എസ്‌ബി‌ഐയിൽ 2000 പേർക്ക് തൊഴിലവസരം; യോഗ്യത എന്ത്? അപേക്ഷിക്കേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബി‌ഐ) പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. നവംബർ 14 ദീപാവലി ദിവസമാണ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 4 വരെ അപേക്ഷ സമർപ്പിക്കാം. എസ്‌ബി‌ഐയുടെ വിവിധ ഓഫീസുകളിലായി 2000 പി‌ഒകളെ നിയമിക്കുന്നതിന് നവംബർ 13 ന് എസ്‌ബി‌ഐ പി‌ഒ 2020 വിജ്ഞാപനം പുറത്തിറക്കി. മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് നടപടികളാണുണ്ടാകുക.

എസ്‌ബി‌ഐ പി‌ഒ റിക്രൂട്ട്മെന്റ് 2020: യോഗ്യതാ മാനദണ്ഡം
 

എസ്‌ബി‌ഐ പി‌ഒ റിക്രൂട്ട്മെന്റ് 2020: യോഗ്യതാ മാനദണ്ഡം

പ്രിലിമിനറി, മെയിൻ, അവസാന ഘട്ട ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾക്ക് ശേഷമാകും നിയമനം. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിൽ പ്രവർത്തിക്കാനുള്ള അവസരം ഇതാ. എസ്‌ബി‌ഐയിൽ പ്രൊബേഷണറി ഓഫീസർമാരെ ആവശ്യമുണ്ട് എന്ന് എസ്‌ബി‌ഐ ട്വീറ്റ് ചെയ്തു. അപേക്ഷകരുടെ പ്രായപരിധി 01.04.2020 വരെ 21 വയസ് മുതൽ 30 വയസ്സ് വരെ ആയിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദധാരിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. ഇന്റർവ്യൂവിനായി വിളിച്ചാൽ, ബിരുദ പരീക്ഷയിൽ പാസായതിന്റെ തെളിവ് 01.07.2020ലോ ഉള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും താൽക്കാലികമായി അപേക്ഷിക്കാം. ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കേഷൻ ഉള്ളവർക്കും അപേക്ഷിക്കാം.

എസ്‌ബി‌ഐ വിഭാഗം തിരിച്ചുള്ള പി‌ഒ ഒഴിവുകൾ

എസ്‌ബി‌ഐ വിഭാഗം തിരിച്ചുള്ള പി‌ഒ ഒഴിവുകൾ

  • എസ്‌സി- 300
  • എസ്ടി- 150
  • ഒബിസി- 540
  • ഇഡബ്ല്യൂഎസ്- 200
  • ജനറൽ- 810
  • ആകെ - 2000
എസ്‌ബി‌ഐ പി‌ഒ 2020 പരീക്ഷാ ഷെഡ്യൂൾ

എസ്‌ബി‌ഐ പി‌ഒ 2020 പരീക്ഷാ ഷെഡ്യൂൾ

  • പ്രിലിംസ് പരീക്ഷ 2020 ഡിസംബർ 31 നും 2021 ജനുവരി 2, 4, 5 തീയതികളിലും നടത്തും
  • മെയിൻ പരീക്ഷ 2021 ജനുവരി 29 ന് നടത്തും.

എസ്ബിഐ എടിഎം കാർഡ് കൈയിലുണ്ടോ? ഒരു ദിവസം അക്കൌണ്ടിൽ നിന്ന് എത്ര രൂപ പിൻവലിക്കാം?

എസ്‌ബി‌ഐ പി‌ഒ 2020 പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ്

എസ്‌ബി‌ഐ പി‌ഒ 2020 പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ്

എസ്‌ബി‌ഐ പി‌ഒ 2020 പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് വിഭാഗങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ജനറൽ / ഒബിസി വിഭാഗത്തിന് ഇത് 750 രൂപയാണ് ഫീസ്. എസ്‌സി/എസ്ടിയും വിഭാഗത്തിന് ഫീസ് നൽകേണ്ടതില്ല. ഓൺലൈനിൽ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. മറ്റൊരു ആപ്ലിക്കേഷൻ മോഡും സ്വീകരിക്കില്ല.

അടുത്ത ആറുമാസങ്ങള്‍ക്കുള്ളില്‍‌ 43% സ്ത്രീകളെ നിയമിക്കുെമന്ന് എംഎസ്എംഇകളും സ്റ്റാര്‍‌ട്ടപ്പുകളും

എസ്‌ബി‌ഐ പി‌ഒ ശമ്പളം

എസ്‌ബി‌ഐ പി‌ഒ ശമ്പളം

ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, എസ്‌ബി‌ഐ പ്രൊബേഷണറി ഓഫീസർമാരുടെ പ്രാരംഭ അടിസ്ഥാന ശമ്പളം 27,620 രൂപയാണ്. നാല് അഡ്വാൻസ് ഇൻക്രിമെന്റുകൾ ലഭിക്കും. ഡിഎ, സിസിഎ, എച്ച്ആർഡി തുടങ്ങി വിവിധ ആനുകൂല്യങ്ങൾക്ക് ജോലി ലഭിക്കുന്നവർ അർഹരാണ്. ജോലി ലഭിച്ചാൽ ബാങ്കുമായി രണ്ട് വർഷത്തെ ബോണ്ട് ഉണ്ടായിരിക്കും.

ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

അപേക്ഷകർ ബാങ്കിന്റെ ‘കരിയർ' വെബ്‌സൈറ്റ് അല്ലെങ്കിൽ എസ്‌ബി‌ഐ വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷന് ശേഷം ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ആവശ്യമായ അപേക്ഷാ ഫീസ് ഓൺലൈൻ മോഡ് വഴി അടയ്ക്കണം.

18 ലക്ഷം രൂപ ശമ്പളമുള്ള വീട്ടുജോലി... കൂടെ കൊട്ടാരജീവിതവും! ഇംഗ്ലീഷും കണക്കും അറിയണം

English summary

SBI PO Recruitment 2020: 2000 Jobs; Know The Qualifications And Other Details | എസ്‌ബി‌ഐയിൽ 2000 പേർക്ക് തൊഴിലവസരം; യോഗ്യത എന്ത്? അപേക്ഷിക്കേണ്ടത് എങ്ങനെ?

State Bank of India (SBI) is looking for candidates for the post of Probationary Officer. Read in malayalam.
Story first published: Monday, November 16, 2020, 12:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X