ശമ്പളം, പെൻഷൻ, ഇഎംഐ പേയ്മെന്റ് നിയമങ്ങൾ ഓഗസ്റ്റ് 1 മുതൽ മാറ്റം; പുതിയ മാറ്റങ്ങൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; പെൻഷൻ, ശമ്പള കൈമാറ്റം, ഇഎംഐ പേയ്മെന്റ് തുടങ്ങിയ പ്രധാനപ്പെട്ട ഇടപാടുകൾ നടത്താൻ ബാങ്ക് ഉപഭോക്താക്കൾക്ക് ഇനി ഒരു പ്രവൃത്തി ദിവസത്തിനായി കാത്തിരിക്കേണ്ടി വരില്ല.ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് അനുമതി നൽകിയിരിക്കുകാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎം നിരക്കുകളിൽ ഉള്ള മാറ്റം ഉൾപ്പെടെയാണിത്.പുതിയ മാറ്റങ്ങൾ പരിശോധിക്കാം

 

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചാർജ് ഈടാക്കുന്നത് ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിൽ വരും. 15 രൂപയിൽ നിന്ന് 17 രൂപയായാണ് ചാർജ് ഉയർത്തിയത്. എടിഎം മെഷീനുകളുടെ പരിപാലനത്തിനായുള്ള നിരക്കുകൾ കണക്കിലെടുത്താണ് ഫീസ് വർദ്ധിപ്പിച്ചത്.

ശമ്പളം, പെൻഷൻ, ഇഎംഐ പേയ്മെന്റ് നിയമങ്ങൾ ഓഗസ്റ്റ് 1 മുതൽ മാറ്റം; പുതിയ മാറ്റങ്ങൾ അറിയാം

ഓഗസ്റ്റ് 1 മുതൽ, ബാങ്ക് ഇടപാടുകാർ പെൻഷൻ, ശമ്പളം, ഇഎംഐ പേയ്മെന്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട ഇടപാടുകൾ നടത്താൻ ഇനി ഒരു പ്രവൃത്തി ദിവസത്തിനായി കാത്തിരിക്കേണ്ടി വരില്ല. വിവിധ ബില്ലുകൾ, ലോൺ ഇഎംഐ, ഇൻഷ്വറൻസ് പ്രീമിയം പേയ്മെന്റ് എന്നീ ഇടപാടുകൾ സുഗമമാക്കുന്നതിനുള്ള നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിന്റെ (എൻഎസിഎച്ച്) ചട്ടങ്ങൾ ആർബിഐ മാറ്റം വരുത്തുന്ന സാഹചര്യത്തിലാണിത്. ഓഗസ്റ്റ് 1 മുതൽ, വാരാന്ത്യങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ ഏത് ദിവസവും ഉപഭോക്താക്കൾക്ക് ഈ ഇടപാടുകൾ നടത്താൻ കഴിയും.

ഓഗസ്റ്റ് 1 മുതൽ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും (IPPB)ഡോർ സ്റ്റെപ് ഡെലിവറി സേവനങ്ങൾക്ക് ചാർജ് നൽകേണ്ടി വരും. ഉപഭോക്താക്കൾ ഓരോ തവണയും 20 രൂപയും ജിഎസ്ടിയുമാണ് അടക്കേണ്ടത്.പോസ്റ്റ്മാൻ, ഗ്രാമീൺ ദക് സേവകുമാരെ ഇതിനായി നിയോഗിക്കും. ഒരു ഉപഭോക്താവിന് നടത്താൻ കഴിയുന്ന ഇടപാടുകളുടെ എണ്ണത്തിന് ഇവിടെ പരിധിയില്ല.

ഓഹരി വില 48 രൂപയില്‍ നിന്നും 190 രൂപയിലേക്ക് - 5 ലക്ഷമിട്ടവര്‍ക്ക് കിട്ടിയത് 20 ലക്ഷം!

ക്രിപ്‌റ്റോ വിപണി; ബിറ്റ്‌കോയിന്‍ നേട്ടത്തില്‍, എക്‌സ്ആര്‍പിയില്‍ ക്ഷീണം

സ്വര്‍ണം താഴേക്ക്; പവന് 200 രൂപ കുറഞ്ഞു - ജൂലായില്‍ പൊന്നിന് കൂടിയത് 800 രൂപ

Read more about: salary rbi
English summary

Salary, pension and EMI payment rules change from August 1; Know the new changes

salary-pension-and-emi-payment-rules-change-from-august-1-know-the-new-changes
Story first published: Saturday, July 31, 2021, 19:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X