1 ലക്ഷം രൂപ 6 ലക്ഷമായി, വെറും 1 വര്‍ഷം കൊണ്ട്! അറിയണം ഈ ഓഹരിയെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ വിപണിയിലെ തിളക്കമേറിയ ഓഹരികള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. കോവിഡ് കാലത്ത് സമ്പദ്ഘടന തകര്‍ന്നപ്പോഴും യാഥാര്‍ത്ഥ്യത്തോട് വിപണി നീതി പുലര്‍ത്തിയോ? സംശയമാണ്. കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സെന്‍സെക്‌സും നിഫ്റ്റിയും രേഖപ്പെടുത്തിയ കുതിപ്പ് കണ്ടാല്‍ ആരും അതിശയിച്ചുപോകും. ബോംബെ സൂചികയില്‍ (സെന്‍സെക്‌സ്) മാത്രം 51 ശതമാനം മുന്നേറ്റം നിക്ഷേപകര്‍ കാണുകയുണ്ടായി.

 

നേട്ടം

എന്നാല്‍ സെന്‍സെക്‌സിനെ കടത്തിവെട്ടി ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനികള്‍ നിരവധിയുണ്ട് വിപണിയില്‍. അത്തരത്തില്‍ ഒരു കമ്പനിയാണ് സരിഗമ ഇന്ത്യ ലിമിറ്റഡ്. സംഗീത കമ്പനിയായ സരിഗമ ഇന്ത്യ ലിമിറ്റഡില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ബംബര്‍ ലോട്ടറി അടിച്ചെന്നുതന്നെ പറയാം.

സംഭവമെന്തെന്നോ? കഴിഞ്ഞ 12 മാസം കൊണ്ട് കമ്പനിയുടെ ഓഹരികള്‍ 500 ശതമാനത്തിന് മുകളിലാണ് ആദായം കുറിച്ചത്.

1 വർഷം മുൻപ്

കൃത്യം ഒരു വര്‍ഷം മുന്‍പ് 436.65 രൂപയായിരുന്നു സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വില (2020 ജൂണ്‍ 25). എന്നാല്‍ ഇന്ന് (2021 ജൂണ്‍ 25) കമ്പനിയുടെ ഓഹരി വില 2,739.95 രൂപയില്‍ എത്തിനില്‍ക്കുകയാണ്. അതായത് നേട്ടം 533 ശതമാനം. ഒരു വര്‍ഷം മുന്‍പ് സരിഗമ ഇന്ത്യ ലിമിറ്റഡില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തുക 31.64 ലക്ഷം രൂപ ആയേനെ. 1 ലക്ഷം രൂപയുടെ ഓഹരി വാങ്ങിയവരുടെ അക്കൗണ്ടില്‍ 6.32 ലക്ഷം രൂപയും കണ്ടേനെ.

അനുക്രമമായ വളർച്ച

ഈ വര്‍ഷം മാത്രം 223 ശതമാനം നേട്ടം കുറിക്കാന്‍ സരിഗമ ഇന്ത്യ ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്. 2021 ജനുവരി 1 -ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 831.05 രൂപ എന്ന നിരക്കിലാണ് കമ്പനി വ്യാപാരം നടത്തിയത്. 6 മാസങ്ങള്‍ക്കിപ്പുറം ഇന്നലെ (ജൂണ്‍ 24), കമ്പനിയുടെ ഓഹരികള്‍ 2,775 രൂപയില്‍ തുടങ്ങി 2,720.45 രൂപയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കി.

കഴിഞ്ഞ 5, 10, 20, 50, 100, 200 ദിവസങ്ങളിലെ ശരാശരി മാറ്റം വിലയിരുത്തിയാലും സരിഗമ ഇന്ത്യ ഓഹരികള്‍ അനുക്രമമായ വളര്‍ച്ച കുറിച്ചത് കാണാം.

