എസ്ബിഐ സേവിംഗ്സ് നിക്ഷേപ പലിശ നിരക്ക് വീണ്ടും കുറച്ചു, അക്കൗണ്ടിലെ പണത്തിന് ഇനി എത്ര പലിശ കിട്ടും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) സേവിംഗ്സ് ബാങ്ക് നിക്ഷേപ പലിശ നിരക്ക് 5 ബേസിസ് പോയിൻറ് കുറച്ച് 2.70 ശതമാനമാക്കി. പുതുക്കിയ പലിശ നിരക്ക് 2020 മെയ് 31 മുതൽ ബാധകമാണെന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സേവിംഗ്സ് ബാങ്ക് നിക്ഷേപത്തിന് ബാങ്കിന് രണ്ട് സ്ലാബുകളാണുള്ളത്. ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസ്, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാലൻസ് എന്നിങ്ങനെ.

 

പലിശ കുറയ്ക്കൽ

പലിശ കുറയ്ക്കൽ

ഏപ്രിലിൽ ബാങ്ക് സേവിംഗ്സ് ബാങ്ക് നിക്ഷേപ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് എല്ലാ സ്ലാബുകളിലും പലിശ പ്രതിവർഷം 2.75 ശതമാനമാക്കി കുറച്ചിരുന്നു. മെയ് 27 മുതൽ ബാങ്ക് റീട്ടെയിൽ ടേം ഡെപ്പോസിറ്റ് നിരക്കുകൾ എല്ലാ കാലാവധികളിലുമുടനീളം 40 ബേസിസ് പോയിൻറുകൾ (ബിപിഎസ്) കുറച്ചിട്ടുണ്ട്. മെയ് മാസത്തിൽ ബാങ്ക് സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് രണ്ട് തവണ കുറയ്ക്കുകയും ചെയ്തു.

സേവിം​ഗ്സ് പലിശ നിരക്ക്

സേവിം​ഗ്സ് പലിശ നിരക്ക്

ഏഴു ദിവസം മുതൽ 45 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന സേവിം​ഗ്സ് നിക്ഷേപങ്ങൾക്ക് ബാങ്ക് 2.90 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നേരത്തെ 3.30 ശതമാനമായിരുന്നു ഇത്. എഫ്ഡികളുടെ നിരക്ക് 180 ദിവസം മുതൽ 210 ദിവസത്തെ കാലാവധികളിൽ 4.40 ശതമാനമായി പരിഷ്കരിച്ചിരുന്നു. നേരത്തെ ഇത് 4.80 ശതമാനമായിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള എസ്ബിഐയുടെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി ഇന്നു മുതല്‍

ബൾക്ക് ഡെപ്പോസിറ്റുകൾ

ബൾക്ക് ഡെപ്പോസിറ്റുകൾ

5 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് നേരത്തെ 5.70 ശതമാനത്തിൽ നിന്ന് 5.40 ശതമാനമായി കുറച്ചിട്ടുണ്ട്. ‌‌ബൾക്ക് ഡെപ്പോസിറ്റുകളുടെ (രണ്ട് കോടി രൂപയും അതിന് മുകളിലുള്ളതും) പലിശനിരക്ക് 50 ബേസിസ് പോയിൻറ് വരെ ബാങ്ക് കുറച്ചിട്ടുണ്ട്.

എസ്‌ബി‌ഐ അടിയന്തര വായ്പ പദ്ധതി: ബാങ്കിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

എഫ്ഡി പലിശ നിരക്ക്

എഫ്ഡി പലിശ നിരക്ക്

ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്‌ബി‌ഐ എഫ്ഡിക്ക് ഇപ്പോൾ 2.9 ശതമാനം ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.9% പലിശയാണ് ലഭിക്കുക. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 4.4 ശതമാനം പലിശ ലഭിക്കും.

ബാങ്കിൽ കാശ് നിക്ഷേപിച്ചിട്ട് ഇനി എന്തുകാര്യം? എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ കുത്തനെ കുറച്ചു

English summary

SBI Cuts Interest Rates On Savings Deposits | എസ്ബിഐ സേവിംഗ്സ് നിക്ഷേപ പലിശ നിരക്ക് വീണ്ടും കുറച്ചു, അക്കൗണ്ടിലെ പണത്തിന് ഇനി എത്ര പലിശ കിട്ടും?

State Bank of India (SBI) has cut its deposit rates by 5 basis points to 2.70 per cent. Read in malayalam.
Story first published: Wednesday, June 3, 2020, 7:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X