സെൻസെക്സ് 49,000ന് മുകളിൽ, നിഫ്റ്റി 14,400 ന് മുകളിൽ; മൈൻഡ് ട്രീ ഓഹരി വില 4% ഉയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെൻസെക്സ് 423.81 പോയിന്റ് ഉയർന്ന് 48,988ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി ഒരു ശതമാനം ഉയർന്ന് 14,412 ൽ എത്തി. ഒ‌എൻ‌ജി‌സി, ബജാജ് ഫിനാൻസ്, ആർ‌ഐ‌എൽ എന്നിവയാണ് ഇന്ന് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. എച്ച്ഡി‌എഫ്സി ബാങ്കും ഐ‌ടി‌സിയും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.

ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്സ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. യു‌പി‌എൽ ഇന്ന് പിന്നിലായി. മൈൻഡ് ട്രീ ഓഹരികൾ 4% ഉയർന്നു.

ലാർസൻ ആന്റ് ട്യൂബ്രോ (എൽ ആൻഡ് ടി) ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ മൈൻ‍ഡ് ട്രീ പ്രവർത്തന ക്ഷമതയിൽ 65.7 ശതമാനം വർധനവ് രേഖപ്പെടുത്തി. ഡിസംബർ അവസാനത്തോടെ മൂന്നാം പാദത്തിൽ അറ്റാദായം 326.5 കോടി രൂപയായി ഉയർന്നു. തുടർച്ചയായ അടിസ്ഥാനത്തിൽ അറ്റാദായം 28.7 ശതമാനം ഉയർന്നു. കമ്പനിയുടെ വരുമാനം 2,023.7 കോടി രൂപയാണ്. ഇതിനെ തുടർന്നാണ് മൈൻഡ് ട്രീ ഓഹരികൾ കുത്തനെ ഉയ‍ർന്നത്.

സെൻസെക്സ് 49,000ന് മുകളിൽ, നിഫ്റ്റി 14,400 ന് മുകളിൽ; മൈൻഡ് ട്രീ ഓഹരി വില 4% ഉയർന്നു

 

മാരുതി ഓഹരി വില 1% ഉയർന്നു. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ പ്രതികൂല പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി തിരഞ്ഞെടുത്ത മോഡലുകളുടെ വില 34,000 രൂപ വരെ വർദ്ധിപ്പിച്ചതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാവ് തിങ്കളാഴ്ച അറിയിച്ചിരുന്ന. പുതിയ വിലകൾ ജനുവരി 18 മുതൽ പ്രാബല്യത്തിൽ വന്നു.

എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി റിയൽ‌റ്റി 3% ഉയർന്നു.

English summary

Sensex above 49,000, Nifty above 14,400; MindTree shares up 4% | സെൻസെക്സ് 49,000ന് മുകളിൽ, നിഫ്റ്റി 14,400 ന് മുകളിൽ; മൈൻഡ് ട്രീ ഓഹരി വില 4% ഉയർന്നു

The Sensex opened 423.81 points higher at 48,988. Read in malayalam.
Story first published: Tuesday, January 19, 2021, 10:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X