2021ലും പ്രതീക്ഷയ്ക്ക് വകയില്ല, യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടം തുടരുന്നു, കേരളത്തിന് തിരിച്ചടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് മഹാമാരി ആഗോള സാമ്പത്തിക രംഗത്തെ അതിഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്. നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ കരുത്താണ് പ്രവാസികള്‍. എന്നാല്‍ കൊവിഡ് കാരണം നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി വരേണ്ടതായി വന്നത്. ആയിരങ്ങളാണ് ഈ കൊവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങി എത്തിയത്.

 

ദുരിതകാലമായിരുന്ന 2020 അവസാനിച്ചതോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍ അടക്കമുളളവര്‍. എന്നാല്‍ 2021ലും കാര്യങ്ങള്‍ വ്യത്യസ്തമാകില്ലെന്നുളള സൂചനകളാണ് പുറത്ത് വരുന്നത്. 2020 ഡിസംബറിലെ കണക്കുകള്‍ പ്രകാരം യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടം മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ കേരളത്തിലേക്കുളള പ്രവാസികളുടെ മടങ്ങി വരവ് ഇനിയും തുടരുമെന്ന് വേണം കരുതാന്‍.

2021ലും പ്രതീക്ഷയ്ക്ക് വകയില്ല, യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടം തുടരുന്നു

പുതുതായി ആളുകളെ ജോലിക്ക് എടുക്കാന്‍ സാധിക്കാത്ത തരത്തിലുളള സാമ്പത്തിക പ്രതിസന്ധിയാണ് പല കമ്പനികളേയും കുഴക്കുന്നത്. വിറ്റുവരവ് കൊവിഡ് പ്രതിസന്ധി കാരണം കുറഞ്ഞതോടെയാണ് കമ്പനികള്‍ പല തസ്തികകളും ഒഴിവാക്കാന്‍ ആരംഭിച്ചത്. ഓരോ മാസവും ജീവനക്കാരെ കുറയ്‌ക്കേണ്ടി വരുന്ന അവസ്ഥയില്‍ ആയിരുന്നു 2020ല്‍ മിക്ക സ്ഥാപനങ്ങളും എന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി കനത്തത്തോടെ പുതിയതായി ആരെയും ജോലിക്ക് എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കമ്പനികള്‍ എത്തുകയായിരുന്നുവെന്നാണ് ഐഎച്ച്എസ് മാര്‍ക്കിട്ട് നടത്തിയ പഠനത്തില്‍ പറയുന്നത.

സഹകരണ മേഖലയെ നിയന്ത്രിക്കാന്‍ കേന്ദ്രം: ശക്തമായ എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍

English summary

Return of expats will increase as job loses in UAE private sector continues

Return of expats will increase as job loses in UAE private sector continues
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X