സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ നിക്ഷേപിച്ചാൽ — അറിയണം ഇക്കാരൃങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം (എസ്‌സിഎസ്എസ്). വാർദ്ധക്യത്തിൽ സുരക്ഷ പ്രദാനം ചെയ്യുന്ന നല്ലൊരു ദീർഘകാല സംരക്ഷണ ഓപ്ഷൻ കൂടിയാണ് ഇത്. 60 വയസ്സ് കഴിഞ്ഞ ആർക്കും പോസ്റ്റ് ഓഫീസ് വഴിയോ ഏതെങ്കിലും അംഗീകൃത പൊതുമേഖലാ ബാങ്കുകൾ അല്ലെങ്കിൽ സ്വകാര്യബാങ്കുകൾ വഴിയോ ഈ സേവിംഗ്‌സ് സ്‌കീമിൽ അംഗമാകാവുന്നതാണ്.

 

സർക്കാറിന്റെ പിന്തുണയോടെയുള്ള പദ്ധതികൂടിയാണിത്. മുതിർന്ന പൗരന്മാർക്ക് സുരക്ഷയോടെ ഉറപ്പുള്ള വരുമാനം നൽകുന്നതിന് 2004-ലാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. എസ്‌സിഎസ്എസ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും പരമാവധി തുക 15 ലക്ഷം രൂപയുമാണ്. അതിനാൽതന്നെ ഈ പദ്ധതിക്ക് ആകര്‍ഷകത്വം കൂടുതലാണ്. 1000 രൂപയുടെ ഗുണിതങ്ങളായി അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ നിക്ഷേപിച്ചാൽ — അറിയണം ഇക്കാരൃങ്ങൾ

ഈ സ്കീമിൽ നിക്ഷേപിക്കുമ്പോഴുള്ള നേട്ടങ്ങൾ എന്തെല്ലാമാണ്?

മികച്ച വരുമാനം: 8.6 ശതമാനം പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് എസ്‌സിഎസ്എസ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കാറുണ്ട്.

സുരക്ഷ: സർക്കാറിന്റെ പിന്തുണയോടെയുള്ള പദ്ധതിയായതിനാൽ തന്നെ മറ്റെല്ലാ സർക്കാർ പദ്ധതികളെയും പോലെ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിനും എല്ലാ വിധ സംരക്ഷണവും ഉറപ്പും സർക്കാർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മീഡിയം-ടേം നിക്ഷേപം: 5 വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. അതായത് മുതിർന്ന പൗരന്മാർക്ക് പണം പിൻവലിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. കൂടാതെ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നിക്ഷേപ കാലാവധി മൂന്ന് വർഷത്തേയ്ക്ക് കൂടി നീട്ടാവുന്നതാണ്.

നികുതി ആനുകൂല്യം: സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ലഭിക്കാനും അര്‍ഹതയുണ്ട്. അതായത് മുതിർന്ന പൗരന്മാർക്ക് എസ്‌സി‌എസ്‌എസ് അക്കൗണ്ടിലെ 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും.

കാലാവധിയാകുന്നതിന് മുമ്പ് പിൻവലിക്കാം: അടിയന്തിര സാഹചര്യങ്ങളിൽ (ബാധകമായ പിഴകളോടെ) കാലാവധിയാകുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. അതിനാൽ 5 വർഷം കഴിഞ്ഞേ പണം ലഭിക്കൂ എന്നുള്ള ഭയവും വേണ്ട.

English summary

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ നിക്ഷേപിച്ചാൽ — അറിയണം ഇക്ക്യങ്ങൾ | Senior citizens savings scheme: benefits are accompanied by better returns in old age

Senior citizens savings scheme: benefits are accompanied by better returns in old age
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X