സ്വിഗ്ഗിയിൽ രണ്ടാം ഘട്ട പിരിച്ചുവിടൽ; 350 പേരെ കൂടി പിരിച്ചുവിട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19ന് ശേഷമുള്ള രണ്ടാം ഘട്ട തൊഴിൽ വെട്ടിക്കുറവുകളിൽ 350 പേരെ കൂടി ഫുഡ് ഡെലിവറി ആപ്ലിക്കേഷൻ സ്വിഗ്ഗി പിരിച്ചുവിട്ടു. പുന:സംഘടനയ്ക്ക് കൂടുതൽ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടെന്നും കമ്പനി അറിയിച്ചു. വിവിധ വിഭാഗങ്ങളിൽ 1100 ജീവനക്കാരെ വിട്ടയക്കുന്നതായി മെയ് മാസത്തിൽ സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിയ്ക്കിടെ വ്യവസായം ഇപ്പോഴും 50% വരെ വീണ്ടെടുത്തിട്ടുണ്ട്. എന്നിരുന്നാലും കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് 350 പേർക്കു കൂടി ജോലി നഷ്ടമാകുന്നത്.

 

പിരിച്ചുവിടൽ

പിരിച്ചുവിടൽ

മെയ് അവസാനത്തോടെ ആരംഭിച്ച പിരിച്ചുവിടൽ അവസാനിപ്പിക്കുകയാണ്. കൂടാതെ പുന:സംഘടനയ്ക്ക് പദ്ധതികളൊന്നുമില്ലെന്ന് സ്വിഗ്ഗി വ്യക്തമാക്കി. പിരിച്ചുവിടൽ പാക്കേജിൽ കാലാവധി അടിസ്ഥാനമാക്കി കുറഞ്ഞത് 3 മാസം മുതൽ 8 മാസം വരെയുള്ള ശമ്പളം ഉൾപ്പെടുന്നു. ചില ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഡിസംബർ 20 വരെ ആരോഗ്യ ഇൻഷുറൻസ്, സാങ്കേതികവും പ്രൊഫഷണൽതുമായ നൈപുണ്യ വികസനം, തൊഴിൽ പ്ലെയ്‌സ്‌മെന്റ്, കൗൺസിലിംഗ് സേവനങ്ങൾ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിരക്കുകള്‍ കൂട്ടി, സൊമാറ്റോയിലും സ്വിഗ്ഗിയിലും ഓര്‍ഡറുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു

കൊവിഡ് ആഘാതം

കൊവിഡ് ആഘാതം

ഭക്ഷ്യ വിതരണ ബിസിനസിനെ നിലവിലെ സ്ഥിതി സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇത് ഹ്രസ്വകാലത്തേക്ക് കൂടി തുടരുമെന്നും സ്വിഗ്ഗി സ്ഥാപകനും സിഇഒയുമായ ശ്രീഹർഷ മജെറ്റി മെയ് മാസത്തിൽ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞിരുന്നു. കോവിഡ് 19 ന്റെ ആഘാതം മൂലം ഏതാനും മാസങ്ങൾക്ക് മുമ്പ് തൊഴിലാളികളിൽ 13% പേരെ പിരിച്ചുവിടുമെന്ന് എതിരാളിയായ സൊമാറ്റോയും നേരത്തെ വ്യക്തമാക്കിയിരുന്നു.

സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗ്ഗിയിലും കൂട്ടപിരിച്ചുവിടൽ; 1,100 പേർക്ക് ജോലി നഷ്ടപ്പെടും

ഡിമാൻഡ് കൂടുമോ?

ഡിമാൻഡ് കൂടുമോ?

ബെംഗളൂരു ആസ്ഥാനമായ സ്വിഗ്ഗിയുടെ പ്രധാന ഭക്ഷണ വിതരണ ബിസിനസിനെ സാരമായി ബാധിച്ചു. കാര്യങ്ങൾ സാധാരണ സ്ഥിതിയിലാകുമ്പോൾ കൊവിഡിന് ശേഷം ഡിജിറ്റൽ ബിസിനസുകൾക്ക് ഡിമാൻഡ് കൂടുമെന്നാണ് കരുതുന്നത്. എന്നാൽ അനിശ്ചിതത്വം എത്രകാലം നിലനിൽക്കുമെന്ന് ആർക്കും അറിയില്ലെന്ന് സ്വിഗ്ഗി സി‌ഇ‌ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.

2019ൽ ഇന്ത്യക്കാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ​​​ഏത്?

ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം

ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച് ലോക്ക്ഡൗൺ സമയത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. ബിരിയാണിയാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്. തൊട്ടുപിന്നാലെ ബട്ടർ നാനും മസാല ദോശയുമുണ്ട്.

English summary

Second phase layoff in Swiggy; 350 people's fired | സ്വിഗ്ഗിയിൽ രണ്ടാം ഘട്ട പിരിച്ചുവിടൽ; 350 പേരെ കൂടി പിരിച്ചുവിട്ടു

Food delivery app Swiggy has laid off 350 more people in the second phase of job cuts since Covid 19. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X