മുംബൈയില്‍ സംഭവിക്കുന്നതെന്ത്? ജൂണില്‍ ഹൗസിങ് പ്രോപ്പര്‍ട്ടികളുടെ രജിസ്‌ട്രേഷനില്‍ ഞെട്ടിക്കുന്ന കുതിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊവിഡ് കാലത്ത് റിയല്‍ എസ്റ്റേറ്റ് മേഖല വലിയ കിതപ്പിലായിരുന്നു. ഭൂമിയുടേയും കെട്ടിടങ്ങളുടേയും എല്ലാം രജിസ്‌ട്രേഷനും ലോക്ക് ഡൗണോടെ പലയിടത്തും അവതാളത്തിലായി. ഇപ്പോള്‍ ലോക്ക് ഡൗണ്‍ എല്ലാം പല സംസ്ഥാനങ്ങളിലും പിന്‍വലിക്കപ്പെട്ടതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ വലിയതോതില്‍ നടക്കുന്നുണ്ട്.

 

എന്നാല്‍ മുംബൈയില്‍ നിന്നുള്ള ഈ വാര്‍ത്ത അല്‍പം അത്ഭുതം പകരുന്നതാണ്. ജൂണ്‍ മാസത്തില്‍ ഹൗസിങ് പ്രോപ്പര്‍ട്ടികളുടെ രജിസ്‌ട്രേഷനില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പരിശോധിക്കാം...

നാലിരട്ടി രജിസ്‌ട്രേഷന്‍

നാലിരട്ടി രജിസ്‌ട്രേഷന്‍

മുംബൈ ബിഎംസി മേഖലയില്‍ ആണ് റെസിഡന്‍ഷ്യന്‍ പ്രോപ്പര്‍ട്ടികളുടെ രജിസ്‌ട്രേഷനില്‍ ജൂണില്‍ വലിയ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. നാലിരട്ടിയോളമാണ് വര്‍ദ്ധന. ജൂണില്‍ നടന്നത് 7,857 റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍ ആണ് നടന്നിട്ടുള്ളത്.

47 ശതമാനം വര്‍ദ്ധന

47 ശതമാനം വര്‍ദ്ധന

റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനില്‍ മെയ് മാസത്തെ അപേക്ഷിച്ച് 47 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതിന്റെ കൂടി പ്രതിഫലനമാകാം ജൂണിലെ രജിസ്‌ട്രേഷനുകള്‍ എന്ന് വിലയിരുത്താം.

അപ്പോള്‍ കഴിഞ്ഞ വര്‍ഷമോ

അപ്പോള്‍ കഴിഞ്ഞ വര്‍ഷമോ

2020 ജൂണ്‍ മാസത്തില്‍ മേഖലയില്‍ നടന്ന ഹൗസിങ് പ്രോപ്പര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി പരിശോധിക്കാം. ഒന്നാം ലോക്ക്ഡൗണിന് ശേഷമുള്ള സമയമാണത്. അന്ന് നടന്നത് വെറും 1,839 രജിസ്‌ട്രേഷനുകള്‍ ആയിരുന്നു. കൊവിഡ് ഇല്ലാതിരുന്ന 2019 ജൂണില്‍ നടന്ന രജിസ്‌ട്രേഷനുകളേക്കാള്‍ 39 ശതമാനം അധികമാണ് 2021 ജൂണിലേത് എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

സര്‍ക്കാര്‍ ഇളവ്

സര്‍ക്കാര്‍ ഇളവ്

ഭൂമി രജിസ്‌ട്രേഷനില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 2020 ഡിസംബര്‍ മുതല്‍ ഒരു ഇളവ് പ്രഖ്യാപിച്ചിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് നാല് മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മതി എന്നതായിരുന്നു അത്. 2021 മാര്‍ച്ച് മാര്‍ച്ച് 31 ന് മുമ്പ് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചവര്‍ക്കാണ് ഈ ഇളവ്. ഇപ്പോഴത്തെ രജിസ്‌ട്രേഷന്‍ എണ്ണത്തിലെ റെക്കോര്‍ഡ് വര്‍ദ്ധനയ്ക്ക് ഇതും ഒരു കാരണമാണോ എന്ന് സ്വാഭാവികമായും സംശയിക്കാം.

അത് മാത്രമല്ല

അത് മാത്രമല്ല

ഇളവ് അവസാനിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കുന്നതുകൊണ്ട്, അതാണ് കാരണം എന്ന് തീര്‍ത്തും പറയാന്‍ ആവില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ജൂണില്‍ നടന്ന രജിസ്‌ട്രേഷനുകളുടെ 342 ശതമാനവും ആ മാസം തന്നെ നടന്ന പുതിയ വില്‍പനകളുടേതാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍രുകളായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

സ്ത്രീകള്‍ കൂടി

സ്ത്രീകള്‍ കൂടി

സ്ത്രീകളുടെ പേരിലുള്ള റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മെയ് 2021 ല്‍ ഇത് വെറും 1.2 ശതമാനം മാത്രമായിരുന്നു. ജൂണ്‍ 2021 ല്‍ എത്തിയപ്പോള്‍ അത് 4.7 ശതമാനമായി ഉയര്‍ന്നു. അതിന്റെ കാരണ മറ്റൊന്നാണ്.

 സ്ത്രീ ശാക്തീകരണം സംഭവിച്ചോ

സ്ത്രീ ശാക്തീകരണം സംഭവിച്ചോ

മുംബൈയില്‍ പെട്ടെന്ന് സ്ത്രീ ശാക്തീകരണം സംഭവിച്ചോ എന്ന് ആരും സംശയിക്കേണ്ടതില്ല. ഇത്തവണ വനിതാ ദിനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒരു ശതമാനം റിബേറ്റ് നല്‍കുന്നതായിരുന്നു ആ പ്രഖ്യാപനം. അതിന്റെ കൂടി പ്രതിഫലനമാണ് ഇപ്പോള്‍ പ്രകടമായിട്ടുള്ളത്.

English summary

Residential Property registration in Mumbai raised 4 times in June 2021 compared to May 2021 | മുംബൈയില്‍ സംഭവിക്കുന്നതെന്ത്? ജൂണില്‍ ഹൗസിങ് പ്രോപ്പര്‍ട്ടികളുടെ രജിസ്‌ട്രേഷനില്‍ ഞെട്ടിക്കുന്ന കുതിപ്പ്

Residential Property registration in Mumbai raised 4 times in June 2021 compared to May 2021
Story first published: Thursday, July 1, 2021, 20:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X