ഡോളറുമായുള്ള യുദ്ധത്തില്‍ രൂപയ്ക്ക് വീണ്ടും തകര്‍ച്ച. ബുധനാഴ്ച്ച അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൊടുമ്പിരികൊള്ളവെ ഡോളറിന് എതിരെ 35 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. ഇതോടെ ഒരു ഡോളറിന് 74.76 എന്ന നിലയിലായി രൂപയും. ഫോറക്സ് വിപണിയില്‍ 74.74 എന്ന കണക്കിനാണ് രൂപ വ്യാപാരം തുടങ്ങിയത്. ഒടുവില്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 74.74 എന്ന നിലയ്ക്ക് രൂപ ഇടപാട് നിര്‍ത്തി. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതിലും 35 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ബുധനാഴ്ച്ച സംഭവിച്ചത്.
ബുധനാഴ്ച്ച ഇന്‍ട്ര-ഡേ ഇടപാടില്‍ 74.57 എന്ന നിലവരെ രൂപയെത്തിയിരുന്നു. ഇന്ന് ഡോളറിന് എതിരെ രൂപ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിലവാരമാകട്ടെ 74.90 രൂപയും. ചൊവാഴ്ച്ച 74.41 എന്ന കണക്കിനാണ് ഇന്ത്യന്‍ രൂപ കച്ചവടം മതിയാക്കിയത്. നിലവില്‍ അമേരിക്കയില്‍ വോട്ടെട്ടണല് അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനര്‍ത്ഥി ഡോണള്‍ഡ് ട്രംപും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും ഇഞ്ചോടിഞ്ച് തുടരുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ ബൈഡന് 238 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ കരസ്ഥമാക്കി. ട്രംപ് 213 വോട്ടുകളും. 270 വോട്ടുകളാണ് ജയിക്കാനുള്ള മാര്‍ജിന്‍.
പുതിയ പ്രസിഡന്റ് ആരെന്ന ആകാംക്ഷ ഡോളര്‍ സൂചികയെയും ബുധനാഴ്ച്ച കാര്യമായി സ്വാധീനിച്ചു. ലോകത്തെ സുപ്രധാന ആറ് കറന്‍സികള്‍ക്ക് എതിരെ അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചു. 0.35 ശതമാനം വര്‍ധനവോടെ 93.88 എന്ന നിലയിലാണ് ഡോളര്‍ സൂചിക തുടരുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം ഓളം തല്ലുന്നുണ്ട്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 23.42 പോയിന്റ് വര്‍ധനവോടെ 40,498.55 എന്ന നില കൈവരിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ എന്നിവയാണ് സെന്‍സെക്സിന്റെ നേട്ടങ്ങളില്‍ പ്രധാന പങ്കുവഹിച്ചത്.
ബിഎസ്ഇ മിഡ്കാപ്പ് 0.43 ശതമാനം ഉയര്‍ന്നു. സ്മോള്‍കാപ്പ് സൂചിക 0.33 ശതമാനം ഉയര്‍ന്നു. വിശാല എന്‍എസ്ഇ നിഫ്റ്റി സൂചിക 60.90 പോയിന്റ് നേട്ടത്തില്‍ 11,874.40 എന്ന സ്ഥിതിക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്തായാലും അമേരിക്കയിലെ തിരഞ്ഞെടുപ്പ് വിധിക്ക് അനുസൃതമായി ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാകുമെന്ന കാര്യമുറപ്പമാണ്. ആഗോള എണ്ണ സൂചികയായ ബ്രെന്‍ഡ് ക്രൂഡും നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില 0.38 ശതമാനം വര്‍ധിച്ചു. ബാരലിന് 39.86 ഡോളറാണ് ഇപ്പോള്‍ വില.