മുഴുവൻ ശേഷിയോടെ ആഭ്യന്തര വിമാന സർവീസിന് അനുമതി? ചർച്ചകൾ തുടരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് വ്യാപത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പൂർണ്ണമായ രീതിയിൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുന്നു. ആഭ്യന്തര സർവീസ് കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനരാരംഭിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചാണ് കേന്ദ്ര സർക്കാരും വിമാന കമ്പനികളും ചർച്ച ചെയ്യുന്നത്.

ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം

എങ്കിലും നിലവിലെ സാഹചര്യത്തിൽ കൂടുതൽ ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിന് കാലതാമസം വരുത്തണമെന്ന് വിമാന കമ്പനികൾ തന്നെ സർക്കാരിനോട് അഭ്യർത്ഥിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപനത്തിനിടെ 80 ശതമാനം ശേഷിയോടെ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി നിലവിലുണ്ട്. ഇതനുസരിച്ചാണ് ആഭ്യന്തര വിമാന സർവീസുകൾ നടന്നുവരുന്നത്.

   മുഴുവൻ ശേഷിയോടെ ആഭ്യന്തര വിമാന സർവീസിന് അനുമതി? ചർച്ചകൾ തുടരുന്നു

 

"കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, അതിനാലാണ് ജനുവരിയോടെ വിമാന യാത്രക്കാരുടെ എണ്ണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതിനുള്ള ചെയ്യാനുള്ള നിർദ്ദേശങ്ങൾ തേടുന്നത്. ഇക്കാര്യത്തിൽ ഉടൻ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ടിക്കറ്റ് ബുക്കിംഗ് കുറവായതിനാൽ ഒഴികെയുള്ള എല്ലാ വിമാനക്കമ്പനികളും ഇത്തരമൊരു തീരുമാനം മാർച്ച് വരെ നീട്ടിവെക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചതായി മണികൺട്രോളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി യാത്രാ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ

2020 മെയ് 25 നാണ് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത്. 33 ശതമാനം ശേഷിയോടെ സർവീസ് നടത്താനാണ് കേന്ദ്രസർക്കാർ തുടക്കത്തിൽ വിമാനക്കമ്പനികളെ അനുവദിച്ചിരുന്നത്. 2020 ഡിസംബറിൽ സ്‌പൈസ് ജെറ്റിന്റെ പാസഞ്ചർ ലോഡ് ഫാക്ടർ 78 ശതമാനവും ഇൻഡിഗോയുടെ 71.5 ശതമാനവുമായിരുന്നുവെന്നാണ് ഡിജിസിഎയുടെ കണക്കുകൾ. എയർ ഇന്ത്യയും വിസ്താരയും യഥാക്രമം 66.9 ശതമാനവും 66.8 ശതമാനവും പി‌എൽ‌എഫ് രേഖപ്പെടുത്തിയിരുന്നു. എയർ ഏഷ്യ ഇന്ത്യയുടെ പി‌എൽ‌എഫ് 65.1 ശതമാനവും ഗോ എയർ 66.3 ശതമാനവുമായിരുന്നു ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. രാജ്യാന്തര വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുമായി ധാരണയുണ്ടാക്കിയിട്ടുള്ള എയർ ബബിൾ ക്രമീകരണത്തിലൂടെയും വന്ദേ ഭാരത് മിഷനിലൂടെയും ചില വിമാനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്.

English summary

Report says central government plans to permit domestic airlines to operate at full capacity

Report says central government plans to permit domestic airlines to operate at full capacity
Story first published: Thursday, January 21, 2021, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X