എടിഎമ്മിൽ കയറുന്നവ‍‍ർ സൂക്ഷിക്കുക, എസ്‌ബി‌ഐയുടെ 10 എ‌ടി‌എം സുരക്ഷാ മന്ത്രങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താക്കൾക്ക് അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ചില മാർഗങ്ങളെക്കുറിച്ച് ടിപ്പുകൾ നൽകി. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഉപഭോക്താക്കളുമായി സുരക്ഷിത ബാങ്കിംഗ് രീതികളുടെ ചില മാ‍‍ർ​ഗങ്ങളാണ് പങ്കിട്ടിരിക്കുന്നത്. എടിഎം-കം-ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ ഒഴിവാക്കാൻ ഉപയോക്താക്കൾ എടിഎം ഇടപാടുകൾ പൂർണ്ണമായും സ്വകാര്യതയോടെ നടത്തണമെന്നാണ് എസ്‌ബി‌ഐ ശുപാർശ ചെയ്തിരിക്കുന്നത്. എസ്‌ബി‌ഐയുടെ ട്വീറ്റിലെ ചില പ്രധാന കാര്യങ്ങൾ ഇതാ..

കാ‍ർ‍ഡ് വിശദാംശങ്ങൾ
 

കാ‍ർ‍ഡ് വിശദാംശങ്ങൾ

  • എടിഎം അല്ലെങ്കിൽ പി‌ഒ‌എസ് മെഷീനിൽ എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ കീപാഡ് കവർ ചെയ്യാൻ നിങ്ങളുടെ കൈ ഉപയോഗിക്കുക.
  • നിങ്ങളുടെ പിൻ, കാർഡ് വിശദാംശങ്ങൾ ഒരിക്കലും ആരുമായും പങ്കിടരുത്.
  • നിങ്ങളുടെ കാർഡിൽ ഒരിക്കലും പിൻ എഴുതരുത്.
  • നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ അല്ലെങ്കിൽ പിൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ, ഇമെയിലുകൾ അല്ലെങ്കിൽ കോളുകൾ എന്നിവയോട് പ്രതികരിക്കരുത്.

എടിഎം ചാർജ്, മിനിമം ബാലൻസ് ഇളവുകൾ ഇന്ന് അവസാനിക്കും; നാളെ മുതൽ വീണ്ടും പഴയപടി

ഇടപാടുകൾ സുരക്ഷിതമാക്കുക

ഇടപാടുകൾ സുരക്ഷിതമാക്കുക

  • നിങ്ങളുടെ ജന്മദിനം, ഫോൺ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ എന്നിവയിൽ നിന്നുള്ള നമ്പർ നിങ്ങളുടെ പിൻ ആയി ഉപയോഗിക്കരുത്
  • നിങ്ങളുടെ ഇടപാട് രസീത് ഒന്നുകിൽ സൂക്ഷിക്കുക, അല്ലെങ്കിൽ മറ്റുള്ളവ‍‍ർക്ക് ലഭിക്കാത്ത വിധം നശിപ്പിച്ച് കളയുക.
  • നിങ്ങളുടെ ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് ഒളി ക്യാമറകൾ ഉണ്ടോയെന്ന് തിരയുക
  • എടി‌എം അല്ലെങ്കിൽ‌ പി‌ഒ‌എസ് മെഷീൻ ഉപയോഗിക്കുമ്പോൾ കീപാഡ് കൃത്രിമത്വം, ഹീറ്റ് മാപ്പിംഗ് തുടങ്ങിയ കാര്യങ്ങൾ സൂക്ഷിക്കുക.

എടിഎമ്മിൽ നിന്ന് കാശ് പിൻവലിക്കൽ: ജൂലൈ 1 മുതൽ പുതിയ മാറ്റം, അറിയേണ്ട കാര്യങ്ങൾ

സൈൻ അപ്പ്

സൈൻ അപ്പ്

  • നിങ്ങളുടെ പിന്നിൽ നിന്ന് ആരെങ്കിലും നിങ്ങളുടെ പിൻ നമ്പ‍ർ മോഷ്ടിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക
  • ഇടപാട് അലേർട്ടുകൾക്കായി സൈൻ അപ്പ് ചെയ്യുന്നത് ഉറപ്പാക്കുക.

ഓൺലൈൻ തട്ടിപ്പ്; നിങ്ങളുടെ എസ്‌ബി‌ഐ നെറ്റ് ബാങ്കിംഗ് സേവനം ലോക്കുചെയ്യുന്നത് എങ്ങനെ?

ഒടിപി സംവിധാനം

ഒടിപി സംവിധാനം

എസ്ബിഐ എടിഎമ്മുകളിൽ ഇടപാട് കൂടുതൽ സുരക്ഷിതമാക്കാൻ ബാങ്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം ആരംഭിച്ചു. 2020 ജനുവരി 1 ന് അവതരിപ്പിച്ച ഈ പുതിയ സൗകര്യം എടിഎം കാർഡ് ഉടമകളെ ഒറ്റത്തവണ പാസ്‌വേഡിന്റെ (ഒടിപി) സഹായത്തോടെ പണം പിൻവലിക്കാൻ അനുവദിക്കുന്നു. രാത്രി 8 മുതൽ രാവിലെ 8 വരെ എല്ലാ എസ്‌ബി‌ഐ എടിഎമ്മുകളിലുമുള്ള അനധികൃത ഇടപാടുകളിൽ നിന്ന് സ്വയം രക്ഷിക്കാൻ ഇത് സഹായിക്കും. കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത്, ജൂൺ 30 വരെ മൂന്ന് മാസത്തേക്ക് എടിഎം സർവീസ് ചാർജുകൾ എഴുതിത്തള്ളുമെന്ന് എസ്ബിഐ പ്രഖ്യാപിച്ചിരുന്നു.

English summary

SBI's 10 ATM Security Mantras for secure atm transaction |.എടിഎമ്മിൽ കയറുന്നവ‍‍ർ സൂക്ഷിക്കുക, എസ്‌ബി‌ഐയുടെ 10 എ‌ടി‌എം സുരക്ഷാ മന്ത്രങ്ങൾ ഇതാ..

SBI has given customers tips on some ways to keep their money safe. Read in malayalam.
Story first published: Wednesday, August 12, 2020, 15:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X