വായ്പാ നിരക്ക് 15 ബിപിഎസ് കുറച്ച് എസ്ബിഐ, മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പദ്ധതി ആരംഭിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപയോക്താക്കള്‍ക്ക് ആശ്വാസമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), വ്യാഴാഴ്ച വായ്പാ നിരക്ക് 15 ബേസിസ് പോയിന്റ് കുറച്ചു. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്കായി ഉയര്‍ന്ന പലിശനിരക്കിലുള്ള പ്രത്യേക നിക്ഷേപ പദ്ധതിയും അവതരിപ്പിച്ചു. റീട്ടെയില്‍ ടേം നിക്ഷേപ വിഭാഗത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവ്, 'എസ്ബിഐ വീ കെയര്‍ ഡെപ്പോസിറ്റ്' എന്ന പദ്ധതിയാണ് അവതരിപ്പിച്ചത്.

 

പുതിയ പദ്ധതി

പുതിയ പദ്ധതിയ്ക്ക് കീഴില്‍, മുതിര്‍ന്ന പൗരന്മാരുടെ അഞ്ച് വര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക് 30 ബേസിസ് പോയിന്റ് പ്രീമിയം അധികമായി നല്‍കപ്പെടും. 2020 സെപ്റ്റംബര്‍ 30 വരെ ഈ പദ്ധതി പ്രാബല്യത്തിലുണ്ടായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു. എന്നിരുന്നാലും, സിസ്റ്റത്തിലും ബാങ്കിലുമുള്ള മതിയായ പണലഭ്യത കണക്കിലെടുത്ത് മെയ് 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള റീട്ടെയില്‍ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റായി കുറച്ചു.

വായ്പാ

വായ്പാ നിരക്കിന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട്, ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 7.40 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും ഇത് മെയ് പത്ത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് പറയുന്നു. തല്‍ഫലമായി, യോഗ്യതയുള്ള ഭവന വായ്പ അക്കൗണ്ടുകളിലെ (എംസിഎല്‍ആറുമായി ബന്ധപ്പെടുത്തിയിട്ടുള്ള) 30 വര്‍ഷം കാലാവധിയുള്ള 25 ലക്ഷം രൂപ വായ്പയുടെ മാസതവണകള്‍ ഏകദേശം 255 രൂപ നിരക്കില്‍ കുറയാനിടയുണ്ടെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് ജിയോയില്‍ 11,367 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ വിസ്റ്റ ഇക്വിറ്റി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

തുടര്‍ച്ചയായി ഇത് പന്ത്രണ്ടാമത്തെ പ്രാവശ്യമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് കുറയുന്നത്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട്, അഞ്ച് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്ക് ബാധകമാണ്. അഞ്ച് വര്‍ഷവും അതിനു മുകളില്‍ കാലാവധിയുള്ളതുമായ റീട്ടെയില്‍ ടേം നിക്ഷേപങ്ങള്‍ക്ക് (പുതിയ പദ്ധതി പ്രകാരം) പൊതുജനങ്ങള്‍ക്ക് ബാധകമായ നിരക്കിനെക്കാള്‍ 80 ബേസിസ് പോയിന്റുകള്‍ കൂടുതലാണെന്നും (30 ബേസിസ് പോയിന്റ് അധിക പ്രീമിയം) ബാങ്ക് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തയപേക്ഷിച്ച് ജനുവരി-ഏപ്രില്‍ കാലയളവില്‍ ക്യാഷ് ഇന്‍ സര്‍ക്കുലേഷനില്‍ വലിയ വര്‍ധന: ആര്‍ബിഐ

നിക്ഷേപങ്ങള്‍

അത്തരം നിക്ഷേപങ്ങള്‍ നേരത്തെ പിന്‍വലിച്ചാല്‍ ഈ അധിക പ്രീമിയം അടയ്‌ക്കേണ്ടി വരില്ല. കഴിഞ്ഞ മാസം, ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിലയില്‍ എസ്ബിഐ എംസിഎല്‍ആര്‍ 35 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ഇത് പ്രകാരം ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.75 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷം 7.40 ശതമാനമായി കുറഞ്ഞു.

English summary

വായ്പാ നിരക്ക് 15 ബിപിഎസ് കുറച്ച് എസ്ബിഐ, മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പദ്ധതി ആരംഭിക്കുന്നു | sbi cuts lending rate by 15 bps launches scheme for senior citizens

sbi cuts lending rate by 15 bps launches scheme for senior citizens
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X