ഹോം ലോണ്‍ സെഗ്മെന്റില്‍ റെക്കോര്‍ഡ് നേട്ടവുമായി എസ്ബിഐ... 5 ട്രില്യണ്‍ മാര്‍ക്ക് മറികടന്നു!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അഞ്ച് ട്രില്യണ്‍ രൂപ എന്ന് പറഞ്ഞാല്‍ അത് എത്ര രൂപയായിരിക്കും എന്ന് ഊഹിച്ചിട്ടുണ്ടോ. പേപ്പറില്‍ എഴുതാന്‍ തുടങ്ങിയാല്‍ ഒരുപക്ഷേ, കുഴങ്ങിപ്പോകും. ഒരു ട്രില്യണ്‍ രൂപ എന്ന് പറഞ്ഞാല്‍ ഒരു ലക്ഷം കോടി രൂപയാണ്.

പറഞ്ഞുവരുന്നത് എസ്ബിഐ യുടെ ഭവന വായ്പകളെ കുറിച്ചാണ്. എസ്ബിഐ ഭവന വായ്പകള്‍ അഞ്ച് ട്രില്യണ്‍ രൂപ മാര്‍ക്ക് മറികടന്നു എന്നാണ് വാര്‍ത്ത. എത്രത്തോളം വലിയ നേട്ടമാണ അത് എന്ന് ഊഹിക്കാമല്ലോ. മറ്റ് വിശദാംശങ്ങള്‍ നോക്കാം...

 ഒന്നാമന്‍മാര്‍
 

ഒന്നാമന്‍മാര്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നാണ് എസ്ബിഐ. അതുപോലെ തന്നെയാണ് ഹോം ലോണുകളുടെ കാര്യത്തിലും- എസ്ബിഐ തന്നെയാണ് ഒന്നാമത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഇപ്പോള്‍ ഹോം ലോണ്‍ സെഗ്മെന്റില്‍ പിന്നിട്ടിരിക്കുന്നത്.

ലക്ഷ്യം അതിലും വലുത്

ലക്ഷ്യം അതിലും വലുത്

ഇപ്പോള്‍ അഞ്ച് ട്രില്യണ്‍ മാര്‍ക്ക് ആണല്ലോ എസ്ബിഐ ഹോം ലോണുകളുടെ കാര്യത്തില്‍ മറികടന്നിരിക്കുന്നത്. 2024 ല്‍ ലക്ഷ്യം വക്കുന്നത് ഇതിലും വലിയ ടാര്‍ഗറ്റ് ആണ്. 2024 സാ-2015 സാമ്പത്തിക വര്‍ഷത്തില്‍ എയുഎം(അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) ഏഴ് ട്രില്യണ്‍ രൂപ മാര്‍ക്ക് മറികടക്കുക എന്നതാണ് ലക്ഷ്യം.

കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച

കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച

എസ്ബിഐയുടെ റിയല്‍ എസ്റ്റേറ്റ് ആന്റ് ഹൗസിങ് ബിസിനസ് യൂണിറ്റ് (ആര്‍ഇഎച്ച്ബിയു) കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഞ്ചിരട്ടിയിലേറെ വളര്‍ച്ചയാണ് സ്വന്തമാക്കിയത്. 2011 ല്‍ എയുഎം 89,000 കോടി ആയിരുന്നു. ഇപ്പോള്‍ 2021 എത്തിയപ്പോള്‍ അത് അഞ്ച് ട്രില്യണ്‍ രൂപയായി വര്‍ദ്ധിച്ചു.

കൊവിഡ് കാലത്തും

കൊവിഡ് കാലത്തും

കൊവിഡ് പടര്‍ന്നുപിടിച്ചതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല രാജ്യമെമ്പാടും ശരിക്കും പ്രതിസന്ധിയില്‍ ആയിരുന്നു. എന്നാല്‍ അതൊന്നും എസ്ബിഐയുടെ റിയല്‍ എസ്റ്റേറ്റ് ആന്റ് ഹൗസിങ് ബിസിനസ് യൂണിറ്റിനെ ബാധിച്ചില്ലെന്ന് വേണം പറയാന്‍. സമാനതകളില്ലാത്ത വളര്‍ച്ചയാണ് ഈ കാലയളവിലും ഹോം ലോണ്‍ മേഖലയില്‍ എസ്ബിഐ നേടിയത്.

