രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്; ഓഹരികൾ ഏഴ് ശതമാനം ഇടിവിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചുള്ള പരിഭ്രാന്തികൾക്കിടയിൽ ഏഷ്യൻ വിപണികളിൽ ഒന്നടങ്കം കനത്ത ഇടിവ്. ഇന്ത്യൻ ഓഹരികൾ ഇന്ന് 7 ശതമാനം ഇടിഞ്ഞു. എൻ‌എസ്‌ഇ നിഫ്റ്റി 50 സൂചിക 8,000 ലെവലിനു താഴെയായി. നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ജനുവരി 20 ന് എക്കാലത്തെയും ഉയർന്ന നിരക്കായ 36.8% നേട്ടം നിഫ്റ്റി കൈവരിച്ചിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇന്ന് കുത്തനെ ഇടിഞ്ഞു. എക്കാലത്തെയും താഴ്ന്ന നിരക്കായ 75.01ൽ എത്തി, പണലഭ്യത കർശനമാക്കുമെന്ന ആശങ്കയാണ് ലോക റിസർവ് കറൻസിയുടെ ആവശ്യകത വർദ്ധിപ്പിച്ചത്.

വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും പരിഭ്രാന്തി അതിരുകടന്നതാണ് നിലവിലെ ഇടിവുകൾക്ക് കാരണമെന്നും കൊച്ചിയിലെ ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു ന്യൂസ് 18യോട് വ്യക്തമാക്കി. യൂറോപ്പിലും അമേരിക്കയിയും ഓസ്‌ട്രേലിയയിലും ഉത്തേജക നടപടികൾ ആരംഭിച്ചപ്പോഴും എം‌എസ്‌സി‌ഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ ജപ്പാന് പുറത്തുള്ള വിശാലമായ സൂചിക 5 ശതമാനം ഇടിഞ്ഞ് നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി.

 

രൂപ-ഡോളർ വിനിമയ നിരക്ക്: ക്രൂഡ് ഓയിൽ വില വർദ്ധിച്ചു, രൂപയുടെ മൂല്യത്തിൽ ഇടിവ്

രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്; ഓഹരികൾ ഏഴ് ശതമാനം ഇടിവിൽ

ചൈനയിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് ലോകമെമ്പാടും അതിവേഗം പടർന്നു കൊണ്ടിരിക്കുകയാണ്, 8,000 ത്തിലധികം ആളുകൾ മരിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങളെ തകർക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. വ്യാഴാഴ്ച വരെ ഇന്ത്യയിൽ 160 ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഭ്യന്തര വ്യാപാരത്തിൽ നിഫ്റ്റി ഓട്ടോ സൂചിക 6.5 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക 8 ശതമാനവും ഇടിഞ്ഞു. നിഫ്റ്റിയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് ഭാരതി ഇൻഫ്രാടെൽ ലിമിറ്റഡാണ്. 16% ആണ് ഇടിവ്.

രൂപയുടെ വിനിമയ നിരക്ക് സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെയെന്ന് അല്ലേ? ഒരു ഉദാഹരണം നോക്കാം. പല വിദ്യാർത്ഥികളും ഇക്കാലത്ത് വിദേശ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നവരാണ്. അതായത് കറൻസിയുടെ പെട്ടെന്നുള്ള മൂല്യത്തകർച്ച വിദ്യാർത്ഥികളെയും അവരുടെ ബജറ്റുകളെയും സ്പോൺസർമാരെയും ബാധിച്ചേക്കാം. രൂപയുടെ മൂല്യം ഇടിയുന്നു എന്നതിനർത്ഥം വിദ്യാർത്ഥികൾ ഓരോ ഡോളറിനും കൂടുതൽ രൂപ നൽകേണ്ടി വരും എന്നാണ്.

രൂപയുടെ മൂല്യം ഇടിയുന്നത് നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? കാര്യം അത്ര നിസാരമല്ല

Read more about: rupee dollar രൂപ ഡോളർ
English summary

Rupee slips sharply; Shares fell seven percent | രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ്; ഓഹരികൾ ഏഴ് ശതമാനം ഇടിവിൽ

The rupee today fell sharply against the dollar. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X