പുതിയ റെക്കോ‍‍ർഡിൽ വ്യാപാരം അവസാനിപ്പിച്ച് സെൻസെക്സും നിഫ്റ്റിയും; മെറ്റൽ, ഫിനാൻസ് ഓഹരികൾ കുതിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ മൂന്നാം സെഷനിലും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. റെക്കോർഡ് ഉയരത്തിലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്. നിഫ്റ്റി 12850 ലെവലിനു മുകളിലാണ്. സെൻസെക്സ് 314.73 പോയിൻറ് അഥവാ 0.72 ശതമാനം ഉയർന്ന് 43,952.71 ൽ എത്തി. നിഫ്റ്റി 93.90 പോയിന്റ് അഥവാ 0.73 ശതമാനം ഉയർന്ന് 12,874.20 ൽ എത്തി.

 

നേട്ടവും നഷ്ടവും

നേട്ടവും നഷ്ടവും

ഏകദേശം 1443 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1181 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 146 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ടാറ്റ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ്‌ബി‌ഐ, അദാനി പോർട്സ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബി‌പി‌സി‌എൽ, ഹീറോ മോട്ടോകോർപ്പ്, എൻ‌ടി‌പി‌സി, ഐ‌ഒ‌സി, ഡോ. റെഡ്ഡീസ് ലാബ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.

വീട് വാങ്ങാന്‍ പോവുകയാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മേഖല സൂചികകൾ

മേഖല സൂചികകൾ

ഊർജ്ജ, ഫാർമ, ഐടി ഓഹരികളിൽ വിൽപ്പന നടന്നെങ്കിലും മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, ബാങ്കിംഗ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ബാങ്ക് സൂചികകൾ രണ്ട് ശതമാനം വീതം ഉയർന്നു. ഐടി, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

മുഹൂർത്ത വ്യാപാരം ഇന്ന്: സമയം എപ്പോൾ? നിങ്ങൾ തീർച്ചയായും അറിയേണ്ട അഞ്ച് കാര്യങ്ങൾ

നിഫ്റ്റിയ്ക്ക് നേട്ടം

നിഫ്റ്റിയ്ക്ക് നേട്ടം

വാക്സിൻ പ്രതീക്ഷകൾ ആഗോളതലത്തിൽ വിപണികൾക്ക് ഗുണം ചെയ്തത് ഇന്ത്യൻ വിപണിയിലും പ്രകടമായി. നിഫ്റ്റി സൂചിക ഇന്നത്തെ സെഷനിലുടനീളം നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി മിഡ്ക്യാപ്പും സ്മോൾക്യാപ്പും യഥാക്രമം 1.1 ശതമാനവും 0.9 ശതമാനവും ഉയർന്നു.

നിഫ്റ്റി 11,750 ന് താഴെ, ഫിനാൻസ് ഓഹരികളിലെ ഇടിവിനെ തുടർന്ന് സെൻസെക്സിൽ 600 പോയിന്റ് നഷ്ടം

വാക്സിൻ പ്രതീക്ഷ

വാക്സിൻ പ്രതീക്ഷ

ആഗോള വിപണികളിലെ നേട്ടം ഇന്ന് ആഭ്യന്തര വിപണിയുടെ ഉയർച്ചയ്ക്ക് കാരണമായി. മറ്റൊരു വാക്‌സിൻ വാർത്തയിലാണ് വിപണി ഇന്ന് കുത്തനെ ഉയർന്നത്. ഇന്നലെ ദീപാവലി പ്രമാണിച്ച് ഓഹരി വിപണികൾക്ക് അവധി ആയതിനാൽ ഇന്ന് വ്യാപാരം കുതിച്ചുയർന്നു. എന്നാൽ വൈറസ് കേസുകളുടെ വർദ്ധനവും ചില രാജ്യങ്ങളിലെ ലോക്ക്ഡൌണുകളും വിപണിയെ നേരിയ തോതിൽ സ്വാധീനിച്ചിരുന്നു. വാക്സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം കൊവിഡിന്റെ അടുത്ത തരംഗത്തെക്കുറിച്ചുള്ള ആശങ്കകളെ മറികടക്കുന്നതാണ്.

English summary

Sensex And Nifty Close At Record Highs; Metal And Finance Stocks Soared | പുതിയ റെക്കോ‍‍ർഡിൽ വ്യാപാരം അവസാനിപ്പിച്ച് സെൻസെക്സും നിഫ്റ്റിയും; മെറ്റൽ, ഫിനാൻസ് ഓഹരികൾ കുതിച്ചു

The market closed at a record high today. The Nifty is above the 12850 level. The Sensex was up 314.73 points, or 0.72 per cent, at 43,952.71. Read in malayalam.
Story first published: Tuesday, November 17, 2020, 16:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X