ഇന്ത്യൻ സൂചികകൾ ബുധനാഴ്ച റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ ഓഹരികളിലെ നേട്ടങ്ങളുടെ ഫലമായി രണ്ട് സെഷനുകളിലും നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്കും നിഫ്റ്റി മെറ്റലും നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. നഷ്ടത്തിൽ അവസാനിച്ച ഒരേയൊരു സൂചിക എഫ്എംസിജിയാണ്.
സെൻസെക്സ് 394 പോയിന്റ് ഉയർന്ന് 49,792 ൽ എത്തി. നിഫ്റ്റി 123 പോയിന്റ് ഉയർന്ന് 14,645ൽ എത്തി. മിഡ്കാപ്പ്, സ്മോൾക്യാപ് സൂചികകൾ 0.5 മുതൽ 1 ശതമാനം വീതം ഉയർന്നു. നിഫ്റ്റി 50 സൂചികയിൽ ടാറ്റ മോട്ടോഴ്സ്, അദാനി പോർട്ട്സ്, വിപ്രോ, ടെക് മഹീന്ദ്ര, മാരുതി എന്നിവ മികച്ച നേട്ടം കൈവരിച്ചപ്പോൾ പവർഗ്രിഡ്, ശ്രീ സിമൻറ്, എൻടിപിസി, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ട മുണ്ടാക്കിയത്.
നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി സൂചിക രണ്ട് ശതമാനം വീതം ഉയർന്നപ്പോൾ നിഫ്റ്റി മെറ്റൽ 0.9 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ് എന്നിവയും 0.3 ശതമാനം വീതം ഉയർന്നു.
ഇന്ത്യൻ സൂചികകൾ നേരിയ ഇടിവിൽ വ്യാപാരം ആരംഭിച്ചു; എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ഓഹരികളിൽ പ്രതീക്ഷ