കൂപ്പുകുത്തി

ഒന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് കാലത്ത് കമ്പനിയുടെ ഓഹരി വില 181 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം സമ്പദ്ഘടന ഉണര്‍ന്നു; സരിഗമ ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ പൂര്‍വാധികം ശക്തിയോടെയും തിരിച്ചെത്തി. 2020 മാര്‍ച്ചിലെ ചിത്രത്തില്‍ നിന്നും 14 മടങ്ങ് ഉയരാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

മുന്നറിയിപ്പ്

ഇതേസമയം, സാങ്കേതികമായി പരിശോധിച്ചാല്‍ കമ്പനിയുടെ ഓഹരി വില ക്രമാതീതമായാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. അതുകൊണ്ട് നിക്ഷേപകര്‍ പൂര്‍ണമായും ലാഭമെടുക്കാനോ വാങ്ങിയ ശരാശരിക്ക് ബഹുദൂരം മുകളില്‍ സ്‌റ്റോപ്പ് ലോസ് നിശ്ചയിക്കാനോ മുതിരണമെന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പിന്തുണ നില

നിലവില്‍ സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ പിന്തുണ നില 2,400 രൂപയാണ്. ഇതിന് താഴേക്ക് ഓഹരി വില പോയാല്‍ പിന്‍വാങ്ങല്‍ പ്രതീക്ഷിക്കാം. ഇപ്പോള്‍ത്തന്നെ പ്രതിദിനം കമ്പനിയുടെ ഓഹരികള്‍ കാര്യമായി വില്‍ക്കപ്പെടുന്നുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡ് ഓഹരികളില്‍ 23 ശതമാനം തിരുത്തല്‍ സംഭവിച്ചാല്‍ ഓഹരി വില 2,146 രൂപയിലേക്കും 38 ശതമാനം തിരുത്തല്‍ സംഭവിച്ചാല്‍ 1,781 രൂപയിലേക്ക് തിരിച്ചെത്തും.

മാർച്ച് പാദത്തിൽ

മാര്‍ച്ച് പാദത്തില്‍ 37 കോടി രൂപ അറ്റാദായമാണ് സരിഗമ ഇന്ത്യ ലിമിറ്റഡ് കണ്ടെത്തിയത്. 2020 മാര്‍ച്ചില്‍ 14.84 കോടി രൂപയായിരുന്നു കമ്പനി കുറിച്ച അറ്റാദായം. കഴിഞ്ഞ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 13.6 ശതമാനം കൂടി 123.45 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിത് 108.6 കോടി രൂപയായിരുന്നു.

അടുത്തിടെ പ്രമുഖ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ട്രൈലറുമായി സരിഗമ ഇന്ത്യ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തങ്ങളുടെ സമ്പൂര്‍ണ ശേഖരം ട്രൈലറിന് കമ്പനി കൈമാറും.

ബിസിനസ് മേഖലകൾ

ദി ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാണ് സരിഗമ ഇന്ത്യ ലിമിറ്റഡ് മുന്‍കാലത്ത് അറിയപ്പെട്ടിരുന്നത്. ആര്‍പി-സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പാണ് സരിഗമ ഇന്ത്യ ലിമിറ്റഡ് നടത്തുന്നത്. ഊര്‍ജം, വൈദ്യുതി, കാര്‍ബണ്‍ ബ്ലാക്ക് ഉത്പാദനം, റീടെയില്‍, ഐടി, എഫ്എംസിജി, മീഡിയ, വിനോദം, കാര്‍ഷികം എന്നീ മേഖലകളിലെല്ലാം ആര്‍പി-സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പിന് ബിസിനസുണ്ട്.

English summary

Saregama India Share Price Spiked, Shareholders Received More Than 500 Percent Return In Past 1 Year

Saregama India Share Price Spiked, Shareholders Received More Than 500 Percent Return In Past 1 Year. Read in Malayalam.
Story first published: Friday, June 25, 2021, 12:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X