കാര്‍ വാങ്ങാന്‍ ഇതാണ് ബെസ്റ്റ് ടൈം; വമ്പന്‍ ഓഫറുകളുമായി റെനോ, 1.3 ലക്ഷം വരെ ഡിസ്‌കൗണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യന്‍ വാഹന വിപണിയില്‍ തന്റേതായ സ്ഥാനം കണ്ടത്തിയ നിര്‍മ്മാതാക്കളാണ് റെനോ. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ നാല് മോഡലുകളാണ് ഇതുവരെ പുറത്തിറക്കതിയിരിക്കുന്നത്. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്ന കമ്പനിയെന്ന പ്രത്യേകതയുമുണ്ട് റെനോയ്ക്ക്.

 

ക്യാമ്പസുകളിൽ നിന്ന് 60000 വനിതകളെ നിയമിക്കും: നിർണ്ണായക നീക്കത്തിന് ഐടി കമ്പനികൾ,സ്ത്രീ പുരുഷാനുപാതം ഉയർത്തും

അടുത്തിനിടെ റെനോയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി കൈഗര്‍ എന്ന കോപാക്ട് എസ്യുവി പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഉപഭോക്താക്കളെ ഞെട്ടിച്ച് തങ്ങളുടെ വാഹനങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌കണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വിവിധ മോഡലുകള്‍ക്ക് വിവിധ ഡിസ്‌കൗണ്ട് ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വാഹനത്തിനും ഓഫര്‍ ചെയ്തിരിക്കുന്ന ഡിസ്‌കൗണ്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

കൈഗര്‍

കൈഗര്‍

2021 ആഗസ്റ്റില്‍, റെനോ കിഗറിന് 10,000 രൂപയുടെ ആനുകൂല്യം, ആവര്‍ത്തിച്ചുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക ലോയല്‍റ്റി പാക്കേജായി അല്ലെങ്കില്‍ പഴയ റെനോ മോഡലില്‍ എക്‌സ്‌ചേഞ്ച് ബോണസായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കോര്‍പ്പറേറ്റ് കിഴിവായി 10,000 രൂപ വരെ ഗ്രാമീണ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ്, ഇപ്പോള്‍ വാഹനം വാങ്ങി 2022ല്‍ പണം അടയ്ക്കാനുള്ള ഓഫറും ആറ് മാസത്തെ ഹോളിഡെ ഇഎംഐ പക്കേജും ഇതിനൊപ്പം ലഭ്യമാണ്. ഒപ്പം, ഉപഭോക്താക്കള്‍ക്ക് 5 വര്‍ഷം/1,00,000 കിലോമീറ്റര്‍ വിപുലീകരിച്ച വാറന്റി പാക്കേജും ലഭിക്കും.

ക്വിഡ്

ക്വിഡ്

റെനോയുടെ ക്വിഡിന് 10000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് കമ്പനി ഓഫര്‍ ചെയ്തിട്ടുണ്ട്. ഒപ്പം ആറ് മാസത്തെ ഹോളിഡേ ഇഎംഐയും സ്‌ക്രാപ്പേജ് പോളിസി പ്രകാരം 10,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും ലഭിക്കും. 2020 മോഡല്‍ ഇയര്‍ യൂണിറ്റ് വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍, നിങ്ങള്‍ക്ക് 10,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരള സംസ്ഥാനങ്ങള്‍ക്ക് 50,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

ട്രൈബര്‍

ട്രൈബര്‍

ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുമായി 10,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. ആര്ാ മാസത്തെ ഹോളിഡേ ഇഎംഐ പാക്കേജിനൊപ്പം റിലീവ് സ്‌ക്രാപ്പേജ് പോളിസിയിലെ എക്‌സ്‌ചേഞ്ച് ആനുകൂല്യം പ്രകാരം 10,000 രൂപയും ഇളവ് ലഭിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരള സംസ്ഥാനങ്ങള്‍ക്ക് 2020 ട്രൈബര്‍ മോഡലിന് 70,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും, 2021 മോഡലിന് 60,000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

ഡസ്റ്റര്‍

ഡസ്റ്റര്‍

ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളുടെ ഭാഗമായി കോര്‍പ്പറേറ്റ് കിഴിവായി 30,000 രൂപയുടെ ആനകൂല്യം ലഭിക്കും. സ്‌ക്രാപ്പേജ് പോളിസിയുടെ ഭാഗമായി 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരള, 90,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എക്‌സ്‌ചേഞ്ച് ബെനിഫിറ്റ് അടക്കം 90,000 രൂപയുടെ ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 40000 രൂപ എക്‌സ്‌ചേഞ്ച് ബെനിഫിറ്റ്, 35000 രൂപയുടെ കാഷ് ഡിസ്‌കൗണ്ട്, 15000 രൂപയുടെ ലോയലിറ്റി ബെനിഫിറ്റ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ആഗസ്റ്റ് അവസാനം വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക.

ഐടി റിട്ടേണ്‍: വിവിധ ഫോമുകളുടെ ഇലക്രേ്ടാണിക് ഫയലിംഗിനുള്ള തീയതികള്‍ വീണ്ടും നീട്ടി

സൊമാറ്റാ പേയ്മെന്റുമായി സൊമാറ്റോ: ഡിജിറ്റൽ കാർഡ് സേവനങ്ങൾക്കൊപ്പം ഇ- വാലറ്റ് സർവീസും

English summary

Renault India is offering discounts Duster, Kiger, Kwid and Tribar in August 2021

Renault India is offering discounts Duster, Kiger, Kwid and Tribar in August 2021
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X