റിസ‍ർവ് ബാങ്ക് വായ്പാനയം: പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ പഴയതു തന്നെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്കിന്റെ വായ്പ നയ കമ്മിറ്റി ഇത്തവണ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്കുകളും റിവേഴ്സ് റിപ്പോ നിരക്കുകളും മാറ്റമില്ലാതെ തുടരും. ആർ‌ബി‌ഐ ഗവർണർ ശക്തികാന്ത ദാസാണ് വായ്പാനയ പ്രഖ്യാപനം നടത്തിയത്. റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35% ആയി തുടരും.

 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിൽ, പ്രതീക്ഷിച്ചതിലും ശക്തമെന്ന് റിസർവ് ബാങ്ക് ​ഗവ‍ർണ‍ർ

മിക്ക വിശകലന വിദഗ്ധരും ഇത്തവണ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉയർന്ന പണപ്പെരുപ്പവും കുറഞ്ഞ ഡിമാൻഡും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നിരക്ക് കുറയ്ക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നായിരുന്നു പല നിരീക്ഷകരുടെയും വിലയിരുത്തൽ. ഇത് ശരിയാകുകയും ചെയ്തു.

റിസ‍ർവ് ബാങ്ക് വായ്പാനയം: പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ പഴയതു തന്നെ

വിലക്കയറ്റവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് നിലവിലെ പ്രശ്‌നം. ഒക്ടോബറിലെ ചില്ലറ പണപ്പെരുപ്പം 7.61 ശതമാനമാണ്. ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇക്കാരണങ്ങളാലാണ് പലിശ നിരക്കിൽ മാറ്റം വരുത്താത്തത്. അടുത്ത ഏതാനും മാസങ്ങളിൽ പ്രധാന പണപ്പെരുപ്പം സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് ഐസി‌ആർ‌എ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ബാങ്കുകളും ഇനി കോ‍ർപ്പറേറ്റുകൾക്ക് സ്വന്തമാക്കാം; ബാങ്കിംഗ് മേഖലയിൽ അടിമുടി മാറ്റം, ശുപാ‌‍ർശകൾ ഇതാ

സെൻ‌ട്രൽ ബാങ്ക് റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമൊന്നും വരുത്താത്തതിനാൽ വായ്പ ഇഎംഐകളിൽ ഇനി ഉടനടി കുറവുണ്ടാകാൻ സാധ്യത കുറവാണ്. മറുവശത്ത്, പോളിസി നിരക്കുകളിൽ മാറ്റം വരുത്താത്തത് സ്ഥിര നിക്ഷേപ (എഫ്ഡി) നിക്ഷേപകർക്ക് ഒരു സന്തോഷവാർത്തയാണ്. കാരണം ബാങ്കുകൾ ഇനി ഉടൻ എഫ്ഡികളുടെ പലിശനിരക്ക് കുറയ്ക്കില്ല.

English summary

Reserve Bank Monetary Policy: No Change In Interest Rates; Repo And Reverse Repo Unchanged |റിസ‍ർവ് ബാങ്ക് വായ്പാനയം: പലിശ നിരക്കിൽ മാറ്റമില്ല; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ പഴയതു തന്നെ

Repo rates and reverse repo rates will remain unchanged. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X