എസ്ബിഐ എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു, ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്‌ബി‌ഐ ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയും സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് കുറച്ചു. പുതുക്കിയ നിരക്കുകൾ മാർച്ച് 10 മുതൽ പ്രാബല്യത്തിൽ വന്നു. ഫെബ്രുവരി 10 ന് എസ്ബിഐ എഫ്ഡികളുടെ പലിശ നിരക്ക് കുറച്ചിരുന്നു. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്‌ബി‌ഐ എഫ്‌ഡികൾ‌ക്ക് മുമ്പത്തെ 4.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി പലിശ നിരക്ക് കുറഞ്ഞു. അതുപോലെ, ഒരു വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് മുമ്പ് ലഭിച്ചിരുന്ന 6 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി പലിശ കുറഞ്ഞു. 5 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള എസ്‌ബി‌ഐ സ്ഥിരനിക്ഷേപത്തിന് 6 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി പലിശ കുറഞ്ഞു.

ബാധകമാകുന്നത് ആർക്ക്?
 

ബാധകമാകുന്നത് ആർക്ക്?

മുതിർന്ന പൗരന്മാർക്ക് പൊതുജനങ്ങൾക്ക് നൽകുന്നതിനേക്കാൾ 50 ബേസിസ് പോയിൻറ് ഉയർന്ന പലിശനിരക്ക് തുടരുമെന്ന് എസ്ബിഐ അറിയിച്ചു. 2 കോടിയിൽ താഴെയുള്ള ചില്ലറ സ്ഥിര നിക്ഷേപങ്ങളിലാണ് ഈ നിരക്കുകൾ ബാധകമാകുന്നത്. പുതിയ എഫ്ഡി പലിശനിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമാകുമെന്നും എസ്‌ബി‌ഐ അറിയിച്ചു.

പൊതുജനങ്ങൾക്കായുള്ള എസ്‌ബി‌ഐ എഫ്ഡി പലിശ നിരക്കുകൾ

പൊതുജനങ്ങൾക്കായുള്ള എസ്‌ബി‌ഐ എഫ്ഡി പലിശ നിരക്കുകൾ

  • 7 ദിവസം മുതൽ 45 ദിവസം വരെ - 4%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 5%
  • 180 ദിവസം മുതൽ 210 ദിവസം വരെ - 5.5%
  • 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 5.5%
  • 1 വർഷം മുതൽ 2 വർഷത്തിൽ താഴെ- 5.9%
  • 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ - 5.9%
  • 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ - 5.9%
  • 5 വർഷം 10 വർഷം വരെ - 5.9%
മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബി‌ഐ എഫ്ഡി നിരക്കുകൾ

മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബി‌ഐ എഫ്ഡി നിരക്കുകൾ

  • 7 ദിവസം മുതൽ 45 ദിവസം വരെ - 4.5%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 5.5%
  • 180 ദിവസം മുതൽ 210 ദിവസം വരെ- 6%
  • 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6%
  • 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 6.4%
  • 2 വർഷം മുതൽ 3 വർഷം വരെ - 6.4%
  • 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.4%
  • 5 വർഷം മുതൽ 10 വർഷം വരെ - 6.4%
മറ്റ് ബാങ്കുകൾ

മറ്റ് ബാങ്കുകൾ

എസ്‌ബി‌ഐ പലിശനിരക്ക് കുറച്ചതോടെ മറ്റ് ബാങ്കുകളും അവരുടെ പലിശനിരക്ക് പരിഷ്കരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും ഫെബ്രുവരി 10 ന് പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.

English summary

SBI cuts fixed deposit (FD) interest rates | എസ്ബിഐ എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു, ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാം തവണ

State Bank of India (SBI), the largest bank in India, has cut interest rates on fixed deposit (FD) rates. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X