ദില്ലി: ഭവന നിർമാണത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ പ്രഖ്യാപിച്ച് എസ്ബിഐ.
ബുധനാഴ്ചയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന നിർമ്മാണത്തിന് പ്രതിവർഷം 6.80 ശതമാനം വരെ പലിശ നിരക്കിൽ ഭവന വായ്പ നൽകാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. എസ്ബിഐ അംഗീകരിച്ച പ്രോജക്ടുകളിൽ ഭവനവായ്പ ലഭിക്കുന്ന ഉപഭോക്താക്കൾക്കായി 2021 മാർച്ച് വരെ പ്രോസസ്സിംഗ് ഫീസ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐയാണ് ഭവനവായ്പ വിഭാഗത്തിൽ, രാജ്യത്തെ ഏറ്റവുമധികം വായ്പ നൽകുന്നത്. 34 ശതമാനം വിപണി വിഹിതം നൽകുന്നത്.
ഉപഭോക്താക്കൾക്ക് വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി മറ്റ് നിരവധി തീമുകളിൽ പ്രവർത്തിക്കുന്നതായും എസ്ബിഐ വ്യക്തമാക്കി. ഭവനവായ്പ ബിസിനസ്സിന്റെ വികസനം, വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള പരിഷ്കരിച്ച അനലിറ്റിക്സ്, ഉപഭോക്താക്കൾക്കായി ഭവനവായ്പയ്ക്ക് വേണ്ടിയുള്ള യാത്രകൾ കുറച്ചുകൊണ്ടുവരിക, ഭവനവായ്പ ഉപഭോക്താക്കളുമായുള്ള പോസ്റ്റ്-ഡിസർബൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പ്രധാൻ മന്ത്രി ആവാസ് യോജന സബ്സിഡി നടപ്പിലാക്കുന്നതിനായി
ഭവന, നഗരവികസന മന്ത്രാലയം അംഗീകരിച്ച സെൻട്രൽ നോഡൽ ഏജൻസിയായി ഏക ബാങ്ക് എസ്ബിഐയാണ്. 2020 ഡിസംബർ വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഎംഎവൈ എസ്ബിഐ പ്രകാരം 1,94,582 ഭവന വായ്പകളാണ് അനുവദിച്ചത്. 2022 ഓടെ എല്ലാവർക്കും വീട് നിർമ്മാണം എന്ന സർക്കാരിന്റെ പ്രധാന പദ്ധതിയെ പിന്തുണയ്ക്കുന്നതിനായാണ് പിഎംഎവൈ പ്രകാരം ഭവനവായ്പ തുടർച്ചയായി നൽകിക്കൊണ്ടിരിക്കുന്നതെന്നും ഫെബ്രുവരി 10 ന് പുറത്തിറക്കിയ പ്രസ്താവനയിൽ എസ്ബിഐ ചൂണ്ടിക്കാണിക്കുന്നു. പറയുന്നു.
അസംഘടിത മേഖലയിലെ എസ്ബിഐയുടെ കാൽപാടുകൾ പതിപ്പിക്കാൻ സഹായിക്കുന്ന ഭവന വായ്പകൾക്കായി ഒരു മാതൃക ആവിഷ്കരിക്കാൻ തയാറെടുക്കുകയാണെന്നും എസ്ബിഐ വ്യക്തമാക്കി. ഭവനവായ്പ ബിസിനസിൽ, എസ്ബിഐ 5 ട്രില്യൺ രൂപയിലെത്തിയത് ബാങ്കിന്റെ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ട എസ്ബിഐ ചെയർമാൻ ദിനേശ് ഖര പറഞ്ഞു, ഇത് ഒരു സുപ്രധാന നേട്ടമാണെന്നും ഈ അസാധാരണ നേട്ടം ഉപഭോക്താക്കളിൽ ബാങ്കിലുള്ള നിരന്തരമായ വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭവനവായ്പയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി എസ്ബിഐ വിവിധ ഡിജിറ്റൽ സംരംഭങ്ങൾക്കായി പ്രവർത്തിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.