ലക്ഷ്യം ചെറുതല്ല; അഞ്ച് ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള ആഗോള കമ്പനിയാകാന്‍ റോയല്‍ എന്‍ഫീല്‍ഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇരുചക്ര വാഹനപ്രമികളുടെ ഏറ്റവും പ്രിയപ്പെട്ട നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ലോകത്തെ വന്‍ സ്വാധീനമുള്ള കമ്പനിയാകാന്‍ ഒരുങ്ങുന്നു. അഞ്ച് ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള കമ്പനിയാകുന്നതിന് വേണ്ടിയുള്ള ലക്ഷ്യത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇനി വരുന്ന ഓരോ സാമ്പത്തിക വര്‍ഷത്തിലും മൂന്ന് മാസം കൂടുമ്പോള്‍ ഓരോ മോഡലുകള്‍ വിപണിയില്‍ ഇറക്കി കമ്പനിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

 
ലക്ഷ്യം ചെറുതല്ല; അഞ്ച് ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള ആഗോള കമ്പനിയാകാന്‍ റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് എംഡി വിനോദ് ദസരിയയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എത്ര വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വലുപ്പമുള്ള കമ്പനിയാകുമെന്ന വ്യക്തമാക്കിയിട്ടില്ല. കയറ്റുമതിയിലും, ആഭ്യന്ത വിപണിയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി വിപണി കീഴടക്കുകയാണ് ലക്ഷ്യം. കൃത്യമായ പ്ലാനിങ്ങോട് അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തേക്ക് കമ്പനിയെ മുന്നോട്ടുകൊണ്ടു പോകാനാണ് നീക്കം.

റോയല്‍ എന്‍ഫീല്‍ഡ് സമീപ കാലത്തായി ഇറക്കിയ എല്ലാ മോഡലുകളും വിജയകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അടുത്ത കാലത്തായി പുറത്തിറക്കിയ ഹിമാലയന്‍, ആര്‍സി 650, മിറ്റിയോര്‍ എന്നിവ വലിയ രീതിയില്‍ വിറ്റു പോയെന്ന് വിനോദ് ദസരി പറയുന്നു. ഉപഭോക്താക്കള്‍ പുതിയ മോഡലുകളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

സ്വര്‍ണം പവന് 120 രൂപ കൂടി; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

വ്യാവസായിക ഉത്പാദനം ഇടിഞ്ഞു; രാജ്യത്ത് ചില്ലറ പണപ്പെരുപ്പം കൂടുന്നു

വെല്ലുവിളികളെ അതിജീവിച്ചു: ചരക്കുനീക്കത്തിൽ കഴിഞ്ഞവർഷത്തേക്കാൾ നേട്ടം സ്വന്തമാക്കി ഇന്ത്യൻ റെയിൽവേ

English summary

Royal Enfield Plans to become a $ 5 billion global company

Royal Enfield Plans to become a $ 5 billion global company
Story first published: Sunday, March 14, 2021, 1:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X