എസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് കുറച്ചു; ഭവന, വാഹന വായ്‌പക്കാർക്ക് ഇത് ഗുണം ചെയ്യും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഫണ്ട് അധിഷ്ഠിത വായ്‌പാ നിരക്ക് (എംസി‌എൽ‌ആർ) കുറച്ചു. ഒരു വർഷത്തെ കാലവധിയുളള എംസിഎൽആർ നിരക്കിൽ 35 ബേസിസ് പോയിന്റ്സിന്റെ (ബി‌പി‌എസ്) കുറവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം റിസർവ് ബാങ്ക് (ആർ‌ബി‌ഐ) റിപ്പോ നിരക്കിൽ 75 ബേസിസ് പോയിൻറ് കുറച്ചതിന്റെ ഫലമായിട്ടാണ് എസ്‌ബി‌ഐയിൽ നിന്നുള്ള ഈ നീക്കം.

 


ഭവന, വാഹന വായ്‌പകൾക്ക് ഈ നീക്കം ഗുണം ചെയ്യും

ഭവന വായ്‌പകൾ പോലെ എം‌സി‌എൽ‌ആർ-ലിങ്ക്‌ഡ് ഫ്ലോട്ടിംഗ് റേറ്റ് വായ്‌പ എടുത്തിട്ടുളള എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് ഈ നീക്കം ഗുണം ചെയ്യും. കാരണം ഇവരുടെ പലിശ നിരക്കുകൾ കുറയുന്നതാണ്. 2020 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തെ എംസി‌എൽ‌ആർ 7.75 ശതമാനത്തിൽ നിന്ന് പ്രതിവർഷം 7.40 ശതമാനമായി കുറയുമെന്ന് എസ്‌ബി‌ഐ പ്രസ്താവനയിൽ പറഞ്ഞു. നിങ്ങൾ എസ്‌ബി‌ഐയിൽ നിന്ന് 25 വർഷത്തേക്കുള്ള ഭവനവായ്‌പ എടുത്തിട്ടുണ്ടെങ്കിൽ (എംസി‌എൽ‌ആറുമായി ലിങ്ക് ചെയ്തിട്ടുള്ള) എം‌സി‌എൽ‌ആർ കട്ട് പ്രകാരം ഒരു ലക്ഷത്തിന് 23 രൂപ വരെ ഇഎംഐയിൽ നിന്ന് കുറയുമെന്ന് എസ്‌ബി‌ഐ അറിയിച്ചു. അതായത് 30 ലക്ഷം രൂപയുടെ വായ്‌പയിൽ നിങ്ങളുടെ ഇഎംഐ 691 രൂപ കുറയും. അതുപോലെ, നിങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 10 ലക്ഷം രൂപയുടെ കാർ ലോൺ ഉണ്ടെങ്കിൽ, ഈ എംസിഎൽആർ കട്ട് നിങ്ങളുടെ ഇഎംഐയിൽ നിന്ന് 169 രൂപ കുറയ്‌ക്കും.

എസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് കുറച്ചു; ഭവന, വാഹന വായ്‌പക്കാർക്ക് ഇത് ഗുണം ചെയ്യും

എം‌സി‌എൽ‌ആറുമായി ബന്ധിപ്പിച്ച പലിശ നിരക്കുകളുള്ള എല്ലാ ഭവന, വാഹന വായ്‌പക്കാർക്കും എം‌സി‌എൽ‌ആർ കുറയ്‌ക്കുന്നതിന്റെ ആനുകൂല്യം ഉടൻ ലഭിക്കില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് എം‌സി‌എൽ‌ആറുമായി ബന്ധിപ്പിച്ചവരുടെ പലിശ നിരക്ക് അവരുടെ വായ്‌പയുടെ പുനസജ്ജീകരണ തീയതിയിൽ മാത്രമേ മാറ്റം വരുത്തുകയുള്ളൂ. ചില ബാങ്കുകൾ വർഷത്തിൽ ഒരിക്കൽ മാത്രമേ എം‌സി‌എൽ‌ആറുമായി ബന്ധപ്പെട്ട വായ്‌പ നിരക്കുകൾ പുനസജ്ജീകരിക്കാറുള്ളൂ. എന്നാൽ ആക്‌സിസ് ബാങ്ക് പോലുള്ള ചില ബാങ്കുകൾ വർഷത്തിൽ രണ്ടുതവണ വായ്പാ നിരക്കുകൾ പുനസജ്ജീകരിക്കാറുണ്ട്.

 

എസ്‌ബി‌ഐ ഫണ്ട് അധിഷ്ഠിത വായ്‌പാ നിരക്ക് വെട്ടിക്കുറച്ചതിനെത്തുടർന്ന്, മറ്റ് ബാങ്കുകളും അവരുടെ വായ്പാ നിരക്കിൽ സമാനമായ കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. കാരണം നിരക്ക് തീരുമാനിക്കുന്നതിൽ മറ്റ് ബാങ്കുകളും പൊതുമേഖലാ ബാങ്കായ എസ്‌ബി‌ഐയെയാണ് പിന്തുടരാറുള്ളത്.

English summary

എസ്‌ബി‌ഐ എം‌സി‌എൽ‌ആർ നിരക്ക് കുറച്ചു; ഭവന, വാഹന വായ്‌പക്കാർക്ക് ഇത് ഗുണം ചെയ്യും

SBI cuts MCLR rates and it will benefit home and auto loan borrowers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X