എസ്‌ബി‌ഐ ഭവന വായ്പ പലിശ നിരക്ക് ഉയർത്തി, പുതിയ നിരക്ക് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള ഭവന വായ്പാ പലിശ നിരക്കുകൾ മായി 30 ബേസിസ് പോയിൻറ് വരെ ഉയർത്തി. മറ്റ് ബാങ്കുകളും ഉടൻ നിരക്ക് ഉയർത്താൻ സാധ്യത. കൊറോണ വൈറസ് മഹാമാരിക്കിടെ വായ്പക്കാർക്കും റിയൽറ്റി സ്ഥാപനങ്ങൾക്കും വായ്പാ അപകടസാധ്യത വർദ്ധിക്കുന്നതിന്റെ വിപണി സൂചനകൾക്കിടയിലാണ് നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് എസ്ബിഐയുടെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. എസ്‌ബി‌ഐ ഈ നീക്കം നടത്തുന്നതോടെ മറ്റ് പല ബാങ്കുകളും ഇത് പിന്തുടരാൻ സാധ്യതയുണ്ട്.

മെയ് 1 മുതൽ
 

മെയ് 1 മുതൽ

എസ്‌ബി‌ഐ ബാഹ്യ ബെഞ്ച്മാർക്ക്-ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് 7.05 ശതമാനമായി നിലനിർത്തുന്നുണ്ടെങ്കിലും വിവിധ ഭവനവായ്പകളിലുടനീളം 30 ബേസിസ് പോയിൻറുകൾ‌ വരെ നിരക്ക്‌ ഉയർ‌ത്തിക്കൊണ്ടാണ് ഭവനവായ്പ നിരക്കിന്റെ വർദ്ധനവ്. വെബ്‌സൈറ്റിൽ ലഭ്യമായ വിവരമനുസരിച്ച് മെയ് 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതിയ വായ്പക്കാർക്ക് എസ്‌ബി‌ഐ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഭവനവായ്പയും വസ്തുവകകൾക്കെതിരായ വ്യക്തിഗത വായ്പയും റിവേഴ്സ് മോർട്ട്ഗേജും ഉൾപ്പെടെ വായ്പകൾ വാഗ്ദാനം ചെയ്യുന്നു.

കൊറോണ പ്രതിസന്ധി

കൊറോണ പ്രതിസന്ധി

പകർച്ചവ്യാധിയുടെയും തുടർന്നുള്ള രാജ്യവ്യാപക ലോക്ക്ഡൌണിന്റെയും പശ്ചാത്തലത്തിൽ, സാമ്പത്തിക പ്രവർത്തനങ്ങളിലും അതുപോലെ തന്നെ നിരവധി വ്യക്തികൾക്കും കമ്പനികൾക്കും വരുമാനത്തിൽ കനത്ത ഇടിവുണ്ടായിട്ടുണ്ട്. വായ്പയെടുക്കുന്നവർക്കും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കുമായി റിസ്ക്കിൽ ചില വർധനയുണ്ടെന്ന് സാമ്പത്തിക വിപണി സൂചിപ്പിക്കുന്നു. ഇത് ബാങ്ക് ഈടാക്കുന്ന ക്രെഡിറ്റ് റിസ്ക് പ്രീമിയത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ മാസം

കഴിഞ്ഞ മാസം

ഭവനവായ്പ നിരക്ക് 75 ബേസിസ് പോയിൻറ് കുറച്ച് ഒരു മാസത്തിന് ശേഷമാണ് എസ്‌ബി‌ഐയുടെ പുതിയ പരിഷ്കരണം. റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറുകൾ കുറയ്ക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചയുടനെ 2020 ഏപ്രിൽ 1 ന് ബാങ്ക് എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ്, റെപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് എന്നിവ പരിഷ്കരിച്ചിരുന്നു.

നിരക്ക് വർദ്ധനവ് ഇങ്ങനെ

നിരക്ക് വർദ്ധനവ് ഇങ്ങനെ

30 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് എസ്‌ബി‌ഐ 20 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്ക്, 2020 ഏപ്രിൽ ഒന്നിന് 7.20 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 30 ലക്ഷം രൂപയിൽ കൂടുതലുള്ള ഭവന വായ്പകളുടെ നിരക്ക് 75 ലക്ഷം രൂപ വരെ മുമ്പത്തെ 7.45 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായി ഉയർത്തി. മാക്‌സ്‌ഗെയ്ൻ ഭവനവായ്പ വിഭാഗത്തിൽ 30 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. 30 ലക്ഷം രൂപ വരെയുള്ള മാക്‌സ്‌ഗെയ്ൻ ഭവനവായ്പയുടെ ഫലപ്രദമായ നിരക്ക് 7.45 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി ഉയർത്തി.

വസ്തു പണയം

വസ്തു പണയം

വസ്തു പണയം വച്ചുള്ള വ്യക്തിഗത വായ്പയ്ക്കുള്ള പലിശ ബാങ്ക് 30 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. 2020 ഏപ്രിൽ ഒന്നിലെ 8.90 ശതമാനത്തിൽ നിന്ന് പലിശ നിരക്ക് 9.20 ശതമാനമായി ഉയർത്തി. ഒരു കോടി രൂപയ്ക്കും 2 കോടി വരെയും ഉള്ള വായ്പകൾക്ക് പലിശ നിരക്ക് 9.70 ശതമാനമാണ്. നേരത്തെ പലിശ 9.40 ശതമാനമായിരുന്നു.

English summary

SBI hikes interest rates on home loans | എസ്‌ബി‌ഐ ഭവന വായ്പ പലിശ നിരക്ക് ഉയർത്തി, പുതിയ നിരക്ക് അറിയാം

State Bank of India hiked home loan interest rates by 30 basis points. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X