പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണോ? നേടാം 5 ശതമാനം കിഴിവ് — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; കേന്ദ്ര സര്‍ക്കാര്‍ വൈകാതെ പുതിയ പദ്ധതിയുമായി രംഗത്തുവരും. സംഭവമെന്തന്നല്ലേ? പൊളിക്കല്‍ നയത്തിന്റെ (സ്‌ക്രാപ്പേജ് പോളിസി) ഭാഗമായി പഴയ കാര്‍ കൊടുത്ത് പുതിയ കാര്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ക്ക് 5 ശതമാനം റിബേറ്റ് വൈകാതെ ലഭ്യമാവും. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ വാഹന നിര്‍മാണ കമ്പനികള്‍ വഴിയായിരിക്കും ഉപഭോക്താവിന് കിഴിവ് ലഭിക്കുക.

 

സ്ക്രാപ്പേജ് നയം

ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് പഴയ വാഹനങ്ങള്‍ക്കായി പൊളിക്കല്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള പാസഞ്ചര്‍ വാഹനങ്ങളും ഉപേക്ഷിക്കാന്‍ പുതിയ നയം ജനങ്ങളെ പ്രേരിപ്പിക്കും. നിര്‍ദ്ദിഷ്ട കാലാവധി പിന്നിടുന്ന വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കാന്‍ ഉടമകള്‍ ബാധ്യസ്തരാണ്.

നികുതി

ഓട്ടോമാറ്റിക് സൗകര്യമുള്ള ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ വഴി ഈ വാഹനങ്ങള്‍ വിശദമായി പരിശോധിക്കപ്പെടും. ഒരു വാഹനം മൂന്നുതവണ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ പ്രസ്തുത വാഹനം നിര്‍ബന്ധമായും പൊളിക്കപ്പെടും. മാത്രമല്ല, പഴയ വാഹനം കൊണ്ടുനടക്കുന്നവരില്‍ നിന്ന് ഹരിതനികുതിയും മറ്റു അധിക നികുതികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കും.

കിഴിവ്

എന്തായാലും പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായാണ് കമ്പനികളുമായി സഹകരിച്ച് പുതിയ കാറുകള്‍ക്കു മറ്റു വാഹനങ്ങള്‍ക്കും അഞ്ച് ശതമാനം കിഴിവ് ഉറപ്പുവരുത്താന്‍ കേന്ദ്രം നീക്കം നടത്തുന്നത്.

പൊളിക്കല്‍ നയം പ്രകാരം സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം വരെയാണ് കാലാവധി. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും. കാലാവധി പൂര്‍ത്തിയായാല്‍ ഫിറ്റ്‌നസ് പരിശോധന നടത്താതെ വാഹനം പൊളിക്കാന്‍ വിട്ടുനല്‍കുന്നവര്‍ക്ക് മാത്രമേ കേന്ദ്രം അഞ്ച് ശതമാനം കിഴിവ് ഉറപ്പുവരുത്തുകയുള്ളൂ.

വിറ്റുവരവ്

പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ വാഹന വ്യവസായത്തിന്റെ വിറ്റുവരവ് 30 ശതമാനം വര്‍ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നിലവില്‍ 4.5 ലക്ഷം കോടി രൂപയാണ് വാഹന വ്യവസായം വിറ്റുവരവ് കണ്ടെത്തുന്നത്. ഇത് 10 ലക്ഷം കോടി രൂപയായി ഉയരും.

വാഹന ഘടകങ്ങളുടെ കയറ്റുമതിയിലും സ്‌ക്രാപ്പേജ് നയം സ്വാധീനം ചെലുത്തുമെന്ന് സൂചനയുണ്ട്. 1.45 ലക്ഷം കോടി രൂപയുടെ വാഹന ഘടകങ്ങളുടെ കയറ്റുമതി 3 ലക്ഷം കോടി രൂപയായി വര്‍ധിക്കാം. പൊളിക്കല്‍ നയം നിലവില്‍ വന്നാല്‍ അലൂമിനിയം, റബര്‍, പ്ലാസ്റ്റിക്, ഉരുക്ക് മുതലായ പൊളിക്കാനെത്തുന്ന വാഹനങ്ങളില്‍ നിന്നും വന്‍ തോതില്‍ സമാഹരിക്കപ്പെടും. വാഹന ഘടകങ്ങളുടെ നിര്‍മാണത്തിന് ഇവ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. ഇതുവഴി വാഹന ഘടകങ്ങളുടെ വില 30 മുതല്‍ 40 ശതമാനം വരെ കുറയുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.

Read more about: news
English summary

Scrappage Policy: Get 5 Per Cent Rebate For A New Car: Know The Details

Scrappage Policy: Get 5 Per Cent Rebate For A New Car: Know The Details. Read in Malayalam.
Story first published: Thursday, March 11, 2021, 11:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X