റബ്ബർ വില കുതിക്കുന്നു, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്; കേരളത്തിലെ ഇന്നത്തെ റബ്ബർ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ റബ്ബർ വില 160 കടന്നു. മൂന്നു വർഷത്തിനിടെ ആദ്യമായാണ് റബ്ബർ വില 160 കടക്കുന്നത്. ആർ.എസ്എസ്-നാല് റബ്ബറിന് 163 രൂപയാണ് ഇന്നത്തെ നിരക്ക്. തായ്ലൻഡിലെ ഇല പൊഴിച്ചിൽ ഉത്പാദനത്തെ ബാധിച്ചതും അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുന്നതുമാണ് ആഭ്യന്തര വിപണിയിൽ റബ്ബർ വില ഉയരാൻ പ്രധാന കാരണം.

 

തായ്ലൻഡിൽ റബ്ബറിന് രോഗം

തായ്ലൻഡിൽ റബ്ബറിന് രോഗം

തായ്ലൻഡിൽ റബ്ബറിന് അസാധാരണമായ ഇലവീഴ്ച രോഗമാണ് ബാധിച്ചിരിക്കുന്നത്. ഇതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ ലഭ്യതയിൽ കാര്യമായ കുറവുണ്ടായി. വരും മാസങ്ങളിലും ലഭ്യത കുറയുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.

റബര്‍ മേഖലയ്ക്ക് പ്രതീക്ഷ; തളിപ്പറമ്പില്‍ റബര്‍ അധിഷ്ഠിത വ്യവസായം വരുന്നു, 500 പേര്‍ക്ക് ജോലി

അന്താരാഷ്ട്ര വിപണി വില

അന്താരാഷ്ട്ര വിപണി വില

ആഗോള വിപണിയിൽ, ആർ‌എസ്‌എസ് -3, ഇന്ത്യയുടെ ആർ‌എസ്‌എസ് -4 ന് തുല്യമായി കണക്കാക്കപ്പെടുന്നു.100 കിലോയ്ക്ക് 244.80 ഡോളർ അല്ലെങ്കിൽ കിലോയ്ക്ക് 180.63 രൂപയാണ് അന്താരാഷ്ട്ര വിപണി വില. ബാങ്കോക്കിൽ 183.43 രൂപയാണ് റബ്ബറിന്റെ വില. 2017 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് റബ്ബർ വില 160 രൂപയിലെത്തിയത്.

വില ഇരട്ടിയായി

വില ഇരട്ടിയായി

2020 ഏപ്രിൽ 1 മുതൽ ആഗോള വിപണിയിൽ പ്രകൃതിദത്ത റബ്ബർ വില ഇരട്ടിയായി. ആഗോള ഘടകങ്ങളാണ് ഈ കുതിപ്പിന് കാരണം. രാജ്യത്ത് വാഹന വിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് കേന്ദ്രസർക്കാർ ചൈനയിൽ നിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നു, ഇന്നത്തെ വില അറിയാം

വിൽക്കാൻ തയ്യാറല്ല

വിൽക്കാൻ തയ്യാറല്ല

ഇതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് കൂടുതലായി റബ്ബർ വാങ്ങിത്തുടങ്ങി. കഴിഞ്ഞ മാസം റബ്ബറിന്റെ ഇറക്കുമതിയിൽ 25,000 ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റബ്ബർ വില ഉയർന്നെങ്കിലും കർഷകർ, പ്രത്യേകിച്ച് കേരളത്തിൽ, സ്റ്റോക്ക് വിൽക്കാൻ തയ്യാറാകുന്നില്ല. വിപണിയിൽ വില വീണ്ടും ഉയർന്നേക്കാമെന്ന പ്രതീക്ഷയിലാണ് ആരും റബ്ബർ വിൽക്കാത്തതെന്ന് മുൻ കൊച്ചി റബ്ബർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ റബ്ബർ വ്യാപാരി എൻ രാധാകൃഷ്ണൻ പറഞ്ഞു.

ആഗോള വിപണി

ആഗോള വിപണി

ആഗോളതലത്തിൽ, തെക്ക്-കിഴക്കൻ ഏഷ്യയിലെ വെള്ളപ്പൊക്കവും ഇലകൾ വീഴുന്ന രോഗത്തിന് പുറമെ റബ്ബർ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്.

ഈ വർഷം ജനുവരി-ഓഗസ്റ്റ് മാസങ്ങളിൽ ആഗോള റബ്ബർ ഉത്പാദനം 8.7 ശതമാനം ഇടിഞ്ഞ് 7.78 ദശലക്ഷം ടണ്ണായി. അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർ പ്രൊഡ്യൂസിംഗ് കൺട്രീസ് (ANRPC) യുടെ കണക്കുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

ഇന്ത്യയിൽ ഈ വർഷം ഏപ്രിൽ-ജൂലൈ മാസങ്ങളിൽ ഉത്പാദനം 26.8 ശതമാനം കുറഞ്ഞ് 1.34 ലക്ഷം ടണ്ണായി. ഉപഭോഗം 39 ശതമാനം കുറഞ്ഞ് 2.37 ലക്ഷം ടണ്ണായി. ഒരു വർഷം മുമ്പ് ഇത് 3.89 ലക്ഷം ടണ്ണായിരുന്നു. ടയർ നിർമാതാക്കളുടെ ഉപഭോഗം 41 ശതമാനം ഇടിഞ്ഞ് 1.64 ലക്ഷം ടണ്ണായി.

സ്വർണ വിലയിൽ നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവ്, കേരളത്തിൽ സ്വർണ വില പവന് 36000ന് താഴെ

English summary

Rubber Prices Soar, Highest In Three Years; Todays Rubber Prices In Kerala | റബ്ബർ വില കുതിക്കുന്നു, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്; കേരളത്തിലെ ഇന്നത്തെ റബ്ബർ വില

Rubber prices cross 160 in Kerala For the first time in three years. Read in malayalam.
Story first published: Wednesday, December 2, 2020, 10:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X