ആർ‌ടി‌ജി‌എസ് സേവനം ഡിസംബർ മുതൽ ആഴ്ച്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) വികസന, നിയന്ത്രണ നയങ്ങൾ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റിൽ, ആർ‌ടി‌ജി‌എസ് പണം കൈമാറ്റ സേവനം 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും 2020 ഡിസംബർ മുതൽ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ നിയമങ്ങൾ പ്രകാരം , മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7 നും 6 നും ഇടയിൽ കൈമാറ്റം നടത്താം.

 

നെഫ്റ്റിന് പിന്നാലെ

നെഫ്റ്റിന് പിന്നാലെ

റിസർവ് ബാങ്ക് 2019 ഡിസംബർ 16 മുതൽ നെഫ്റ്റ് സേവനം 24 മണിക്കൂറും ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ആർടിജിഎസ് സേവനവും ദിവസം മുഴുവനും ലഭ്യമാക്കിയിരിക്കുന്നത്. 2019 ഡിസംബറിൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) സംവിധാനം 365 ദിവസവും 24 മണിക്കൂറും ലഭ്യമാക്കി, അതിനുശേഷം ഈ സംവിധാനം സുഗമമായി പ്രവർത്തിക്കുന്നുണ്ട്. വലിയ മൂല്യത്തിന്റെ ഫണ്ട് ട്രാൻസ്ഫർ സൌകര്യം വാഗ്ദാനം ചെയ്യുന്ന ആർ‌ടി‌ജി‌എസ് സംവിധാനം നിലവിൽ ഉപയോക്താക്കൾക്ക് ആഴ്‌ചയിലെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും (മാസത്തിലെ രണ്ടും മൂന്നും ശനിയാഴ്ചകളും ഞായറാഴ്ച്ചകളും ഒഴികെ) രാവിലെ 7.00 മുതൽ വൈകുന്നേരം 6.00 വരെ ലഭ്യമാണ്.

ആര്‍ടിജിഎസിന്റെ സമയം പരിഷ്‌കരിച്ചു; അറിയണം ഇക്കാര്യങ്ങൾ

റിസർവ് ബാങ്ക് തീരുമാനം

റിസർവ് ബാങ്ക് തീരുമാനം

ഇന്ത്യൻ ധനവിപണികളുടെ ആഗോള ഏകീകരണം ലക്ഷ്യമിട്ടുള്ള നിരന്തരമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര ധനകാര്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ആഭ്യന്തര ശ്രമങ്ങൾ സുഗമമാക്കുന്നതിനും ആഭ്യന്തര കോർപ്പറേറ്റുകൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ സൌകര്യപ്രദമാക്കുന്നതിനുമായി എല്ലാ ദിവസവും ആർടിജിഎസ് സംവിധാനം മുഴുവൻ സമയവും ലഭ്യമാക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ, ആഗോളതലത്തിൽ വലിയ മൂല്യമുള്ള തത്സമയ പേയ്‌മെന്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാകുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും. ഈ സൗകര്യം 2020 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും.

റിസർവ് ബാങ്ക് മുതൽ എൽഐസി വരെ, പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന 204.75 കോടി രൂപ

എന്താണ് ആർ‌ടി‌ജി‌എസ്?

എന്താണ് ആർ‌ടി‌ജി‌എസ്?

ആർ‌ടി‌ജി‌എസ് എന്നാൽ റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻറ്. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് വലിയ തുക കൈമാറാൻ ഈ സൗകര്യം ഉപയോഗിക്കുന്നു. ആർ‌ടി‌ജി‌എസ് വഴി അയയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. ബാങ്കുകൾക്ക് സാധാരണയായി 10 ലക്ഷം രൂപയുടെ ഉയർന്ന പരിധിയാണുള്ളത്. നെഫ്റ്റ് സൗകര്യം സൌജന്യമാണെങ്കിലും ആർ‌ടി‌ജി‌എസ് വഴി പണം കൈമാറ്റം ചെയ്യുന്നതിന് ചാർജുകൾ ഈടാക്കും.

വായ്പാനയ യോഗം മാറ്റിവച്ചത് എന്തിന്? പുതിയ നിയമനം നടത്താൻ സർക്കാർ വൈകുന്നത് എന്തുകൊണ്ട്?

ആർടിജിഎസ് ചാർജുകൾ

ആർടിജിഎസ് ചാർജുകൾ

ചാർജുകൾ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. 2019 ജൂലൈ 01 മുതൽ പ്രാബല്യത്തിൽ വന്ന നിർദ്ദേശം അനുസരിച്ച് ആർ‌ടി‌ജി‌എസ് ഇടപാടുകൾക്കായി ഈടാക്കുന്ന പ്രോസസ്സിംഗ് ചാർജുകൾ റിസർവ് ബാങ്ക് എഴുതിത്തള്ളി. അതിനാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത പണത്തിന് നിരക്കുകളൊന്നുമില്ല. റിസർവ് ബാങ്ക് നിർദ്ദേശം അനുസരിച്ച്, ബാഹ്യ ഇടപാടുകൾ അല്ലെങ്കിൽ ഡെബിറ്റ് ഇടപാടുകൾക്ക് പരമാവധി നിരക്കുകൾ കവിയാൻ പാടില്ല. അതായത് കുറഞ്ഞ നിരക്ക് ഈടാക്കാൻ ബാങ്കുകൾക്ക് തീരുമാനിക്കാം, പക്ഷേ റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന നിരക്കിനേക്കാൾ കൂടുതൽ ഈടാക്കാൻ കഴിയില്ല.

  • 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ: 24.50 രൂപയിൽ കൂടരുത് (നികുതി ഒഴികെ)
  • 5 ലക്ഷം രൂപയ്ക്ക് മുകളിൽ: 49.50 രൂപയിൽ കൂടരുത് (നികുതി ഒഴികെ)

English summary

RTGS service will be available 24 hours a day in seven days a week from December | ആർ‌ടി‌ജി‌എസ് സേവനം ഡിസംബർ മുതൽ ആഴ്ച്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും

RBI has announced that the RTGS money transfer service will be available 24 hours a day, 7 days a week from December 2020. Read in malayalam.
Story first published: Saturday, October 10, 2020, 7:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X