എസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് പലിശ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ച് 4.4 ശതമാനമാക്കിയതിന് പിന്നാലെ എസ്ബിഐ വിവിധ കാലാവധികളിലുള്ള എഫ്ഡി പലിശ നിരക്ക് കുറച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് (മാർച്ച് 28) മുതൽ പ്രാബല്യത്തിൽ വരും. ഈ മാസം ഇത് രണ്ടാം തവണയാണ് എസ്ബിഐ പലിശ നിരക്ക് കുറയ്ക്കുന്നത്. മാർച്ച് 10 ന് എസ്ബിഐ എഫ്ഡികളുടെ പലിശ നിരക്ക് കുറച്ചിരുന്നു. ആഭ്യന്തര റീട്ടെയിൽ ടേം ഡെപ്പോസിറ്റ് (ടിഡി) പലിശനിരക്ക് 50 ബിപിഎസായി കുറച്ചു. ബൾക്ക് ടിഡി പലിശനിരക്ക് 50 ബേസിസ് പോയിന്റിൽ നിന്ന് 100 ബിപിഎസായി കുറച്ചു.

 

പലിശയിലെ മാറ്റം

പലിശയിലെ മാറ്റം

ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്‌ബി‌ഐ എഫ്ഡിക്ക് മുമ്പത്തെ 4 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് 3.5 ശതമാനമായി കുറയും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള എഫ്ഡിക്ക് 5 ശതമാനത്തിന് പകരം 4.5 ശതമാനം പലിശയെ ലഭിക്കൂ. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 5.5 ശതമാനത്തിന് 5 ശതമാനമായി പലിശ കുറഞ്ഞു. 1 വർഷം മുതൽ 10 വർഷം വരെയുള്ള എസ്‌ബി‌ഐ സ്ഥിരനിക്ഷേപ പലിശ നിരക്ക് മുമ്പത്തെ 5.9 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി കുറച്ചു.

മുതിർന്ന പൗരന്മാർക്ക്

മുതിർന്ന പൗരന്മാർക്ക്

മുതിർന്ന പൗരന്മാർക്ക് സാധാരണ നിക്ഷേപകർക്ക് നൽകുന്നതിനേക്കാൾ 50 ബേസിസ് പോയിൻറ് ഉയർന്ന പലിശനിരക്ക് തുടരുമെന്ന് എസ്ബിഐ അറിയിച്ചു. 2 കോടിയിൽ താഴെയുള്ള ചില്ലറ സ്ഥിര നിക്ഷേപങ്ങളിലാണ് ഈ നിരക്കുകൾ ബാധകമാകുന്നത്. ഏറ്റവും പുതിയ പുനരവലോകനം അനുസരിച്ചുള്ള വിവിധ കാലാവധികളിലെ പലിശ നിരക്ക് അറിയാം.

പൊതുജനങ്ങൾക്കായുള്ള എസ്‌ബി‌ഐ എഫ്ഡി നിരക്കുകൾ

പൊതുജനങ്ങൾക്കായുള്ള എസ്‌ബി‌ഐ എഫ്ഡി നിരക്കുകൾ

  • 7 ദിവസം മുതൽ 45 ദിവസം വരെ - 3.5%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 4.5%
  • 180 ദിവസം മുതൽ 210 ദിവസം വരെ - 5%
  • 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5%
  • 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 5.7%
  • 2 വർഷം മുതൽ 3 വർഷം വരെ - 5.7%
  • 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 5.7%
  • 5 വർഷം മുതൽ 10 വർഷം വരെ - 5.7%
മുതിർന്ന പൗരന്മാർക്കായുള്ള എസ്‌ബി‌ഐ എഫ്ഡി നിരക്കുകൾ

മുതിർന്ന പൗരന്മാർക്കായുള്ള എസ്‌ബി‌ഐ എഫ്ഡി നിരക്കുകൾ

  • 7 ദിവസം മുതൽ 45 ദിവസം വരെ - 4%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 5%
  • 180 ദിവസം മുതൽ 210 ദിവസം വരെ - 5.5%
  • 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5.5%
  • 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 6.2%
  • 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.2%
  • 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.2%
  • 5 വർഷം മുതൽ 10 വർഷം വരെ - 6.2%

English summary

SBI cuts fixed deposit (FD) rates from today | എസ്ബിഐയിൽ ഫിക്സഡ് ഡിപ്പോസിറ്റുണ്ടോ? പലിശ നിരക്കുകൾ കുത്തനെ കുറച്ചു, പുതിയ നിരക്കുകൾ അറിയാം

For the second time this month, SBI cut interest rates. Read in malayalam.
Story first published: Saturday, March 28, 2020, 8:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X