പൊതുസ്ഥലങ്ങളിൽ നിന്ന് ഫോൺ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുസ്ഥലങ്ങളിലെ ചാർജിംഗ് സ്‌റ്റേഷനുകളിൽ നിന്ന് മൊബൈൽ ചാർജ്ജ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ പൊതു ചാർജിംഗ് സ്റ്റേഷനുകളിലെ യുഎസ്‌ബി വഴി ഫോൺ ചാർജുചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന് സേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. നിങ്ങളുടെ ഫോണിൽ നിന്ന് പ്രധാനപ്പെട്ടതും സെൻ‌സിറ്റീവുമായ ഡാറ്റ കവർന്നെടുക്കാൻ തട്ടിപ്പുകാർക്ക് ഇതിലൂടെ അവസരം ലഭിക്കും. ഇത്തരം സ്ഥലങ്ങളിലെ യുഎസ്‌ബി പോർട്ടലുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ സ്‌മാർട്ട് ഫോണുകളിലേക്ക് മാൽവെയറുകൾ കയറാനുള്ള സാധ്യതകൾ കൂടുതലാണ്. അത് ഉപയോഗിച്ച് ഹാക്കർമാർക്ക് നിങ്ങളുടെ ഫോണുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നും എസ്‌ബിഐ മുന്നറിയിപ്പ് നൽകി.

 

ജ്യൂസ് ജാക്കിംഗ്

ഹാക്കർമാർക്ക് സ്വന്തം ഫോണുകളിൽ നിന്ന് അല്ലെങ്കിൽ ലാപ്‌ടോപ്പുകളിൽ നിന്ന് യുഎസ്‌ബി പോർട്ട് വഴി ചാർജിംഗ് സ്‌റ്റേഷനുകളിലെ ഹാർഡ്‌വെയറുകളിലേക്ക് മാൽവെയർ പ്രോഗ്രാമുകൾ അയയ്‌ക്കാൻ സാധിക്കും. അതിലൂടെ ഈ സ്‌റ്റേഷനുകളിൽ യുഎസ്‌ബി വഴി കണക്‌റ്റു ചെയ്യുന്ന സ്‌മാർട്ട്ഫോണുകളിലേക്ക് മൽവെയറുകൾ കടക്കുന്നു. ഇതിലൂടെ നിങ്ങളുടെ ഫോണുകളിൽ നിന്ന് ഹാക്കർമാർക്ക് പാസ്‌വേഡ് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്താൻ കഴിയും. കൂടാതെ യുഎസ്ബി കേബിളിന്റെ അവസാന ഭാഗം ഹാക്കുചെയ്യുന്ന ഹാക്കർമാരുമുണ്ട്. ഇങ്ങനെ ഹാക്ക്‌ചെയ്‌ത ശേഷം അത് ചാർജിംഗ് ഡോക്കിലേക്ക് പ്ലഗിൻ ചെയ്ത് വയ്ക്കുന്നു. ചാർജിംഗിന് വരുന്ന ആളുകൾ സ്വന്തം യുഎസ്ബി കേബിൾ ഉപയോഗിക്കുന്നതിന് പകരം ഹാക്കറിന്റെ കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുമ്പോൾ മാൽവെയറുകൾ സ്മാർട്ട്ഫോണുകളിലേക്ക് പ്രവേശിക്കുന്നു.

പൊതുസ്ഥലങ്ങളിൽ നിന്ന് ഫോൺ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എസ്ബിഐ

ജ്യൂസ് ജാക്കിംഗിൽ നിന്ന് ഫോൺ സംരക്ഷിക്കുന്നതിനുള്ള ടിപ്പുകൾ-

1. എപ്പോഴും നിങ്ങളുടെ തന്നെ ചാർജിംഗ് കേബിളുകൾ കൈയിൽ കരുതുക

2. ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് നേരിട്ട് ചാർജ് ചെയ്യുക

3. യാത്രകളിൽ ചാർജ്ജ് ചെയ്യാനായി എസി അഡാപ്റ്റർ ഉള്ള ചാർജറോ ഡാറ്റ കൈമാറ്റം ചെയ്യുന്നത് തടയുന്ന യുഎസ്‌ബി കേബിളോ ഉപയോഗിക്കുക.

Read more about: mobile മൊബൈൽ
English summary

പൊതുസ്ഥലങ്ങളിൽ നിന്ന് ഫോൺ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എസ്ബിഐ | sbi warned users to cautious when charging their phones public charging stations

sbi warned users to cautious when charging their phones public charging stations
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X