ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി പണം പിന്‍വലിക്കാനാകില്ല; സൗകര്യം മരവിപ്പിച്ച് എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി മുതല്‍ പണം പിന്‍വലിക്കാന്‍ ആകില്ല. എസ്ബിഐ ഈ സൗകര്യം മരവിപ്പിച്ചു. താല്‍ക്കാലികമായിട്ടാണ് നടപടി എന്നാണ് വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സൗകര്യമുള്ള എടിഎം ഡെപ്പോസിറ്റ് മെഷീനുകളുണ്ട്. ഇവയില്‍ പലയിടത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തി. വിഷയം പഠിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐയുടെ ഐടി വിഭാഗം.

 
ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് ഇനി പണം പിന്‍വലിക്കാനാകില്ല; സൗകര്യം മരവിപ്പിച്ച് എസ്ബിഐ

സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇനി ഇത്തരം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കൂ. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രധാന ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ ബ്രാഞ്ചുകളില്‍ വൈകാതെ എത്തും. കേന്ദ്രീകൃത സൗകര്യമായതിനാല്‍ തീരുമാനം വന്ന പശ്ചാത്തലത്തില്‍ തന്നെ എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള അവസരം ഇല്ലാതായി.

തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ബിഐ. ഈ വെല്ലുവിളി പരിഹരിക്കാനാണ് ആദ്യ പരിഗണന. അതിന് ശേഷമേ തുടര്‍ തീരുമാനങ്ങളുണ്ടാകൂ. പല ഇടങ്ങളിലും എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ഒപ്ഷന്‍ വളരെ ആശ്വാസമായിരുന്നു. ചില എടിഎം കൗണ്ടറുകളില്‍ പണം ഇല്ലെങ്കിലും ഇത്തരം കൗണ്ടറുകളില്‍ എപ്പോഴും പണം ലഭ്യമായിരുന്നു. ഈ സൗകര്യമാണ് പുതിയ ഉത്തരവോടെ താല്‍ക്കാലികമാണെങ്കിലും റദ്ദാക്കപ്പെട്ടിരിക്കുന്നത്.

Read more about: sbi atm എസ്ബിഐ
English summary

SBI Money Withdrawal fecality from ATM Deposit Machine temporally stopped

SBI Money Withdrawal fecality from ATM Deposit Machine temporally stopped
Story first published: Saturday, June 19, 2021, 19:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X