ഡിസംബറില്‍ നേടിയത്

ഡിസംബറില്‍ നേടിയത്

2020 ഡിസംബറില്‍ ഗംഭീര വളര്‍ച്ചയ്ക്കായിരുന്നു ഹോം ലോണ്‍ മേഖലയില്‍ എസ്ബിഐ സാക്ഷ്യം വഹിച്ചത്. സോഴ്‌സിങ്, സാങ്ഷന്‍സ്, ഡിസ്‌ബേഴ്‌സ്‌മെന്റ്‌സ് തുടങ്ങി എല്ലാ മേഖലയിലും വലിയ വളര്‍ച്ചയാണ് നേടിയത്. ഒരുപക്ഷേ, എസ്ബിഐയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വളര്‍ച്ച.

പുത്തന്‍ പദ്ധതി

പുത്തന്‍ പദ്ധതി

ഇതിനിടെ ഹോം ലോണ്‍ സേവനങ്ങള്‍ കുറച്ചുകൂടി എളുപ്പത്തില്‍ ജനങ്ങളിലേക്കെത്താന്‍ എസ്ബിഐ മറ്റൊരു പദ്ധതിയും തുടങ്ങി. പുതിയ ഭവന വായ്പാ കസ്റ്റമേഴ്‌സിനെ ലക്ഷ്യം വച്ചായിരുന്നു ഇത്. ഒറ്റ മിസ്ഡ് കോളില്‍ ഹോം ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതാണ് പദ്ധതി. 7208933140 എന്ന നമ്പറില്‍ ആണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്.

ഉപഭോക്താക്കളുടെ വിശ്വാസം

ഉപഭോക്താക്കളുടെ വിശ്വാസം

ഇപ്പോള്‍ സ്വന്തമാക്കിയത് അഭിമാനാര്‍ഹമായ നേട്ടമാണെന്നാണ് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പ്രതികരിച്ചത്. ഉപഭോക്താക്കള്‍ക്ക് ബാങ്കില്‍ ഉള്ള വിശ്വാസ്യതയുടെ തെളിവാണിത് എന്നും അദ്ദേഹം പ്രതികരിച്ചു.

ഹോം ലോണുകള്‍ പലവിധം

ഹോം ലോണുകള്‍ പലവിധം

ഉപഭോക്താക്കള്‍ക്കനുസരിച്ച് പലവിധത്തിലുള്ള ഹോം ലോണുകള്‍ ആണ് എസ്ബിഐ പ്രദാനം ചെയ്യുന്നത്. റെഗുലര്‍ ഹോം ലോണ്‍, എസ്ബിഐ പ്രിവിലേജ് ഹോം ലോണ്‍, എസ്ബിഐ ശൗര്യ ഹോം ലോണ്‍, എസ്ബിഐ മാക്‌സ് ഗെയിന്‍ ഹോം ലോണ്‍, എസ്ബിഐ സ്മാര്‍ട്ട് ഹോം, എസ്ബിഐ എന്‍ആര്‍ഐ ഹോം ലോണ്‍, എസ്ബിഐ ഫ്‌ലെക്‌സി പേ ഹോം ലോണ്‍, എസ്ബിഐ ഹെര്‍ഖര്‍ ഹോം ലോണ്‍ തുടങ്ങിയവയാണ് അവ.

English summary

SBI reaches 5 Trillion Rupee mark in Home Loan segment | ഹോം ലോണ്‍ സെഗ്മെന്റില്‍ റെക്കോര്‍ഡ് നേട്ടവുമായി എസ്ബിഐ... 5 ട്രില്യണ്‍ മാര്‍ക്ക് മറികടന്നു!

SBI reaches 5 Trillion Rupee mark in Home Loan segment
Story first published: Wednesday, February 10, 2021, 20:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X