ഫെസ്റ്റീവ് സീസൺ പൊടിപൊടിക്കും; വിവിധ ബ്രാൻഡുകളിലുടനീളം ക്യാഷ്ബാക്കുമായി എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറിക്കൊണ്ടിരിക്കുന്ന ഷോപ്പിംഗ് ട്രെൻഡുകൾക്ക് അനുസൃതമായി, ഉപഭോക്താക്കൾക്ക് ഫെസ്റ്റിവ് സീസൺ ഓഫറുകൾ നൽകി തുടങ്ങിയിട്ടുണ്ടെന്നും ഇത് നിരവധി ബ്രാൻഡുകളിലുടനീളം അവർക്ക് ഡിസ്കൗണ്ടും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുമെന്നും എസ്ബിഐ കാർഡ് അറിയിച്ചു. ഫെസ്റ്റീവ് സീസണിൽ, രണ്ടായിരത്തിലധികം നഗരങ്ങളിലായി ആയിരത്തോളം ഓഫറുകൾ ഉപയോക്താകൾക്കായി എസ്ബിഐ കാർഡ് ഒരുക്കിയിരിക്കുന്നു.

 

ഒക്ടോബർ 1 മുതൽ 2020 നവംബർ 15 വരെയാണ് ഫെസ്റ്റീവ് ഓഫറുകൾ നിലവിലുണ്ടാവുക. ഫെസ്റ്റിവ് സീസൺ പർച്ചേസുകൾ കൂടുതൽ എളുപ്പമാക്കുന്നതിനായി, 1.3 ലക്ഷം സ്റ്റോറുകളിൽ എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് ഇഎംഐ സേവനം ലഭ്യമാകുമെന്ന് എസ്ബിആ കാർഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ അശ്വിനി കുമാർ തിവാരി വ്യക്തമാക്കി. ദേശീയ ഓഫറുകൾക്ക് പുറമേ ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉപഭോക്താക്കൾക്കായി ഹൈപ്പർലോക്കൽ ഓഫറുകളും എസ്ബിഐ കാർഡ് വഴി ഒരിക്കിയിട്ടുണ്ട്.

 ഫെസ്റ്റീവ് സീസൺ പൊടിപൊടിക്കും; വിവിധ ബ്രാൻഡുകളിലുടനീളം ക്യാഷ്ബാക്കുമായി എസ്ബിഐ

ഉദാഹരണമായി ദുർഗാപൂജ, നവരാത്രി ഉത്സവങ്ങളിൽ എസ്ബിഐ കാർഡ് പ്രാദേശിക ബ്രാൻഡുകളുമായി ഒരുമിച്ച് 1100 -ലധികം സ്റ്റോറുകളിലൂടെ ക്യാഷ്ബാക്ക് ഓഫറുകളും 17 നഗരങ്ങളിലായി 120 -ലധികം ഡിസ്കൗണ്ട് ഓഫറുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 46 നഗരങ്ങളിലായി 10-55% വരെ കിഴിവുള്ള 700 ഹൈപ്പർലോക്കൽ ഓഫറുകളും സംഘടിപ്പിക്കുന്നുണ്ട്.

ഇതിൽ 300 -ഓളം ദേശീയ, 700 -ലധികം പ്രാദേശിക ഹൈപ്പർലോക്കൽ ഓഫറുകളും ഉൾപ്പെടുന്നു. ഫാഷൻ, ജീവിതശൈലി, ഇലക്ടോണിക്സ്, മൊബൈൽ, ജ്വല്ലറി തുടങ്ങി നിരവധി വിഭാഗങ്ങൾ ഫെസ്റ്റിവൽ ഓഫറിൽ ഉൾപ്പെടുന്നുണ്ട്. ഉപയോക്താകൾക്ക് ആമസോണ്‍, ക്രോമ, ഫസ്റ്റ് ക്രൈ, ഗ്രോഫേഴ്സ് തുടങ്ങി നിരവധി ഓൺലൈൻ സ്റ്റൈറ്റുകളിൽ നിന്ന് ക്യഷ് ബാക്കും ഓഫറുകളും ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർഡിന്റെ ദി ബിഗ് ബില്യൺ ഡെയ്സ് ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എക്സിക്യൂട്ടീവ് ക്രെഡിറ്റ് കാർഡ് പങ്കാളി കൂടിയാണ് എസ്ബിഐ കാർഡ്. കൂടാതെ ഫ്ലിപ്പ്കാർഡിൽ ഉപഭോക്താകൾക്ക് 10% തൽക്ഷണ കിഴിവും ലഭിക്കുന്നു.

English summary

sbi giving cashback for online shopping festival, know more | ഫെസ്റ്റീവ് സീസൺ പൊടിപൊടിക്കും; വിവിധ ബ്രാൻഡുകളിലുടനീളം ക്യാഷ്ബാക്കുമായി എസ്ബിഐ

sbi giving cashback for online shopping festival, know more
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X