സിറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ 5 വര്‍ഷത്തിനിടെ ഈടാക്കിയത് 300 കോടി രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ (സീറോ ബാലൻസ്) ക്കുള്ള സേവനങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉൾപ്പെടെ നിരവധി ബാങ്കുകൾ അമിത ചാർജ് ഈടാക്കുന്നുണ്ടെന്ന് ഐഐടി-ബോംബെ നടത്തിയ പഠനത്തിന്‍റെ കണ്ടെത്തല്‍. നാലിൽ കൂടുതലുള്ള ഓരോ ഡെബിറ്റ് ഇടപാടിനും സിറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും‌ 17.70 രൂപ ഈടാക്കാനുള്ള എസ്‌ബി‌ഐയുടെ തീരുമാനം "ന്യായയുക്തം" ആയി കണക്കാക്കാനാവില്ലെന്നും പഠനം നിരീക്ഷിക്കുന്നു.

 

സേവന ചാർജുകൾ ചുമത്തുന്നത് വവി 2015-20 കാലയളവിൽ എസ്‌ബി‌ഐയുടെ 12 കോടി ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബി‌എസ്‌ബി‌ഡി‌എ) ഉടമകളിൽ നിന്നായി 300 കോടിയിലധികം രൂപ അനാവശ്യമായി പിരിച്ചെടുത്തെന്നും പഠനം വ്യക്തമാക്കുന്നു. 2018-19 കാലയളവില്‍ 72 കോടിയും 2019-20 കാലയളവില്‍ 158 കോടിയുമായണ് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ ഇത്തരത്തില്‍ പിരിച്ചെടുത്തത്.

സിറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും എസ്ബിഐ 5 വര്‍ഷത്തിനിടെ ഈടാക്കിയത് 300 കോടി രൂപ

സിറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് ചാർജുകൾ ഈടാക്കുന്നത് 2013 സെപ്റ്റംബറിലെ റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ വഴിയാണ്. ഈ അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ 'നാലിൽ കൂടുതൽ ഇടപാടുകള്‍' സര്‍വീസ് ചാര്‍ജുകള്‍ നല്‍കാതെ നടത്താന്‍ കഴിയും. എന്നാല്‍ ഇതിന് ശേഷമുള്ള സേവനങ്ങള്‍ വലിയ ഉയര്‍ന്ന ചാര്‍ജാണ് ബാങ്ക ഇടാക്കുന്നതെന്നാണ് പഠനം അനുമാനിക്കുന്നത്. 2013 ന്റെ തുടക്കത്തിൽ തന്നെ റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിച്ച് എസ്‌ബി‌ഐ ഓരോ ഡെബിറ്റ് ഇടപാടുകൾക്കും ഉടമകളോട് കൂടുതൽ തുക ഈടാക്കുന്നുണ്ടായിരുന്നു. നെഫ്റ്റ്, ഐ‌എം‌പി‌എസ് പോലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പോലും 17.70 രൂപ വരെയുള്ള ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ,

ഒരു വശത്ത്, രാജ്യം ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് എസ്‌ബി‌ഐ ഈ ആളുകളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അവരുടെ ദൈനംദിന ചെലവുകൾക്കായി ഡിജിറ്റൽ ഇടപാട് നടത്താൻ ഒരു ഡിജിറ്റൽ ഇടപാടിന് 17.70 രൂപ ഈടാക്കി കൊണ്ടായിരുന്നു ഇത് ചെയ്തെന്നും പഠനത്തില്‍ പറയുന്നു.

English summary

SBI has collects Rs 300 crore from zero balance account holders over the last five years:Study

SBI has collects Rs 300 crore from zero balance account holders over the last five years:Study
Story first published: Sunday, April 11, 2021, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X