റിസർവ് ബാങ്ക് 7.75% ബോണ്ടുകൾ: നിക്ഷേപിക്കാനുള്ള അവസാന അവസരം ഇന്ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7.75% സേവിംഗ്സ് ബോണ്ട് പദ്ധതി, 2018 ഇന്ന് അവസാനിക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. പലിശ നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചത്. ആർ‌ബി‌ഐ ബോണ്ടുകൾ അല്ലെങ്കിൽ ജി‌ഒ‌ഐ ബോണ്ട് എന്നറിയപ്പെടുന്ന ആകർഷകമായ ഒരു നിക്ഷേപ ഓപ്ഷനാണിത്. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക്. ഈ ആർബിഐ ബോണ്ടുകൾ നിലവിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയും സർക്കാർ പിന്തുണയുള്ള മറ്റ് നിക്ഷേപ പദ്ധതികളെയും അപേക്ഷിച്ച് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

 

ആർക്കൊക്കെ അപേക്ഷിക്കാം

ആർക്കൊക്കെ അപേക്ഷിക്കാം

അതിനാൽ നിങ്ങൾ ആർ‌ബി‌ഐ 7.75% ബോണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്കിംഗ്, ബിസിനസ് സമയം അവസാനിക്കുന്നതിന് മുമ്പ് നിക്ഷേപം നടത്തണം. 2018 ൽ പുറത്തിറക്കിയ ഈ റിസർവ് ബാങ്ക് 7.75% ബോണ്ടുകൾ രാജ്യത്തെ സ്ഥിരതാമസക്കാർക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും ലഭ്യമാണ്. പ്രവാസി ഇന്ത്യക്കാർക്ക് ഈ ബോണ്ടുകളിൽ നിക്ഷേപം നടത്താൻ അർഹതയില്ല.

സ്വർണം ആഭരണമായി വേണ്ടാത്തവർക്ക് മെയ് 11 മുതൽ സർക്കാരിന്റെ സ്വർണ ബോണ്ട് വാങ്ങാം, എങ്ങനെ?

നിക്ഷേപ തുക

നിക്ഷേപ തുക

പരമാവധി പരിധിയില്ലെങ്കിലും നിക്ഷേപം നടത്തേണ്ട ഏറ്റവും കുറഞ്ഞ മൂല്യം 1,000 രൂപയാണ്. ഈ ബോണ്ടുകൾക്ക് ഏഴ് വർഷത്തെ ലോക്ക്-ഇൻ കാലയളവാണുള്ളത്. 60 വയസ്സിന് താഴെയുള്ളവർക്ക് നേരത്തെയുള്ള പിൻവലിക്കലിന് അർഹതയില്ല. 60 നും 70 നും ഇടയിൽ പ്രായമുള്ളവർക്ക് ആറ് വർഷത്തിന് ശേഷം പണം പിൻവലിക്കാം. 70 നും 80 നും ഇടയിൽ പ്രായമുള്ളവർക്ക് അഞ്ച് വർഷത്തിന് ശേഷവും 80 വയസ്സിന് മുകളിലുള്ളവർക്ക് നാല് വർഷത്തിന് ശേഷവും പണം പിൻവലിക്കാം.

അവസാന ദിനം

അവസാന ദിനം

എന്നിരുന്നാലും, ഹോൾഡിംഗ് കാലയളവിന്റെ അവസാന ആറുമാസത്തേക്ക് നൽകേണ്ട പലിശ നിരക്കിന്റെ 50% നേരത്തെയുള്ള പിൻവലിക്കലിൽ പിടിക്കും. 7.75% സേവിംഗ്സ് ബോണ്ടുകൾ 2018, വ്യാഴാഴ്ച ബാങ്കിംഗ് സമയം അവസാനിക്കുന്നതു മുതൽ സബ്സ്ക്രിപ്ഷൻ നിർത്തലാക്കുമെന്ന് കേന്ദ്രസർക്കാർ സെൻട്രൽ ബാങ്ക് വിജ്ഞാപനത്തിലാണ് അറിയിച്ചത്.

ഇനി ആഭരണം വാങ്ങേണ്ട, സ്വർണ ബോണ്ട് വാങ്ങാൻ അവസരം; റിസർവ് ബാങ്ക് തീയതി പ്രഖ്യാപിച്ചു

പലിശ നിരക്ക്

പലിശ നിരക്ക്

ഈ ബോണ്ടുകളുടെ പലിശ നിരക്ക് വർഷം തോറും കണക്കാക്കും. എന്നാൽ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ നൽകപ്പെടും. നിക്ഷേപകർക്ക് എങ്ങനെ പേയ്‌മെന്റുകൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുക്കാനാകും. ക്യുമുലേറ്റീവ് ഫോമിന് കീഴിൽ, മെച്യൂരിറ്റി കാലാവധിയുടെ അവസാനത്തിൽ പലിശയും പ്രധാന തുകയും ബാങ്ക് നൽകും. ഇഷ്യു ചെയ്ത തീയതി മുതൽ അർദ്ധ വാർഷിക ഇടവേളകളിൽ പലിശ അടയ്‌ക്കേണ്ട ക്യുമുലേറ്റീവ് ഫോം വേണമെങ്കിലു നിക്ഷേപകർക്ക് തിരഞ്ഞെടുക്കാം. റിസർവ് ബാങ്കിന്റെ 7.75% ബോണ്ടുകളുടെ പലിശയ്ക്ക് നികുതി നൽകേണ്ടതാണ്.

അപേക്ഷിക്കേണ്ടത് എവിടെ?

അപേക്ഷിക്കേണ്ടത് എവിടെ?

ദേശസാൽകൃത ബാങ്കുകൾ വഴിയും ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള സ്വകാര്യ സ്വകാര്യ ബാങ്കുകൾ വഴിയും നിങ്ങൾക്ക് ഈ ബോണ്ടുകൾക്ക് അപേക്ഷിക്കാം.

യെസ് ബാങ്ക് പ്രതിസന്ധി: ബോണ്ട് കൈവശമുള്ളവരുടെ 10,000 കോടി രൂപ എഴുതി തള്ളാൻ നീക്കം

English summary

Reserve Bank 7.75% Bonds: Last Chance to Invest Today | റിസർവ് ബാങ്ക് 7.75% ബോണ്ടുകൾ: നിക്ഷേപിക്കാനുള്ള അവസാന അവസരം ഇന്ന്

The Reserve Bank of India (RBI) has announced that the 7.75% Savings Bond Scheme will expire today. Read in malayalam.
Story first published: Thursday, May 28, 2020, 14:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X