ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 50 ശതമാനത്തോളം വർധനവ്: ആഗോള ഓർഡറുകളിലും വർധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 48.3 ശതമാനത്തിന്റെ വർധനവ്. ആഗോള തലത്തിൽ ഓർഡറുകളിൽ വർധനവുണ്ടായതാണ് ഇന്ത്യയിലെ വ്യാപാരികളെ സംബന്ധിച്ച് അനുകൂല ഘടകമായി മാറിയത്. മെയ് മാസത്തിൽ 69.7 ശതമാനവും ഏപ്രിൽ മാസത്തിൽ 193.63 ശതമാനവുമാണ് വർധവ്. അതേ സമയം മാർച്ചിൽ 60 ശതമാനമായിരുന്നു മാർച്ചിലെ കയറ്റുമതിയുടെ തോത്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകളുള്ളത്.

 

ക്രിപ്‌റ്റോ വിപണിയില്‍ വന്‍തകര്‍ച്ച; കാര്‍ഡാനോ നിലംപതിച്ചു, ഡോജ്‌കോയിനും താഴേക്ക്

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊവിഡ് വ്യാപനം മൂലം വ്യാപാര രംഗത്തുണ്ടായ തിരിച്ചടി മൂലമാണ് ഇത്തവണ കയറ്റുമതി വർധിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാർച്ച് 23 മുതലാണ് ഇന്ത്യയിൽ രാജ്യവ്യാപക ലോക്ക്ഡൌൺ ഏർപ്പെടുത്തിയത്. ഇത് മാസങ്ങളോളം നീളുകയും ചെയ്തിരുന്നു.

  ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 50 ശതമാനത്തോളം വർധനവ്: ആഗോള ഓർഡറുകളിലും വർധനവ്

ഇതിന് ശേഷം 2020 ഡിസംബറിന് ശേഷം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വർധനവുണ്ടാകാൻ തുടങ്ങിയത്. ഫെബ്രുവരിയിൽ 0.67 ശതമാനം വർധനവായിരുന്നു രേഖപ്പെടുത്തിയത്. പെട്രോളിയം, എൻജിനീയറിംഗ് ഉൽപ്പന്നം, ഇലക്ട്രോണിക്സ്, ആഭരണങ്ങളും വിലയേറിയ കല്ലുകളും, തുണിത്തരങ്ങൾ, മരുന്ന് എന്നിവയുടെ കയറ്റുമതി ജൂൺ മാസത്തിൽ വർധിച്ചിരുന്നു. ബുക്കിംഗിനൊപ്പം ആഗോള തലത്തിലുള്ള ഡിമാൻഡിലും വർധനവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

English summary

Report says june export surge followed by rise international

Report says june export surge followed by rise international
Story first published: Saturday, July 17, 2021, 23:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X