സ്വഭാവിക റബ്ബറിന്റെ ഡിമാന്റ് കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ തുടര്‍ന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുവാന്‍ ആരംഭിച്ചത് ആഗോള സമ്പദ് വ്യവസ്ഥയില്‍ വീണ്ടും മന്ദതയുണ്ടാക്കാന്‍ കാരണമായിരിക്കുന്നു. പതിയെ പഴയ ഉണര്‍വ് വീണ്ടെടുത്തുവരുന്ന വിപണി വീണ്ടും നിഷ്‌ക്രിയമായിത്തുടങ്ങുന്ന കാഴ്ചയയാണ് നാം ഇപ്പോള്‍ കാണുന്നത്. ഈ പശ്ചാത്തലത്തില്‍ സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറയുവാന്‍ സാധ്യതയുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി റിസര്‍ച്ച് അനലിസ്റ്റ് അനു വി പൈ പറഞ്ഞു.

 
സ്വഭാവിക റബ്ബറിന്റെ ഡിമാന്റ് കുറയും

ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ വാരം രേഖപ്പെടുത്തിയത്. കോട്ടയം മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെയായിരുന്നു.

ക്രൂഡോയില്‍ വിലയിലുണ്ടായ മാറ്റവും വിപണിയെ ബാധിച്ചിട്ടുണ്ട്. റബര്‍ വിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് ഇനിയും തുടരുവാനാണ് സാധ്യത. എന്നാല്‍ വിതരണത്തിലുണ്ടാകാവുന്ന കുറവ് വരും ദിനങ്ങളില്‍ വിലയെ താങ്ങുകയും നഷ്ടം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തേക്കാം.

ആവശ്യകതയിലുണ്ടായ വര്‍ധനയും അതിനനുസരിച്ച് വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യവുമാണ് സ്വാഭാവിക റബറിന്റെ വിലയെ ഇതുവരെ താങ്ങി നിര്‍ത്തിയത്. എന്നാല്‍ വിദേശ വിപണികളില്‍ സ്വാഭാവിക റബ്ബറിനുണ്ടായ വിലക്കുറവ് നമ്മുടെ വിപണിയേയും ബാധിക്കും.

Read more about: rubber
English summary

rubber demand may decrease as the global market downs

rubber demand may decrease as the global market downs
Story first published: Sunday, March 28, 2021, 20:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X