എസ്ബിഐ എടിഎമ്മിൽ നിന്ന് കാശെടുക്കാൻ പുതിയ രീതി, ഇനി ഫോണില്ലാതെ എടിഎമ്മിൽ പോയിട്ട് കാര്യമില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബി‌ഐ രാജ്യത്തെ എല്ലാ എസ്‌ബി‌ഐ എടി‌എമ്മുകളിലുമുടനീളം ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ വ്യാപിപ്പിക്കും. 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഒടിപി സേവനമുള്ളത്. ഇത് 2020 സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരും. 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിൻവലിക്കുമ്പോൾ എസ്‌ബി‌ഐ ഡെബിറ്റ് കാർഡ് ഉടമകൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ ലഭിക്കുന്ന ഒടിപി, ഡെബിറ്റ് കാർഡ് പിൻ എന്നിവ ഓരോ തവണയും എടിഎമ്മിൽ നൽകണം.

 

24 മണിക്കൂ‍ർ സേവനം

24 മണിക്കൂ‍ർ സേവനം

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എസ്‌ബി‌ഐ 2020 ജനുവരി 1 മുതൽ എസ്‌ബി‌ഐ എടി‌എമ്മുകൾ വഴി രാത്രി 8 മുതൽ രാവിലെ 8 വരെ ഒടിപി അടിസ്ഥാനമാക്കിയുള്ള 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കൽ രീതി അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ 24 മണിക്കൂറും ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യമാണ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ എസ്‌ബി‌ഐ എടി‌എം വഴിയുള്ള പണം പിൻവലിക്കലിലെ സുരക്ഷാ നില കൂടുതൽ ശക്തമായി.

എസ്‌ബി‌ഐയുടെ പുതിയ എ‌ടി‌എം സേവനം: കാശ് വീട്ടിലെത്തിക്കാൻ വാട്ട്ആപ്പിൽ ഒരു മെസേജ് മാത്രം

തട്ടിപ്പുകൾ കുറയും

തട്ടിപ്പുകൾ കുറയും

ദിവസം മുഴുവൻ ഈ സൗകര്യം ഏ‌‍ർപ്പെടുത്തിയതോടെ‌‌ എസ്‌ബി‌ഐ ഡെബിറ്റ് കാർഡ് ഉടമകളെ തട്ടിപ്പുകാർ, അനധികൃതമായുള്ള പണം പിൻവലിക്കൽ, കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ്, എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യതയിൽ നിന്ന് തടയുമെന്ന് എസ്‌ബി‌ഐ പ്രസ്താവനയിൽ പറഞ്ഞു. 24x7 ഒടിപി അടിസ്ഥാന എടിഎം പിൻവലിക്കലുകൾ എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും അപകടരഹിതവുമായ പണം പിൻവലിക്കൽ വാ​ഗ്ദാനം ചെയ്യുന്നു.

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും കുറച്ചു, ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ ഇതാ

പുതിയ രീതി ഇങ്ങനെ

പുതിയ രീതി ഇങ്ങനെ

ഉപയോക്താക്കൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകി കഴിഞ്ഞാൽ, എടിഎം സ്ക്രീൻ ഒടിപി ആവശ്യപ്പെടും, അവിടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച അതേ നമ്പ‍‍ർ നൽകേണ്ടതുണ്ട്. എസ്‌ബി‌ഐ ഇതര എടിഎമ്മുകളിൽ ഈ പ്രവർത്തനം വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം എസ്‌ബി‌ഐ എടിഎമ്മുകളിൽ മാത്രമേ ലഭ്യമാകൂ. സാങ്കേതിക മെച്ചപ്പെടുത്തലിലൂടെയും സുരക്ഷാ നിലവാരം ഉയർത്തുന്നതിലൂടെയും ഉപഭോക്താക്കൾക്ക് സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ എസ്‌ബി‌ഐ എല്ലായ്പ്പോഴും മുൻ‌പന്തിയിലാണെന്ന് എസ്‌ബി‌ഐ എം‌ഡി (റീട്ടെയിൽ & ഡിജിറ്റൽ ബാങ്കിംഗ്) സി.എസ് സെട്ടി പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ആസ്തി, നിക്ഷേപം, ശാഖകൾ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരുടെ കാര്യത്തിൽ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ). രാജ്യത്തെ ഏറ്റവും വലിയ പണയ വായ്പാദാതാവ് കൂടിയാണ് എസ്ബിഐ. 2020 മാർച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന് 32 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്.

എസ്‌ബി‌ഐ എ‌ടി‌എം കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്, ഈ പുതിയ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞോ?

English summary

SBI ATM Cash Withdrawal Using OTP, New Rule Changes Details Here | എസ്ബിഐ എടിഎമ്മിൽ നിന്ന് കാശെടുക്കാൻ പുതിയ രീതി, ഇനി ഫോണില്ലാതെ എടിഎമ്മിൽ പോയിട്ട് കാര്യമില്ല

OTP service is available for transactions above Rs 10,000. It will come into effect from September 18, 2020. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X