അക്കൌണ്ടിൽ ബാലൻസില്ലാതെ എടിഎമ്മിൽ കയറിയാൽ, എസ്‌ബി‌ഐ വരിക്കാർ സൂക്ഷിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.‌ബി.‌ഐ) പുതിയ എടിഎം പിൻവലിക്കൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുത്തിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) sbi.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മെട്രോ നഗരങ്ങളിൽ, എസ്‌ബി‌ഐ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ 8 സൌജന്യ ഇടപാടുകൾ അനുവദിക്കും. ഇതിൽ കൂടുതലുള്ള ഓരോ ഇടപാടിനും ഉപഭോക്താക്കളിൽ നിന്ന് അധിക നിരക്ക് ഈടാക്കും.

 

സൌജന്യ ഇടപാടുകൾ

സൌജന്യ ഇടപാടുകൾ

എസ്‌ബി‌ഐ സാധാരണ സേവിംഗ്സ് അക്കൌണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ 8 സൌജന്യ ഇടപാടുകൾ അനുവദിക്കുന്നു. 5 എസ്‌ബി‌ഐ എടി‌എമ്മുകളിൽ‌ നിന്നും മറ്റേതെങ്കിലും ബാങ്കിന്റെ 3 എ‌ടി‌എമ്മുകളിൽ‌ നിന്നുമുള്ള സൌജന്യ ഇടപാടുകൾ‌ ഇതിൽ‌ ഉൾ‌പ്പെടുന്നു. നോൺ-മെട്രോ നഗരങ്ങൾക്ക് 10 സൌജന്യ എടിഎം ഇടപാടുകൾ ലഭിക്കും. അതിൽ 5 ഇടപാടുകൾ എസ്‌ബി‌ഐയിൽ നിന്നും 5 എണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും നടത്താം.

എസ്‌ബി‌ഐ അക്കൌണ്ടുകാരുടെ ശ്രദ്ധയ്ക്ക്; പുതിയ എ‌ടി‌എം പിൻ‌വലിക്കൽ നിയമങ്ങൾ‌ അറിഞ്ഞോ?

പരാജയപ്പെടുന്ന എടിഎം ഇടപാട്

പരാജയപ്പെടുന്ന എടിഎം ഇടപാട്

മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ഇടപാട് പരാജയപ്പെട്ടാൽ എസ്‌ബി‌ഐ 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഒ‌ടി‌പി ഉപയോഗിച്ച് പുതിയ രീതിയിൽ എസ്‌ബി‌ഐ എടി‌എം വഴി പണം പിൻവലിക്കാം.

എടിഎം ചാർജ്, മിനിമം ബാലൻസ് ഇളവുകൾ ഇന്ന് അവസാനിക്കും; നാളെ മുതൽ വീണ്ടും പഴയപടി

ഒടിപി രീതി

ഒടിപി രീതി

എല്ലാ എസ്‌ബി‌ഐ എ‌ടി‌എമ്മുകളിലുമുടനീളം 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കാൻ എസ്‌ബി‌ഐ ഒരു സുരക്ഷിത മാർഗം വാഗ്ദാനം ചെയ്യുന്നുണ്ട്. 2020 ജനുവരി 1 ന്‌ അവതരിപ്പിച്ച ഈ പുതിയ സൌകര്യം എ‌ടി‌എം കാർ‌ഡ്‌ഹോൾ‌ഡർ‌മാരെ എല്ലാ എസ്‌ബി‌ഐ എടി‌എമ്മുകളിലുടനീളം ഒറ്റത്തവണ പാസ്‌വേഡ് (ഒ‌ടി‌പി) സഹായത്തോടെ പണം പിൻവലിക്കാൻ അനുവദിക്കുന്നു. ഉപഭോക്താക്കളുമായി സുരക്ഷിതമായ ബാങ്കിംഗ് നടപടികൾക്കായുള്ള ചില ടിപ്പുകൾ കഴിഞ്ഞ ദിവസം ബാങ്ക് പങ്കിട്ടിരുന്നു. എടിഎം-കം-ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ ഒഴിവാക്കാൻ ഉപയോക്താക്കൾ എടിഎം ഇടപാടുകൾ പൂർണ്ണ സ്വകാര്യതയോടെ നടത്തണമെന്നാണ് എസ്‌ബി‌ഐ പറയുന്നത്.

പെൻഷൻകാർക്ക് എസ്‌ബി‌ഐയുടെ പെൻഷൻ സേവ വെബ്‌സൈറ്റ്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം, അറിയേണ്ടതെല്ലാം

English summary

SBI minimum balance rules and charge for failed ATM transactions | അക്കൌണ്ടിൽ ബാലൻസില്ലാതെ എടിഎമ്മിൽ കയറിയാൽ, എസ്‌ബി‌ഐ വരിക്കാർ സൂക്ഷിക്കുക

SBI will charge Rs 20 and GST if the transaction fails due to insufficient balance. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X