എസ്‌ബി‌ഐ ഇ‌എം‌ഐ മൊറട്ടോറിയം പ്രഖ്യാപിച്ചു; പലിശയും മറ്റ് വിശദാംശങ്ങളും അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർ‌ബി‌ഐ കോവിഡ്-19 റെഗുലേറ്ററി പാക്കേജിന്റെ അടിസ്ഥാനത്തിൽ, 2020 മാർച്ച് 1 മുതൽ 2020 മെയ് 31 വരെ എല്ലാ ടേം ലോണുകൾക്കും മൊറട്ടോറിയം അനുവദിക്കുമെന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വായ്പ തിരിച്ചടവിന് സാവകാശം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇമെയിൽ വഴി ബാങ്കിന് അപേക്ഷ നല്‍കി വായ്‌പ തിരിച്ചടയ്‌ക്കൽ തല്‍ക്കാലത്തേയ്ക്ക് നീട്ടിവെയ്ക്കാം. തിരിച്ചടവ് നീട്ടി കിട്ടണം എന്നാഗ്രഹിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നും എസ്‌ബിഐ ഒരു ട്വീറ്റിലൂടെ അറിയിച്ചു.

 


എസ്‌ബിഐയെ ഇമെയിൽ വഴി അറിയിക്കാം

എസ്‌ബിഐയെ ഇമെയിൽ വഴി അറിയിക്കാം

മോറട്ടോറിയം ആവശ്യമുള്ളവർ മാത്രം ഇമെയിൽ വഴി അപേക്ഷിച്ചാല്‍ മതിയാകും. മോറട്ടോറിയം കാലയളവിൽ ഇഎംഐ അടയ്‌ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. സാധാരണ പോലെ ഇടപാടു നടന്നു കൊള്ളും. എന്നാൽ മോറട്ടോറിയം ആവശ്യമുള്ളവർക്ക് https://bit.ly/2UUEorp എന്ന ലിങ്കിൽ കയറി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://bit.ly/3bJc4yK എന്ന ലിങ്കിൽ പോയാൽ നിങ്ങൾ അപേക്ഷ നൽകേണ്ട അതത് എസ്‌ബിഐ ശാഖയുടെ ഇമെയിൽ ഐഡിയും ലഭിക്കും

മോറട്ടോറിയം സ്വീകരിക്കുന്നവർ കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരും.

മോറട്ടോറിയം സ്വീകരിക്കുന്നവർ കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരും.

കോവിഡ് ദുരിതാശ്വാസമായി പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കുന്നവർ പിന്നീട് കൂടുതൽ തുക പലിശയായി അടയ്‌ക്കേണ്ടിവരും. മൂന്നു മാസത്തെ മോറട്ടോറിയം ബാധകമാക്കിയാൽ അധിക പലിശ വരുന്നതെങ്ങനെ എന്ന കണക്ക് എസ്‌ബിഐ തന്നെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ചടവ് തവണ നീളുന്നതിനൊപ്പം ഇപ്പോൾ മാറ്റി വയ്ക്കുന്ന പലിശതുക കൂടി പിന്നീട് അടയ്ക്കണം എന്നതിനാലാണ് കൂടുതൽ തുക പലിശയായി അടയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുന്നത്. ഉദാഹരണത്തിന് 30 ലക്ഷത്തിന്റെ ഭവന വായ്‌പയ്‌ക്ക് 15 വർഷം തിരിച്ചടവ് കാലാവധി ബാക്കിയുണ്ടെങ്കിൽ 2.34 ലക്ഷം രൂപ അധികം അടയ്‌ക്കേണ്ടിവരും. എസ്‌ബി‌ഐ നിലവിൽ 30 ലക്ഷം രൂപയുടെ വായ്‌പയ്‌ക്ക് 7.20 ശതമാനമാണ് പലിശ ഈടാക്കുന്നത്. 6 ലക്ഷത്തിന്റെ വാഹനവായ്‌പയ്‌ക്ക് 54 തവണ തിരിച്ചടവ് ബാക്കിയുണ്ടെങ്കിൽ 19000 രൂപ അധികമായി പലിശയിനത്തിൽ നൽകേണ്ടിവരും. എസ്‌ബി‌ഐ തന്നെയാണ് ഇത് അവരുടെ വെബ്‌സൈറ്റിൽ കുറിച്ചിട്ടുള്ളത്.

മൊറട്ടോറിയം ലഭ്യമാക്കാൻ ഓരോ ബാങ്കുകളും വ്യത്യസ്ത പ്രക്രിയകളാണ് പിന്തുടരുന്നത്.

മൊറട്ടോറിയം ലഭ്യമാക്കാൻ ഓരോ ബാങ്കുകളും വ്യത്യസ്ത പ്രക്രിയകളാണ് പിന്തുടരുന്നത്.

മറ്റ് പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഐഡിബിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവയും ഇഎംഐ മൊറട്ടോറിയത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും വെബ്‌സൈറ്റുകൾ വഴിയും ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. വായ്‌പക്കാർക്ക് ഇഎംഐ മൊറട്ടോറിയത്തിന്റെ സൗകര്യം ലഭ്യമാക്കുന്നതിനായി ഓരോ ബാങ്കുകളും വ്യത്യസ്ത പ്രക്രിയകളാണ് പിന്തുടരുന്നത്. ഉദാഹരണത്തിന്, മൊറട്ടോറിയം നേടാൻ ആഗ്രഹിക്കുന്നവർ ബാങ്കിനെ അറിയിക്കേണ്ടതിന് 'ഓപ്റ്റ്-ഇൻ' എന്ന വഴിയാണ് എസ്‌ബി‌ഐ തിരഞ്ഞെടുത്തത്. ഐഡിബിഐ ബാങ്കാണെങ്കിൽ 'ഓപ്റ്റ്-ഔട്ട്' റൂട്ടാണ് സ്വീകരിച്ചിട്ടുള്ളത്. അതായത് മൊറട്ടോറിയം ആവശ്യമില്ലാത്തവർ ഏപ്രിൽ 3-നകം ബാങ്കിന് moratorium@idbi.co.in എന്ന ഇമെയിൽ ഐഡിയിലേക്ക് സന്ദേശമയയ്‌ക്കണം. '8422004008' എന്ന നമ്പറിലേക്ക് "NO" എന്ന് കാണിച്ച് സന്ദേശമയയ്‌ക്കാനാണ് കാനറ ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ വിശദാംശങ്ങൾ retailbankingwing@canarabank.com. എന്നതിലേക്ക് ഇമെയിൽ ചെയ്യാവുന്നതുമാണ്. മറ്റ് വിശദാംശങ്ങൾക്കായി ഉപഭോക്താക്കൾ അതത് ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.

Read more about: sbi emi പലിശ
English summary

എസ്‌ബി‌ഐ ഇ‌എം‌ഐ മൊറട്ടോറിയം പ്രഖ്യാപിച്ചു; പലിശയും മറ്റ് വിശദാംശങ്ങളും അറിയാം

SBI announce emi moratorium, know the cost and details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X