എസ്ബിഐ എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു, ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 40 ബേസിസ് പോയിൻറ് (ബി‌പി‌എസ്) കുറച്ചു. ഒരു മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ നിരക്ക് കുറയ്ക്കലാണ്. ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ ഇന്ന് മുതൽ (മെയ് 27) പ്രാബല്യത്തിൽ വരും. എസ്‌ബി‌ഐ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2 കോടിയിലോ അതിൽ കൂടുതലോ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 50 ബിപിഎസ് വരെ എസ്‌ബി‌ഐ കുറച്ചു.

പുതിയ പലിശ നിരക്കുകൾ
 

പുതിയ പലിശ നിരക്കുകൾ

2 കോടിയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് എസ്‌ബി‌ഐ വാഗ്ദാനം ചെയ്യുന്ന പരമാവധി പലിശ 3% ആണ്. ഈ വിഭാഗത്തിന് കീഴിലുള്ള പുതിയ നിരക്കുകളും ഇന്ന് മുതൽ ബാധകമാണ്. ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്‌ബി‌ഐ എഫ്ഡിക്ക് ഇപ്പോൾ 2.9 ശതമാനം ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.9% പലിശയാണ് ലഭിക്കുക. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 4.4 ശതമാനം പലിശ ലഭിക്കും.

ഒരു വർഷത്തിന് മുകളിൽ കാലാവധി

ഒരു വർഷത്തിന് മുകളിൽ കാലാവധി

1 വർഷം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 5.1% പലിശ നൽകും. 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് 5.3 ശതമാനവും 5 വർഷവും 10 വർഷവും വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനം പലിശയും ലഭിക്കും.

ബാങ്കിൽ കാശ് നിക്ഷേപിച്ചിട്ട് ഇനി എന്തുകാര്യം? എസ്ബിഐ എഫ്ഡി പലിശ നിരക്കുകൾ കുത്തനെ കുറച്ചു

മുതിർന്ന പൌരന്മാർക്ക്

മുതിർന്ന പൌരന്മാർക്ക്

മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബി‌ഐയുടെ ഏറ്റവും പുതിയ എഫ്ഡി പലിശനിരക്കും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. മുതിർന്ന പൗരന്മാർക്ക് എസ്‌ബി‌ഐ എല്ലാ കാലാവധികളിലും സാധാരണ നൽകുന്നതിനേക്കാൾ 50 ബി‌പി‌എസ് അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ 3.4 ശതമാനം മുതൽ 6.2 ശതമാനം വരെ പലിശ ലഭിക്കും.

മുതിർന്ന പൌരന്മാർക്ക് ലഭിക്കുന്ന പലിശ

മുതിർന്ന പൌരന്മാർക്ക് ലഭിക്കുന്ന പലിശ

  • 7 ദിവസം മുതൽ 45 ദിവസം വരെ - 3.4%
  • 46 ദിവസം മുതൽ 179 ദിവസം വരെ - 4.4%
  • 180 ദിവസം മുതൽ 210 ദിവസം വരെ - 4.9%
  • 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.9%
  • 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ - 5.6%
  • 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ - 5.6%
  • 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ - 5.8%
  • 5 വർൽം മുതൽ 10 വർഷം വരെ - 6.2%
ഈ മാസം ആദ്യം

ഈ മാസം ആദ്യം

മെയ് 12 ന് എസ്‌ബി‌ഐ എഫ്ഡി പലിശ നിരക്ക് 20 ബി‌പി‌എസ് കുറച്ചിരുന്നു. മാർച്ചിൽ, എസ്‌ബി‌ഐ മാർച്ച് 28 മുതൽ പ്രാബല്യത്തിൽ വരുന്ന എഫ്ഡി പലിശനിരക്ക് 20-50 ബി‌പി‌എസ് കുറച്ചിരുന്നു. മാർച്ച് 10 നും ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് കുറച്ചിരുന്നു.

എസ്ബിഐയിൽ വീണ്ടും വായ്പ തട്ടിപ്പ്; 411 കോടി രൂപ വായ്പയെടുത്ത് 3 പേർ രാജ്യം വിട്ടു

എസ്‌ബി‌ഐ വീ കെയർ

എസ്‌ബി‌ഐ വീ കെയർ

മുതിർന്ന പൗരന്മാർക്കായി എസ്‌ബി‌ഐ പ്രത്യേക 'എസ്‌ബി‌ഐ വീ കെയർ' എഫ്ഡി സ്കീം പ്രഖ്യാപിച്ചിരുന്നു. അതിൽ ബാങ്ക് 30 ബിപിഎസ് അധിക പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 50 ബി‌പി‌എസിനു പുറമെയാണിത്. മുതിർന്ന പൗരന്മാർക്കുള്ള ഈ പ്രത്യേക പദ്ധതി അഞ്ച് വർഷത്തിന് മുകളിലുള്ള നിക്ഷേപത്തിനാണ് ബാധകമാകുക. 2020 സെപ്റ്റംബർ 30 വരെ ഈ നിക്ഷേപ പദ്ധതിയിൽ ഉപഭോക്താക്കൾക്ക് ചേരാവുന്നതാണ്.

എസ്‌ബി‌ഐ ഭവന വായ്പ പലിശ നിരക്ക് ഉയർത്തി, പുതിയ നിരക്ക് അറിയാം

English summary

SBI slashed interest rates on FD, for the second time in a month | എസ്ബിഐ എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു, ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ

State Bank of India (SBI) has reduced the interest rate on fixed deposits by 40 basis points from today. Read in malayalam.
Story first published: Wednesday, May 27, 2020, 14:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X