19,000 കോടി രൂപ ജനങ്ങളിലേക്ക്: പിഎം -കിസാൻ പദ്ധതിയുടെ പുതിയ ഗഡു വിതരണം നാളെ ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പിഎം -കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ പുതിയ ഗഡു വിതരണത്തിന് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും. കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന ആനുകൂല്യത്തിന്‍റെ എട്ടാം ഗഡുവിന്‍റെ വിതരണത്തിനാണ് നരേന്ദ്രമോദി നാളെ തുടക്കം കുറിക്കുന്നത്. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും ആനുകൂല്യ കൈമാറ്റത്തിന് തുടക്കം കുറിക്കുക. ഇതിലൂടെ 9 .5 കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് 19,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും.

 

വരുമാനമുയര്‍ത്തി ആലിബാബ... പക്ഷേ, നഷ്ടം 6,200 കോടി രൂപ; വരുമാനം കൂടിയിട്ടും നഷ്ടമായത് എങ്ങനെ

ചടങ്ങിൽ പ്രധാനമന്ത്രി ആനുകൂല്യത്തിന് അര്‍ഹരായ കർഷകരുമായി ആശയവിനിമയവും നടത്തും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങിൽ പങ്കെടുക്കും. പി‌എം-കിസാൻ‌ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യമാണ് ഉറപ്പ് വരുത്തുന്നത്.

19,000 കോടി രൂപ ജനങ്ങളിലേക്ക്: പിഎം -കിസാൻ പദ്ധതിയുടെ പുതിയ ഗഡു വിതരണം നാളെ ആരംഭിക്കും

2000 രൂപയുടെ മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ് നൽകുക. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഈ പദ്ധതിയിൽ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം അര്‍ഹരല്ലാതിരിന്നിട്ടും നിരവധി പേര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പറത്ത് വന്നിരുന്നു.

പൊതുമേഖലാ സ്ഥാപനമായ ബെൽ‐ ഇഎംഎൽ കേരളത്തിന് കൈമാറാൻ കേന്ദ്രാനുമതി

English summary

Rs 19,000 crore to the people: The new installment of PM-Kisan scheme will start tomorrow

Rs 19,000 crore to the people: The new installment of PM-Kisan scheme will start tomorrow
Story first published: Thursday, May 13, 2021, 20:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X