സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സായി കുറയ്ക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസിൽ നിന്ന് 58 വയസ്സായി കുറയ്ക്കാൻ നിർദ്ദേശമില്ലെന്ന് സർക്കാർ വ്യക്തമാക്കി. വിരമിക്കൽ പ്രായം 60 വയസിൽ നിന്ന് 58 വർഷമായി കുറയ്ക്കാൻ നിർദ്ദേശമില്ലെന്ന് ലോക്സഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

ചോദ്യത്തിന് മറുപടി

ചോദ്യത്തിന് മറുപടി

കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസിൽ നിന്ന് 58 വർഷമായി കുറയ്ക്കാൻ സർക്കാരിനു മുന്നിൽ എന്തെങ്കിലും നിർദ്ദേശമുണ്ടോയെന്നും ആർട്ടിക്കിൾ 56 (ജെ) പ്രകാരം 50 വയസ്സ് തികയുമ്പോൾ നിർബന്ധിത വിരമിക്കൽ നടപ്പിലാക്കുമോയെന്നും എംപിമാരായ കൌശൽ കിഷോറും ഉപേന്ദ്ര സിംഗ് റാവത്തും ചോദിച്ചതിനെ തുടർന്നാണ് ജിതേന്ദ്ര സിംഗ് മറുപടി നൽകിയത്.

80 സി നികുതി ഇളവില്ലാതെ റിട്ടയര്‍മെന്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ?

നിർബന്ധിത വിരമിക്കൽ

നിർബന്ധിത വിരമിക്കൽ

അടിസ്ഥാന നിയമങ്ങൾ 56 (ജെ), കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) റൂൾ, 1972, ഓൾ ഇന്ത്യ സർവ്വീസസ് നിയമം 16 (3) (ഭേദഗതി) എന്നിവ പ്രകാരം ഫലപ്രദമല്ലാത്തതിന്റെ അടിസ്ഥാനത്തിൽ, പൊതുതാൽപ്പര്യത്തിൽ, മൂന്ന് മാസത്തിൽ കുറയാത്ത രേഖാമൂലമുള്ള അറിയിപ്പ് നൽകിയോ മൂന്ന് മാസത്തെ ശമ്പളം നൽകിയോ ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിടാനുള്ള അവകാശം സർക്കാരിനുണ്ടെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

സമ്പന്നനായി റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? അറുപതു വയസ്സിൽ അഞ്ചു കോടി രൂപ എങ്ങനെ ഉണ്ടാക്കാം ?

ബാധകമാകുന്നത് ആർക്ക്?

ബാധകമാകുന്നത് ആർക്ക്?

ഗ്രൂപ്പ് എ അല്ലെങ്കിൽ ഗ്രൂപ്പ് ബി സേവനത്തിലോ തസ്തികയിലോ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്കും അർദ്ധ സ്ഥിരമായ അല്ലെങ്കിൽ താൽക്കാലിക ജീവനക്കാർക്കും 35 വയസ്സ് തികയുന്നതിനുമുമ്പ് സേവനത്തിൽ പ്രവേശിച്ചിവർക്കും 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഈ വ്യവസ്ഥകൾ ബാധകമാണ്. മറ്റേതെങ്കിലും സാഹചര്യത്തിൽ, ജീവനക്കാർക്ക് 55 വയസ്സ് തികഞ്ഞാൽ ഈ നിയമങ്ങൾ ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു.

റിട്ടയര്‍മെന്റിന് ശേഷം എന്ത് ? നേരത്തെ പ്ലാൻ ചെയ്യാം

English summary

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സായി കുറയ്ക്കില്ല

The government said it was not proposing to reduce the retirement age of central government employees from 60 years to 58 years. Read in malayalam
Story first published: Wednesday, November 27, 2019, 16:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X