religion not required to open a bank account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X