എസ്‌ബി‌ഐയിൽ ഇന്ന് മുതൽ പുതുക്കിയ എഫ്ഡി പലിശ നിരക്കുകൾ, നിങ്ങളുടെ നിക്ഷേപത്തിന് എത്ര രൂപ പലിശ കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. എഫ്ഡി നിക്ഷേപത്തിന്റെ പുതിയ പലിശനിരക്ക് ഇന്ന് മുതൽ (ഫെബ്രുവരി 10) പ്രാബല്യത്തിൽ വരും. റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) വായ്പാനയ കമ്മിറ്റി (എം‌പി‌സി) റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.15 ശതമാനമായി നിലനിർത്തിയതിന് തൊട്ടുപിന്നാലെയാണ് എസ്ബിഐയുടെ പ്രഖ്യാപനം.

കാലാവധികളും പലിശ നിരക്കും
 

കാലാവധികളും പലിശ നിരക്കും

7 മുതൽ 45 ദിവസം വരെയുള്ള കാലാവധിയൊഴികെ എല്ലാ ടെനറുകളിലുമുള്ള എഫ്ഡി നിരക്ക് എസ്‌ബി‌ഐ കുറച്ചിട്ടുണ്ട്. 46 മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക്, എസ്‌ബി‌ഐ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചു. ഇപ്പോൾ, ഈ നിക്ഷേപങ്ങൾക്ക് 5% പലിശ നിരക്ക് ലഭിക്കും. 180 മുതൽ 210 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 5.50% പലിശനിരക്കും 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 30 ബിപിഎസ് കുറച്ചു. ഒരു വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 10 ബിപിഎസ് കുറച്ചു. ഈ നിക്ഷേപങ്ങൾ ഇപ്പോൾ 6% പലിശയാണ് ലഭിക്കുക.

ജിപിഎഫിന്റേയും മറ്റ് സമാന ഫണ്ടുകളുടേയും നാലാം പാദത്തിലെ പലിശ നിരക്ക് പ്രഖ്യാപിച്ചു

മുതിർന്ന പൗരന്മാർക്ക്

മുതിർന്ന പൗരന്മാർക്ക്

ഏറ്റവും പുതിയ നിരക്ക് കുറയ്ക്കലിന് ശേഷം, 46 മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 5.50 ശതമാനം പലിശ ലഭിക്കും. 180 മുതൽ 210 ദിവസം വരെ നീളുന്ന എഫ്ഡികൾക്കും 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുമുള്ള എഫ്ഡിക്കും 6 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള കാലാവധിക്ക് എസ്ബിഐ 6.50 ശതമാനം പലിശ നൽകും.

സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് ആകർഷകമായ പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഇവയാണ്

സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക്

സാധാരണ നിക്ഷേപകർക്കുള്ള പലിശ നിരക്ക്

ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരുന്ന സാധാരണ നിക്ഷേപകർക്കുള്ള എസ്‌ബി‌ഐ എഫ്ഡി പലിശനിരക്ക്

  • 7 ദിവസം മുതൽ 45 ദിവസം വരെ - 4.50%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 5.00%
  • 180 ദിവസം മുതൽ 210 ദിവസം വരെ - 5.50%
  • 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5.50%
  • 1 വർഷം മുതൽ 2 വർഷം വരെ - 6.00%
  • 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.00%
  • 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.00%
  • 5 വർഷം മുതൽ 10 വർഷം വരെ - 6.00%

എഫ്‌ഡി അക്കൗണ്ട്‌: അറിയാം വിവിധ ബാങ്കുകൾ നൽകുന്ന പലിശ

മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക്

മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക്

ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരുന്ന മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബി‌ഐ എഫ്ഡി പലിശ നിരക്ക് ചുവടെ ചേർക്കുന്നു. മുതിർന്ന പൗരന്മാർക്ക് എസ്‌ബി‌ഐ എല്ലാ കാലയളവിലും അധികമായി 50 ബേസിസ് പോയിൻറ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്നത്തെ പുനരവലോകനത്തിനുശേഷം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ നീളുന്ന എഫ്ഡിയിൽ 5% മുതൽ 6.5% വരെ പലിശ ലഭിക്കും.

  • 7 ദിവസം മുതൽ 45 ദിവസം വരെ - 5.00%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 5.50%
  • 180 ദിവസം മുതൽ 210 ദിവസം വരെ - 6.00%
  • 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6.00%
  • 1 വർഷം മുതൽ 2 വർഷം വരെ - 6.50%
  • 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.50%
  • 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.50%
  • 5 വർഷം മുതൽ 10 വർഷം വരെ - 6.50%

English summary

Revised FD interest rates at SBI from today | എസ്‌ബി‌ഐയിൽ ഇന്ന് മുതൽ പുതുക്കിയ എഫ്ഡി പലിശ നിരക്കുകൾ, നിങ്ങളുടെ നിക്ഷേപത്തിന് എത്ര രൂപ പലിശ കിട്ടും?

State Bank of India (SBI), the country's largest lender, has slashed interest rates on fixed deposits. The new interest rate on FD deposits will come into effect from today (February 10). Read in malayalam.
Story first published: Monday, February 10, 2020, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X